ഹൈടെക്ക് പദ്ധതിയുടെ തുടക്കം കുറിച്ച്
ചട്ടഞ്ചാൽ സ്‌കൂൾ മൾട്ടിമീഡിയ റൂമിനു പുതിയ മുഖം
വിദ്യാലയത്തിലെ
ഐ.സി.ടി.
അധിഷ്ഠിതപഠനത്തിന്റെ
മികവ് കൂട്ടാനും, വിവരവിനിമയസാങ്കേതികവിദ്യയോടുള്ള
വിദ്യാര്‍ത്ഥികളുടെ ആകാംക്ഷയും
കൗതുകവും ഗുണപരമായ രീതിയില്‍
പ്രയോജനപ്പെടുത്തുന്നതിനുമായി ചട്ടഞ്ചാൽ സ്കൂൾ ഹൈ ടെക് പദ്ധതിയുടെ തുടക്കമെന്നോണം നവീകരിച്ച സ്‌കൂൾ മൾട്ടീമീഡിയ റൂം ബഹുമാനപ്പെട്ട സ്‌കൂൾ മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി. എ യുടെ നേതൃത്യത്തിലാണ് സ്‌കൂൾ മുട്ടീമീഡിയ റൂം നവീകരിച്ചു പുതിയ രൂപത്തിലാക്കിയത്. സ്‌കൂൾ മൾട്ടിമീഡിയ റൂമിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ്. പി.കെ.ഗീത, പി.ടി. എ വൈസ് പ്രസിഡന്റ് ശ്രീ. മൊയ്‌തീൻ കുഞ്ഞി കടവത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ, ശ്രീ. രാഘവൻ നായർ , ശ്രീ. അഹമ്മദലി, ശ്രീ. ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു.
|
മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി മൾട്ടീമീഡിയ റൂം ഉത്ഘാടനം ചെയ്ത സംസാരിക്കുന്നു. |
|
പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ ചടങ്ങിൽ സ്വാഗതം ആശംസിക്കുന്നു |
|
പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ അധ്യക്ഷ പ്രസംഗം നടത്തുന്നു |
|
പി.ടി.എ വൈസ്. പ്രസിഡണ്ട് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് സംസാരിക്കുന്നു |
|
ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ.ഗീത ടീച്ചർ ആശംസ അർപ്പിച്ചു സംസാരിക്കുന്നു |
|
സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുന്നു |