Sunday, January 28, 2018

പഠന യാത്ര നടത്തി 


ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കണ്ണൂർ സയൻസ് പാർക്കിലേക്കു ഏക ദിന പഠന യാത്ര നടത്തി.  ശാസ്ത്ര പ്ലാനറ്റോറിയത്തിലെ  ബാഹ്യാകാശ പര്യവേഷണ  ഉപഗ്രഹങ്ങളുടെ പ്രദർശനവും , വാന നിരീക്ഷണവും   കുട്ടികളിൽ കൗതുകമുണ്ടാക്കി.    വിവിധ പ്രവർത്തന  മാതൃകകൾ , നിശ്ചല മാതൃകകൾ  എല്ലാം വിശദമായി മനസിലാക്കാനും പാഠ്യഭാഗങ്ങളിലെ പ്രായോഗിക  പ്രവർത്തനങ്ങൾക്കു പ്രയോജനം ചെയ്യുന്നതാണെന്നും അഭിപ്രായപ്പെട്ടു.  ശാസ്ത്ര അധ്യാപകരായ ഇന്ദിര. എം , സുജാത  , പ്രമോദ്, ഷീബ, ലീന   എന്നിവർ നേതൃത്യം നൽകി.  സീനിയർ ടീച്ചർ അഹല്യ, ശ്രീകല, പ്രസീത് ,ഉഷ , സജിത  എന്നിവരുമൊപ്പം 90  വിദ്യാർത്ഥികൾ രണ്ടു ബസിലായിരുന്നു യാത്ര.  ഉച്ചയ്ക്ക് ശേഷം  കണ്ണൂർ വിസ്മയ പാർക്കിൽ  കുട്ടികൾ  വിവിധ റൈഡുകളിലും, വാട്ടർ പൂളുകളിലും  ഉല്ലസിച്ചു.

പഠന യാത്രയുടെ തുടക്കം  സയൻസ് പാർക്ക്  enterance

മഹാനായ   ഐൻസ്റ്റീനിന്റെ  പ്രതിമ

പ്രവർത്തന മാതൃക

പ്രവർത്തന മാതൃക കുട്ടികളോടൊപ്പം  ഇന്ദിര ടീച്ചർ, അഹല്യ ടീച്ചർ

മാതൃകകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന കുട്ടികൾ

പ്രവർത്തന മാതൃക  പ്രവർത്തിപിച്ചുകൊണ്ട് കുട്ടികൾ

പെൻഡുലത്തിന്റെ ദോലനം  വീക്ഷിക്കുന്ന കുട്ടികൾ

പ്രവർത്തന മാതൃകകൾ പ്രവർത്തിപ്പിച്ചു കൊണ്ട് കുട്ടികൾ

ഇത്ര ജലം മതിയോ.......ശാസ്ത്ര കൗതുകം

ദൂര ദർശിനി ശരിയുണ്ടോ .......ശാസ്ത്ര  കൗതുകം


ആടിയം  വയലിൽ  കൊയ്ത്തുത്സവം  , മന്ത്രിയും  കൊയ്ത്തിനിറങ്ങി


 

പൊയിനാച്ചി ആടിയംവയലില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു

  പാളത്തൊപ്പി ധരിച്ച് കൊയ്ത്തരിവാളുമായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആദ്യം പാടത്തിറങ്ങി. പിന്നാലെ കെ.കുഞ്ഞിരാമന്‍ എം.എല്‍..യും മറ്റു ജനപ്രതിനിധികളും ,  നാട്ടുകാരും. നാട്ടിപ്പാട്ടിന്റെ ഈണവുമായി സ്ത്രീകളും കുട്ടികളും പാടവരമ്പത്ത് അണിനിരന്നപ്പോള്‍ വെള്ളിയാഴ്ച രാവിലെ ആടിയംവയലില്‍ കൊയ്ത്തുത്സവമായി.
                        ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിലെ  96 വൊളന്റിയര്‍മാര്‍ ചേര്‍ന്നാണ് ഇവിടെ ഒരേക്കറില്‍ തൊണ്ണൂറാന്‍ നെല്‍ക്കൃഷിയിറക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മന്ത്രി ഇ.ചന്ദ്രശേഖരന്‍, കൃഷിക്കാരെ രണ്ടാംതരക്കാരായി കാണുന്ന മനോഭാവം മാറണമെന്ന് അഭിപ്രായപ്പെട്ടു.
കെ.കുഞ്ഞിരാമന്‍ എം.എല്‍.. അധ്യക്ഷതവഹിച്ചു. എന്‍.എസ്.എസ്. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണും ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ..മുഹമ്മദലിയും  മുഖ്യാതിഥിയായിരുന്നു.
സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. തിരഞ്ഞെടുത്ത 25 കുട്ടികള്‍ക്ക് അസി. കൃഷി ഡയറക്ടര്‍ എല്‍.കൃഷ്ണസ്വാമി അരി വിതരണം  ചെയ്തു. മികച്ച എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ക്ക് സ്‌കൂള്‍ പി.ടി.. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത് ഉപഹാരം നല്‍കി. 
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്തംഗം സുഫൈജ അബുബക്കര്‍, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍,
പഞ്ചായത്തംഗങ്ങളായ കലാഭവന്‍ രാജു, സുകുമാരന്‍ ആലിങ്കാല്‍, പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍, എം.രാഘവന്‍ നായര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ രതീഷ്   കുമാര്‍ പിലിക്കോട്, .മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു


