Saturday, October 29, 2016



കാസർകോട് റവന്യുജില്ലാ സ്കൂൾ ശാസ്ത്രോത്സവം: സംഘാടക സമിതിയായി 
ട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളില്നടത്തുന്ന കാസർകോട് റവന്യുജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ .ടി. .. മേളയ്ക്ക് സംഘാടകസമിതിയായി. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ  മാനേജർ കെ.മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് ...ചെയർ പേഴ്സൻ സുഫൈജ അബുബക്കർ  ഉദ്ഘാടനം ചെയ്തു. കാസർകോട് വിദ്യാഭ്യാസ ഉപഡയരക്ടർ യു.കരുണാകരൻ  പരിപാടി വിശദീകരിച്ചു. ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ  ടി.ഡി.കബീർ  ചെമ്മനാട്പഞ്ചായത്ത് വൈസ് പ്രസി. ശകുന്തള കൃഷ്ണൻ ‍, ഹയർ സെക്കന്ററി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടർമാരായ ഡോ. കൃഷ്ണകുമാർ  കാഞ്ഞങ്ങാട് ഡി... പ്രകാശ്, കാസർകോട് ഡി... നാഗവേണി, കാസർകോട് ... പി.രവീന്ദ്രനാഥൻ‍, മഞ്ചേശ്വരം ... നന്ദികേശ്, ജില്ലാ .ടികോ ഓർഡിനേറ്റർ  രാജേഷ് എന്നിവർ സംസാരിച്ചു. ചട്ടഞ്ചാൽ  ഹൈസ്കൂൾ പ്രഥമാധ്യാപിക പി.കെ.ഗീത ബജറ്റ് അവതരിപ്പിച്ചു. പ്രിന്സിപ്പൽ എം.മോഹനൻ നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വാസുദേവൻ  നമ്പൂതിരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .ജി.സി.ബഷീർ  (ചെയ.), കെ.മൊയ്തീൻ കുട്ടി ഹാജി (വർക്കിങ് ചെയ.), സുഫൈജ അബുബക്കർ ‍, പി.ടി.. പ്രസിഡന്റ് ശ്രീധരൻ  മുണ്ടോൾ ‍ (വൈസ് ചെയ.), യു.കരുണാകരൻ  (ജന. കൻ .), എം.മോഹനൻ  നായർ ,  ആർ.ഡി.ഡി., .ഡി. പയ്യന്നൂർ ‍, ഡയറ്റ് പ്രിന്സിപ്പൽ പി.കെ.ഗീത (കണ്വീനർമാർ ), നാഗവേണി (ഖജാ.). വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചു. നവംബർ  .12-ന് മേളയുടെ രജിസ്ട്രേഷന്നടക്കും. 14-ന് പ്രവൃത്തിപരിചയ, സാമൂഹികശാസ്ത്ര, .ടി. മേളയും നടക്കും. 15-ന് ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും നടക്കും.......

കാസര്‍കോട് റവന്യുജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം: സംഘാടക സമിതിയായി......

Read more at: http://www.mathrubhumi.com/kasaragod/malayalam-news/poyinachi-1.1461112
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് ചെയർ പേഴ്സൻ സുഫൈജ അബുബക്കർ 
കാസർകോട് വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ.യു.കരുണാകരൻ 



മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടിഹാജി 
ശ്രീ. ശ്രീധരൻ മുണ്ടോൾ 

ആർ.ഡി.ഡി ശ്രീമതി. മായ 



പ്രിൻസിപ്പൽ  ശ്രീ.എം. മോഹനൻ നായർ 


സദസ്സ് 

Saturday, October 22, 2016

ശാസ്ത്ര നാടകം അപ്പീലുമായിപ്പോയി ജില്ലയിൽ ചട്ടഞ്ചാൽ മൂന്നാമത്
                    റവന്യു  ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ  ചട്ടഞ്ചാൽ HSS  ജില്ലയിൽ മൂന്നാമതെത്തി.  കാസറഗോഡ്  സബ് ജില്ലാ  ശാസ്ത്ര  നാടക മത്സരത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടർന്നാണ്  അപ്പീലുമായി പോകേണ്ടി വന്നത് .  സബ് ജില്ലയിൽ ഒന്നാമതെത്തിയ  ടി.ഐ എച് എച് എസ് .എസ്  നായമ്മാർമൂലയെ  ജില്ലയിൽ പിന്തള്ളിയാണ്  മൂന്നാം സ്ഥാനത്തെത്തിയത് .
മൂനാം സ്ഥാനം നേടിയ  ശാസ്ത്രനാടകത്തിൽ നിന്ന്
ശാസ്ത്ര നാടകത്തിൽ നിന്ന്




