Sunday, August 21, 2016

കർഷക ദിനം ആചരിച്ചു 
    പുതു വർഷ പിറവി ദിനമായ ചിങ്ങം ഒന്ന്  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ കർഷക ദിനാചരണം നടത്തി. പ്രശസ്ത കർഷകൻ ശ്രീ. മേലത്  കുമാരൻ നായരെ  സ്‌കൂളിൽ ആദരിച്ചു.  സ്‌കൂൾ മാനേജർ ശ്രീ മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. മോഹനൻ നായർ, ശ്രീമതി. പി.കെ ഗീത, പി.ടി.എ പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ . പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ. ബഷീർ എന്നിവർ സംസാരിച്ചു.
ശ്രീ. മേലത് കുമാരൻ നായർ  പ്രസംഗിക്കുന്നു 

പ്രിൻസിപ്പൽ എം. മോഹനൻ നായർ 

റെഡ് ക്രോസ്സ്  ഉത്ഘാടനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജൂനിയർ  റെഡ്ക്രോസ് യൂണിറ്റ്   ശ്രീ. ജോൺ വർഗീസ് (ഹെൽത്ത് ഇൻസ്‌പെക്ടർ, കാസറഗോഡ് താലൂക്ക് ഹോസ്പിറ്റൽ ) ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ് പി.കെ ഗീത അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ എം. മോഹനൻ നായർ , റെഡ് ക്രോസ്സ് കോർഡിനേറ്റർമാരായ  ശ്രീമതി. ശ്രീജ കെ.വി , ശ്രീമതി സുജ ജോൺ എന്നിവർ സംസാരിച്ചു. മഴക്കാല രോഗങ്ങൾ എന്ന വിഷയത്തെ കുറിച്ച് ക്ലാസ് ശ്രീ. ജോൺ വർഗീസ് നടത്തി.

ശ്രീ. ജോൺ  വർഗീസ് ഉത്ഘാടനം ചെയ്യുന്നു 



ശ്രീ. ജോൺ വർഗീസ് യൂണിഫോം വിതരണം ചെയ്യുന്നു 

റെഡ് ക്രോസ്സ്  യൂണിറ്റ് ചട്ടഞ്ചാൽ യൂണിറ്റ് 

റെഡ്ക്രോസ് കോർഡിനേറ്റർമാർക്കൊപ്പ്പം 






Saturday, August 20, 2016


 ലഹരി വിരുദ്ധ സന്ദേശ റാലി 

 ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റ‌ുകളുടെയും ,   ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തില്‍  സ്വാതന്ത്രദിനത്തിൽ  ലഹരി വിരുദ്ധ സന്ദേശയാത്ര നടന്നു. പ്രിൻസിപ്പൽ എം. മോഹനൻ നായർ  പ്രതിജ്ഞ ചൊല്ലി കൊടുത്തു.  ഹെഡ് മിസ്ട്രസ് പി. കെ. ഗീത ,  ജൂനിയര്‍ റെഡ്‌ക്രോസ് കോർഡിനേറ്റർസ് ശ്രീമതി. ശ്രീജ കെ.വി , ശ്രീമതി സുജാ ജോൺ , ശ്രീമതി അഞ്ജലി എന്നിവർ സംസാരിച്ചു.  റാലി ചട്ടഞ്ചാൽ ടൌൺ കറങ്ങി  സ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.



റാലിയിലെ വിവിധ ദൃശ്യങ്ങൾ
റാലിയിൽ നിന്ന്

പ്രിൻസിപ്പൽ എം. മോഹനൻ നായർ  പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു 

കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു

പ്രതിജ്ഞ ചൊല്ലുന്നു
റാലിയിൽ നിന്ന്



Monday, August 15, 2016

രാജ്യത്തിന്റെ 70 ാം സ്വാതന്ത്ര്യ ദിനാഘോഷം  വിപുലമായി ആഘോഷിച്ചു 

ചട്ടഞ്ചാൽ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ദേശീയപതാക ഉയര്‍ത്തിയതോടുകൂടി  സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഹാജി സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കേഡറ്റുകളുടെയും ,  ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റ‌ുകളുടെയും ,   ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തില്‍  ലഹരി വിരുദ്ധ സന്ദേശയാത്ര നടന്നു. തുടര്‍ന്ന്    സ്വാതന്ത്ര്യദിന ആശംസകൾ അർപ്പിച്ചു മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി   സംസാരിച്ചു .പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ സ്വാഗതം പറഞ്ഞു.
മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ദേശീയപതാക ഉയർത്തുന്നു 

പതാക വന്ദനം
പിടിഎ പ്രസിഡന്റ്  ശ്രീധരൻ മുണ്ടോൾ ,    മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി യമുന, ഹെഡ് മിസ്ട്രസ് പി.കെ.ഗീത, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ്  കുഞ്ഞി കടവത്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ  ആയ  ശ്രീ. രാഘവൻ നായർ, ശ്രീ. സുലൈമാൻ ബാദുഷ  ,സ്‌കൂള്‍ ലീഡര്‍  രവീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പി. മുരളീധരൻ നന്ദി പറഞ്ഞു.പ്ലസ് ട‌ു പരീക്ഷകളില്‍ മുഴുവൻ മാർക്ക് നേടിയ 1200 ൽ  1200 നേടിയ അമൽ റോയിക്കു   ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. എസ് .എസ് .എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അർജുൻ മുല്ലച്ചേരിക്കും ക്യാഷ് അവാർഡ് നൽകി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വിവിധ ക്ലാസുകൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ പ്രകാശനം ചെയ്‌തു. . തുടര്‍ന്ന്  വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ  ആലപിച്ചു. 


മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി സംസാരിക്കുന്നു

പ്രിൻസിപ്പൽ  ശ്രീ എം. മോഹനൻ  നായർ സംസാരിക്കുന്നു

ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത സംസാരിക്കുന്നു

പി.ടി.എ പ്രസിഡണ്ട് ശ്രീ. ശ്രീധരൻ മുണ്ടോൾ
മാനേജർ ശ്രീ. മൊയ്‌തീൻ  കുട്ടി ഹാജി എൻ.എസ്‌ .എസ് നിർമിച്ച സോപ്പ് നൽകുന്നു
 പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ്  കുഞ്ഞി കടവത് 
ശ്രീ. രാഘവൻ നായർ
ശ്രീ. സുലൈമാൻ ബാദുഷ
സ്കൂൾ ലീഡർ മാസ്റ്റർ രവീഷ്
മദർ പി.ടി.എ പ്രസിഡണ്ട്  ശ്രീമതി. യമുന
ശ്രീ. മുരളീധരൻ  സ്റ്റാഫ്  സെക്രട്ടറി
മാനേജർ ശ്രീ. മൊയ്‌തീൻ  കുട്ടി ഹാജി എൻ.എസ്‌ .എസ് നിർമിച്ച കുട നൽകുന്നു

 ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി അമൽ റോയിയെ അഭിനന്ദിക്കുന്നു 
ശ്രീ. ശ്രീധരൻ മുണ്ടോൻ അർജുൻ മുല്ലച്ചേരിക്ക് അവാർഡ് നൽകുന്നു 
അമൽ റോയി  പ്രസംഗിക്കുന്നു 

എസ.പി.സി. കേഡറ്റുകളുടെ മാർച്ച് പാസ്ററ്
എസ.പി.സി. കേഡറ്റുകളുടെ മാർച്ച് പാസ്ററ് 
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  സല്യൂട്ട്  സ്വീകരിക്കുന്നു


സ്വാതന്ത്ര ദിനാഘോഷം  ഒരു ദൃശ്യം 




Sunday, August 7, 2016

ആരോഗ്യ ബോധവത്കരണ ക്ലാസും , ഓഷധ കഞ്ഞി വിതരണവും
നല്ല പാഠം  പദ്ധതിയിൽ സ്‌കൂളിൽ  ആരോഗ്യ ബോധവത്കരണ ക്ലാസു നടന്നു. കാസറഗോഡ് ആയുർവേദ ഡി.എം.ഒ  ഡോക്ടർ  എം.വി.സുരേഷ് ഉത്ഘാടനം ചെയ്തു.
ഡി.എം.ഒ  ഡോക്ടർ  എം.വി.സുരേഷ് ഉത്ഘാടനം ചെയ്യുന്നു

പ്രിൻസിപ്പൽ  ശ്രീ. എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു .  ഹെഡ് മിസ്ട്രസ്  ശ്രീമതി. പി.കെ ഗീത , നല്ല പാഠം കോർഡിനേറ്റർ വാസുദേവൻ നമ്പൂതിരി , നന്ദിനി. എം, മുരളീധരൻ. പി, ഷീബ , ഗൗതം കൃഷ്ണ എന്നിവർ സംസാരിച്ചു.
ഹെഡ് മിസ്ട്രസ്  ശ്രീമതി. പി.കെ ഗീത  സംസാരിക്കുന്നു 
ശ്രീമതി.  നന്ദിനി ടീച്ചർ സംസാരിക്കുന്നു 







ഔഷധ കഞ്ഞി വിതരണം  പി.ടി.എ വൈസ് പ്രസിഡന്റ്  ശ്രീ .മുഹമ്മദ്  കുഞ്ഞി കടവത്ത്  ഉത്ഘാടനം ചെയ്‌തു. പി.ടി.എ  എക്സിക്യൂട്ടീവ്  അംഗം  ശ്രീ. സുലൈമാൻ ബാദുഷ , മദർ പി.ടി.എ പ്രസിഡന്റ്  ശ്രീമതി. യമുന , വൈസ് പ്രസിഡണ്ട്  ശ്രീമതി പ്രസന്ന , അദ്ധ്യാപകരായ  ഈശ്വരൻ. എം., വേണുനാഥൻ നായർ എന്നിവർ നേതൃത്യം നൽകി.
പി.ടി.എ വൈസ് പ്രസിഡന്റ്  മുഹമ്മദ്  കുഞ്ഞി കടവത്ത്  ഉത്ഘാടനം ചെയ്യുന്നു


ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത ടീച്ചർ സംസാരിക്കുന്നു

ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത ടീച്ചർ ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നു