പാളത്തൊപ്പി ധരിച്ച് കൊയ്ത്തരിവാളുമായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആദ്യം പാടത്തിറങ്ങി. പിന്നാലെ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യും മറ്റു ജനപ്രതിനിധികളും നാട്ടുക...

Read more at: http://www.mathrubhumi.com/kasaragod/malayalam-news/poyinachi-

Saturday, January 27, 2018

റിപ്പബ്ലിക് ദിനം ആഘോഷിച്ചു
 ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്കൂളിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രിൻസിപ്പൽ എം. മോഹനൻ നായർ പതാക ഉയർത്തി. എസ്‌ .പി.സി  ,സ്കൌട്ട് ആൻഡ്‌ ഗൈഡ്സ്  വിഭാഗങ്ങളുടെ പരേഡ് നടന്നു.  മാനേജർ മൊയ്‌തീൻ കുട്ടി  ഹാജി , പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്  എന്നിവർ സംസാരിച്ചു. 
പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ പതാക ഉയർത്തുന്നു



Monday, January 22, 2018

അനുശോചിച്ചു 

ആദരാഞ്ജലികൾ    വിസ്മയ. പി

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  എട്ടാം തരാം വിദ്യാർത്ഥി  വിസ്മയയുടെ  നിര്യാണത്തിൽ സ്‌കൂൾ അസ്സെംബ്ലി  ചേർന്ന്  അനുശോചനം രേഖപ്പെടുത്തി.  രാവിലെ 10  മണിക്ക് ചേർന്ന അനുശോചന യോഗത്തിൽ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി,  പി.ടി.എ  പ്രസിഡണ്ട്  ശ്രീ. മുഹമ്മദ്  കുഞ്ഞി കടവത് ,  പ്രിൻസിപ്പൽ  ശ്രീ. മോഹനൻ നായർ , ഹെഡ് മിസ്ട്രസ്  ശ്രീമതി.  പി.കെ.ഗീത  എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.   സ്റ്റാഫ്  കൗൺസിൽ യോഗത്തിൽ  ശ്രീമതി. പി. കെ ഗീത  അധ്യക്ഷത വഹിച്ചു.  സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. വാസുദേവൻ  നമ്പൂതിരി  അനുശോചന പ്രമേയം  അവതരിപ്പിച്ചു.

Saturday, January 20, 2018

  ആദരാഞ്ജലികൾ

അകാലത്തിൽ    പൊലിഞ്ഞു  പോയ    ചട്ടഞ്ചാല്‍   ഹയര്‍സെക്കന്‍ഡറി    സ്‌കൂളിലെ    എട്ടാം  തരാം  വിദ്യാർത്ഥിനീ   വിസ്മയക്ക് ആദരാഞ്ജലികൾ

  