Sunday, October 16, 2016

  എൻ.എസ് .എസ്   നേതൃത്യത്തിൽ   പച്ചക്കറി കൃഷി 
സ്വയം പര്യാപ്തത  തെളിയിച്ചു കൊണ്ട്  സോപ്പ്   നിർമാണവും , കുട നിർമാണവും
ചട്ടഞ്ചാൽ സ്‌കൂൾ എൻ.എസ് .എസ് . യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ  സ്‌കൂൾ കോമ്പൗണ്ടിൽ പച്ചക്കറി കൃഷി നടത്തി.  എൻ..എസ്‌ .എസ്  യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി പ്രോഗ്രാം ഓഫീസർ ശ്രീ.  രാജേന്ദ്രൻ  മാസ്റ്റർ നേതൃത്യം  നൽകി .  കുട നിർമാണ പരിശീലനവും, സോപ്പ് നിര്മ്മാണ പരിശീലനവും നടത്തി.  
പച്ചക്കറി കൃഷി  നടത്തുന്ന എൻ..എസ് .എസ്‌  വളണ്ടീയർമാർ

കുട നിർമ്മാണത്തിനിടയിൽ

നിർമിച്ച സോപ്പ്  ഉപയോഗത്തിനായി

കൃഷി ഒരുക്കുന്നതിനിടയിൽ

ഇനി  വെള്ളം നനയ്ക്കട്ടെ 

Saturday, October 15, 2016

 വിഭവ സമൃദ്ധമായ  ഭക്ഷ്യമേള 

സൗഹൃദ  ക്ലബ്ബിന്റെ   നേതൃത്യത്തിൽ  ഹയർ സെക്കന്ററി വിഭാഗം   വിദ്യാർഥികൾ  ഒരുക്കിയ ഭക്ഷ്യമേള ചട്ടഞ്ചാൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ കയതുകമുണ്ടാക്കി.  ചട്ടഞ്ചാൽ സ്‌കൂളിലെ  ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളാണ് ഭക്ഷ്യമേള ഒരുക്കിയത്. സൗഹൃദ ക്ലബ് കോർഡിനേറ്റർ  ശ്രീമതി . പുഷ്പലത ടീച്ചർ നേതൃത്യം നൽകി. ഭക്ഷ്യമേള രാവിലെ 10  മണിക്ക്  സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം  ചെയ്യുന്നു
 പി.ടി.എ പ്രസിഡന്റ്  ശ്രീ  ശ്രീധരൻ മുണ്ടോൾ അധ്യക്ഷം വഹിച്ചു.   പ്രിൻസിപ്പൽ എം. മോഹനൻ നായർ , ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത , ശ്രീ.എം.ബാലഗോപാലൻ , മദർ  പി.ടി. എ പ്രസിഡന്റ് ശ്രീമതി. യമുന,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പി.ടി.എ പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ


ഭക്ഷ്യമേളയിൽ നിന്ന് 
ഭക്ഷ്യമേള  ഒരുക്കിയ     വിദ്യാർത്ഥികൾ

ശ്രീമതി. ശൈലജ  ടീച്ചർ  ഭക്ഷ്യമേള  ഒരുക്കിയ വിദ്യാർത്ഥികൾക്കൊപ്പം




Monday, October 10, 2016

അരുൺ  സബ് ജില്ലാ കലോത്സവത്തിലേക്ക്   ..    

ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം  ഒന്നാമൻ 
സ്‌കൂൾ   കലോത്സവത്തിൽ ഹയർ  സെക്കന്ററി വിഭാഗം  വിഭാഗം ആണ്‍കുട്ടികളുടെ  ഭരതനാട്യത്തിലും,കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും ഈ വർഷവും  അരുണ്‍ അശോക്‌ ഒന്നാം സ്ഥാനം  നേടി. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ  മത്സരിച്ചയിനങ്ങളിലെല്ലാം   ഉയർന്ന  സ്ഥാനം നേടിയ അരുൺ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്    സംസ്ഥാന തലത്തിൽ ഉയർന്ന പോയിന്റ് നേടി  തന്ന ഒരു അഭിമാന പ്രതിഭയാണ്.
കലോത്സവ വേദിയിൽ നിന്ന്  അരുൺ അശോക് 




Saturday, October 8, 2016

കലോത്സവം  സമാപിച്ചു

ചട്ടഞ്ചാൽ ഹയര് സെക്കന്ററി  സ്കൂളിൽ  രണ്ടു ദിവസങ്ങളിലായി  നടന്നു വന്ന കലോത്സവം സമാപിച്ചു. വിവിധ ഹൌസുകളിലായി നടന്നു വന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടി ഹൈസ്കൂൾ വിഭാഗത്തിൽ ബ്ലൂ ഹൌസ്  ചാമ്പ്യൻഷിപ്പ്  നേടി. മൊത്തം 104 പോയിന്റ്‌ ബ്ലൂ ഹൌസ് നേടി. 86 പോയിന്റ്‌ നേടി ഗ്രീൻ ഹൌസ്  രണ്ടാം സ്ഥാനം നേടി.  ഹയര് സെക്കന്ററി  വിഭാഗത്തിൽ 120 പോയിന്റ്‌ നേടി  റോസ്   ഹൌസ് ചാമ്പ്യൻഷിപ്പ്  നേടി.  75 പോയിന്റ്‌ നേടി ജാസ്മിൻ ഹൌസ് രണ്ടാം സ്ഥാനം നേടി.