ഔഷധ കഞ്ഞി വിതരണത്തിനിടയിൽ


Monday, August 1, 2016

ബഹു. റവന്യു മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരനും , ബഹു. ഉദുമ എം.എൽ.എ ശ്രീ. കെ. കുഞ്ഞിരാമനും സ്‌കൂളിൽ  സ്വീകണം നൽകി 

എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന   അനുമോദനചടങ്ങ്  ഉത്ഘാടനം ചെയ്യാനെത്തിയ ബഹു. റവന്യു മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരനെയും  , ബഹു. ഉദുമ എം.എൽ.എ ശ്രീ. കെ. കുഞ്ഞിരാമനെയും സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  സ്‌കൂൾ അങ്കണത്തിൽ വച്ച് സ്വീകരിച്ചു.ചെണ്ടമേളത്തിന്റെയും, സ്‌കൂൾ സ്കൗട്ട്സ്, ഗൈഡ്സ്,എസ.പി.സി. ,റെഡ്ക്രോസ് ,എൻ.എസ്‌ .എസ്  കാഡറ്റുകളുടെ അകമ്പടിയോടെ മന്ത്രി വേദിയിലെത്തി.  അനുമോദന ചടങ്ങ് ബഹുമാന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുഫൈജ അബുബക്കര്‍, സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി.കബീര്‍, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, പഞ്ചായത്തംഗം ആസ്യ മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് ശ്രീധരന്‍ മുണ്ടോള്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് .യമുന, കരിച്ചേരി നാരായണന്‍ നായര്‍, മുഹമ്മദ്കുഞ്ഞി കടവത്ത്, എം.രാഘവന്‍ നായര്‍, സുലൈമാന്‍ ബാദുഷ, ബഷീര്‍ കൈന്താര്‍, പ്രഥമാധ്യാപിക പി.കെ.ഗീത, മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ എന്നിവര്‍ സംസാരിച്ചു.   സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.മുരളീധരന്‍ നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി.ക്ക് ഫുള്‍ എ പ്ലസ് നേടിയ 51 കുട്ടികളെയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ശ്രീഷ്മ ബി.നായര്‍, ബി.ആര്‍.ആദിത്യ, പി.വി.വൈഷ്ണവ് എന്നിവരെയും ഫുള്‍ എ പ്ലസ് നേടിയ.51 കുട്ടികളെയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ശ്രീഷ്മ ബി.നായര്‍, ബി.ആര്‍.ആദിത്യ, പി.വി.വൈഷ്ണവ് എന്നിവരെയും ഫുള്‍ എ പ്ലസ് നേടിയ 43 കുട്ടികളെയുമാണ് അനുമോദിച്ചത്.


എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങ് 



എസ് .പി. സി.  കാഡറ്റുകളെ   അനുമോദിച്ചു
2015-16 വർഷം  എസ്‌ .എസ്‌.എസ്‌.എൽ .സി  പരീക്ഷയിൽ മുഴുവൻ  വിഷയത്തിലും  എ പ്ലസ് കിട്ടിയ എസ.പി.സി. കാഡറ്റുകളെ   എസ് .പി.സി ജില്ലാ യുണിറ്റ്  അനുമോദിച്ചു.  അനുമോദന ചടങ്ങു്  ബഹു. ഉദുമ എം.എൽ.എ   ശ്രീ. കെ. കുഞ്ഞിരാമൻ  അവർകൾ ഉത്ഘാടനം ചെയ്തു.  ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ. കല്ലട്ര അബ്ദുൽ ഖാദർ ഹാജി അധ്യക്ഷനായി. കാസറഗോഡ് ജില്ലാ പോലീസ് മേധാവി  ശ്രീ. തോംസൺ ജോസ് IPS  ഉപഹാര സമർപ്പണം നടത്തി. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി , പി.ടി.എ പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ ,പ്രിൻസിപ്പൽ. ശ്രീ. എം. മോഹനൻ നായർ , ഹെഡ് മിസ്ട്രസ്. ശ്രീമതി. പി.കെ.ഗീത, കാസറഗോഡ് ഡി.വൈ .എസ.പി ശ്രീ. എസ്  മുരളീധരൻ ,ശ്രീ. ഷംസുദ്ദീൻ തെക്കിൽ , ശ്രീമതി. രാധ ടീച്ചർ,യമുന എന്നിവർ ആശംസാ  പ്രസംഗം നടത്തി.
   
അനുമോദന ചടങ്ങു്  ബഹു. ഉദുമ എം.എൽ.എ   ശ്രീ. കെ. കുഞ്ഞിരാമൻ  അവർകൾ ഉത്ഘാടനം ചെയ്യുന്നു 
ബഹു. മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  ആശംസാ  പ്രസംഗം നടത്തുന്നു
   
പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ
പി.ടി.എ പ്രസിഡണ്ട് ശ്രീ ശ്രീധരൻ മുണ്ടോൾ


ഹെഡ് മിസ്ട്രസ്  ശ്രീമതി. പി.കെ.ഗീത


എസ.പി.സി.കാഡറ്റുകൾക്കുള്ള അനുമോദന ചടങ്ങ്