ജൂനിയർ  റെഡ്ക്രോസ്  കാസറഗോഡ് ജില്ലാ ക്യാമ്പ് സമാപിച്ചു


                        ജൂനിയർ  റെഡ്ക്രോസ്  കാസറഗോഡ് ജില്ലാ  ദ്വിദിന നേതൃത്യ  പരിശീലന ക്യാമ്പ്  ജനുവരി 13 ,14 തീയതികളിൽ  ചട്ടഞ്ചാൽ സ്‌കൂളിൽ നടന്നു.
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി രാവിലെ പതാക ഉയർത്തി.
 രാവിലെ 10 മണിക്ക് മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി പതാക ഉയർത്തി. തുടർന്ന് നടന്ന ഉത്ഘാടന സമ്മേളനത്തിൽ  പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം. മോഹനൻ നായർ സ്വാഗതം പറഞ്ഞു.  ചെമ്മനാട് പഞ്ചായത്ത്  പ്രസിഡന്റ് ശ്രീ. കല്ലട്ര അബ്ദുൽ ഖാദർ  ഉത്ഘാടനം ചെയ്തു. കാസർഗോഡ് ഡി .ഇ.ഒ  ശ്രീ. നന്ദലാൽ ഭട്ട്   മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി. സുഫൈജ അബൂബക്കർ, ശ്രീ ഷംസുദ്ദീൻ തെക്കിൽ , ശ്രീമതി. ആസിയ മുഹമ്മദ്  എന്നിവർ സംസാരിച്ചു. വൈകുന്നേരം 4 മണിക്ക് സമാധാന സന്ദേശ റാലി നടത്തി. സമാപന സമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. രാഘവൻ നായർ  അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്  മെമ്പർ ശ്രീ.  ഷാനവാസ് പാദൂർ  ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി. കെ. ഗീത സ്വാഗതം പറഞ്ഞു.  ശ്രീ. ടി.ഡി. കബീർ, ശ്രീമതി. ഷാസിയ ടീച്ചർ ,ശ്രീ നാരായണൻ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. JRC  കൗൺസിലേഴ്‌സ്   ശ്രീമതി  ശ്രീജ കെ.വി, ശ്രീമതി. സുജ ജോൺ  നന്ദി പറഞ്ഞു.
JRC ചട്ടഞ്ചാൽ  HSS   കൗൺസിലേഴ്‌സ്   ശ്രീമതി  ശ്രീജ കെ.വി, ശ്രീമതി. സുജ ജോൺ

 റെഡ്ക്രോസ്  ക്യാമ്പിലെ വിവിധ ദൃശ്യങ്ങൾ 

 
















ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ ഗീതയോടപ്പം

Sunday, January 14, 2018

മാങ്ങാടിന്റെ സ്നേഹതലോടലിൽ നാഷണൽ സർവീസ് സ്കീം ക്യാമ്പ്

     ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സ്പെഷ്യൽ ക്യാമ്പ് മാങ്ങാട് പ്രദേശത്തെ ഒന്നടങ്കം ഉത്സവ ലഹരിയിലാക്കി . ഡിസംബർ 23ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറാണ് ഏഴ് ദിവസത്തെ സ്പെഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ബി-ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ രതീഷ് പിലിക്കോട് ക്യാമ്പ് വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂർ, ഉദുമ ഗ്രാമ പഞ്ചായത്തംഗം കമലാക്ഷി ബാലകൃഷ്ണൻ, ബീബി അഷ്റഫ്, ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത്, ബാര GWLPS പി ടി എ പ്രസിഡന്റ് എ.മുഹമ്മദ് കുഞ്ഞി, എം.രാഘവൻ നായർ.ചെമ്മനാട് അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫിസർ ഇ.രാജഗോപാലൻ, ഈശ്വരൻ എം, പി.രതീഷ് കുമാർ, ഷാഹുൽ ഹമീദ് സംസാരിച്ചു, എം.മോഹനൻ നായർ സ്വാഗതവും, കെ.വി.രഘുനാഥൻ നന്ദിയും പറഞ്ഞു. 