 നയന വിരുന്നൊരുക്കി സംഘനൃത്തം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂളിലെ  ഹൈസ്കൂൾ  വിഭാഗം  കുട്ടികൾ അവതരിപ്പിച്ച  സംഘനൃത്തം  നല്ല നിലവാരമുള്ളതായിരുന്നു വെന്ന്  വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. റെഡ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. 
       
സംഘനൃത്തത്തിൽ നിന്ന് 

സംഘനൃത്തത്തിൽ നിന്ന്


കലോത്സവ  ദൃശ്യങ്ങളിലൂടെ 




വട്ടപ്പാട്ട്  മത്സരത്തിൽ നിന്ന് 


വട്ടപ്പാട്ട്  മത്സരത്തിൽ നിന്ന് 

തിരുവാതിരകളിയിൽ നിന്ന് 

തിരുവാതിരകളിയിൽ നിന്ന്

Thursday, October 6, 2016

കലോത്സവം  2016

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  കലോത്സവം  2016  പ്രസിദ്ധ  വാദ്യമേള പ്രതിഭ രോഹിത് ഭണ്ഡാരി ഉത്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ്   ശ്രീ. ശ്രീധരൻ മുണ്ടോൾ  അധ്യക്ഷം വഹിച്ചു.  സ്‌കൂൾ മാനേജർ ശ്രീ.  മൊയ്‌തീൻ കുട്ടി ഹാജി ആമുഖ പ്രസംഗം നടത്തി. ശ്രീ. കൃഷ്ണ കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ എം. മോഹനൻ നായർ, സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത , മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി. യമുന, സ്‌കൂൾ ലീഡർ  വിനോദ്, കൃഷ്ണ കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹയർ സെക്കന്ററി വിഭാഗം കലോത്സവം കൺവീനർ ശ്രീ. കെ.പി.ശശി കുമാർ സ്വാഗതവും, ഹൈസ്‌കൂൾ വിഭാഗം കൺവീനർ ശ്രീമതി. കെ.വി.ശ്രീജ നന്ദിയും പറഞ്ഞു.

സ്‌കൂൾ മാനേജർ ആമുഖപ്രസംഗം നടത്തുന്നു 

പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ  പ്രസംഗം നടത്തുന്നു 

സ്വാഗതം   ഹയർ സെക്കന്ററി കൺവീനർ ശ്രീ. കെ.പി.ശശി കുമാർ



മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി



ശ്രീ. കൃഷ്ണ കുമാർ


പ്രിൻസിപ്പൽ ശ്രീ. എം മോഹനൻ നായർ



ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത

സ്‌കൂൾ ലീഡർ  മാസ്റ്റർ  വിനോദ്


മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി. യമുന



ഹൈ സ്‌കൂൾ വിഭാഗം കൺവീനർ ശ്രീമതി. കെ.വി.ശ്രീജ


Wednesday, October 5, 2016

രുചിയൂറും വിഭവങ്ങളുമായി ഒരു ഭക്ഷ്യമേള 


    ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യ മേള എല്ലാവരിലും കൗതുകമുണ്ടാക്കി. ഭക്ഷ്യമേളയുടെ ഔപചാരിക ഉത്ഘാടനം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി നിർവഹിച്ചു.സ്‌കൂൾ തലത്തിൽ മൊത്തം 35 ടീമുകൾ പങ്കെടുത്തു. ഇലക്കറി മുതൽ ബിരിയാണി വരെയും , ഗുലാബ് ജാം മുതൽ കാരാട്ട് ഹൽവ വരെയും കുട്ടികൾ രുചികരമായി പാകം ചെയ്തു.കാന്താരി മുളകില തോരൻ, കോവളയില തോരൻ, കൂർകിൽ മുത്തിൾ എന്നിവയുടെ ചമ്മന്തി,വാഴക്കാമ്പ് പച്ചടി എന്നിവ ശ്രദ്ധേയങ്ങളായ ഇനങ്ങളായിരുന്നു.


പ്രവൃത്തി പരിചയ - ശാസ്ത്രോത്സവം  2016  ഉൽഘാടനം   മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി 

പ്രവൃത്തി പരിചയ മേളയിൽ നിന്ന്



മേളയിലെ വിവിധ ദൃശ്യങ്ങൾ