കൃഷി പാഠം  പത്തനാഭൻ മാസ്റ്റർ
                        നവ :1 കേരളപ്പിറവി ദിനത്തിൽ പൊയ്നാചി ആടിയത്ത് വയലിൽ തരിശായി കിടന്ന പാടത്ത് വിതച്ച തൊണ്ണൂറാൻ നെൽകൃഷിയുടെ ജലസേചനവുമായ് ബന്ധപ്പെട്ട് ആടിയത്ത് തോടിൽ ചണ ചാക്കിൽ മണലിട്ട് നിർമ്മിച്ച ജൈവതടയണ,ജില്ലാശുപത്രിയും, താലൂക്കാശുപത്രിയുടെയും സംയുക്ത സംരഭമായി നടത്തിയ രക്തദാന ക്യാമ്പ്,യോഗ പരീശീലനം -രതീഷ്ഞാണിക്കടവ് എൻ.എസ്.സ്.രജത വർഷത്തിന്റെ ഭാഗമായ് ബാര സ്കൂൾ പരിസരത്തെ വീടുകളിൽ അടുക്കള പച്ചക്കറി കൃഷി, സ്കൂളിലെ ഔഷധസസ്യ തോട്ടത്തിൽ അമ്പത് ഔഷധസസ്യ തൈകൾ നട്ടുപിടിച്ചു.വാഴത്തോട്ടത്തിൽ ഇരുപത്തിയഞ്ച് ടിഷ്യുകൾച്ചർ നേന്ത്രവാഴ കന്ന് നട്ടു. പി.യു.ചന്ദ്രശേഖരൻ മാസ്റ്ററുടെ നേതൃത്വത്തിൽ സോപ്പ് പരിശീലനം നടന്നു. കൃഷിയിടങ്ങളിൽ ജൈവവേലിയുണ്ടാക്കി.തോടിലെ മാലിന്യങ്ങൾ നീക്കി, തുടങ്ങി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി, ആഗോളീകരണ കാലത്തെ കൃഷി വിഷയത്തിൽ ഡോ: വി.പി.പി.മുസ്തഫ, കൃഷിയും അനുഷ്ഠാനവും വിഷയത്തിൽ ഡോ.ആർ.സി.കരിപ്പത്ത് ക്ലാസെടുത്തു.പി.മുരളീധരൻ, മണികണ്ഠദാസ് കെ വി അധ്യക്ഷത വഹിച്ചു. രതീഷ് അമ്പലത്തറ കൂച്ച് - കൂട്ടം തിരിക്കൽ, മുതിർന്ന കർഷകരുമായ് അഭിമുഖം, പരിസരത്തെ മുതിർന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ് എൻ.ഉണ്ണികൃഷ്ണൻ നടത്തിയ ചർച്ച, കൃസ്തുമസ് കരോൾ ഗൃഹസന്ദർശനം, കടലറിവ് - മത്സ്യത്തൊഴിലാളിയുമായ് വിനോദ് കുമാർ പെരുമ്പളയുടെ വർത്തമാനം, കലാഭവൻ എല്ലാ ദിവസവും രാത്രി 8 ന് നടന്ന കലാസന്ധ്യയിൽ മൈത്രി വായനശാല മാങ്ങാട്, ചട്ടഞ്ചാൽ സ്കൂളിലെ കുട്ടികളുടെ ചവിട്ടുനാടകം, തിരുവാതിര, കലാഭവൻ രാജുവും സംഘവും നടത്തിയ നാടൻപാട്ട് അരങ്ങേറി. 
ജൈവ കൃഷിതോട്ടം  നിർമാണ പരിശീലനം


കൃഷി  പരിശീലനത്തിനിടെ

ഇനി  വെള്ളം നനയ്ക്കട്ടെ    

                    കൃഷിയും സാഹിത്യവും ഇ.പി.രാജഗോപാലൻ,, കൃഷിയുംനക്ഷത്രവും-ബി.രാമപ്പ, കൃഷി സംസ്കാരം -ടി.പി.പത്മനാഭൻ, പ്രകൃതിയും കൃഷിയും -ആനന്ദ് പേക്കടം,  കൃഷിയുടെ ചരിത്രം - കെ.ശശീധരൻ അടിയോടി, കടലാസ് പൂക്കൾ നിർമാണം പ്രമോദ് അടുത്തില, കൃഷിയുംപുരാവൃത്തവും,ഡോ.ഇഉണ്ണികൃഷണ്ൻ, കൃഷി വായന-കെ.വി.സജീവൻ, വിവിധ ദിവസങ്ങളിൽ ക്ലാസെടുത്തു.  സമാപന സമ്മേളനം ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം .ചെയ്തത്. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി മുഖ്യാതിഥി. വിശിഷ്ടാതിഥികളായ് പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ എ.മുഹമ്മദലി ,കല്ലട്ര അബ്ദുൾ ഖാദർ, പങ്കെടു
ത്തു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ മാനേജർ കെ-മൊയ്തീൻ കുട്ടി ഹാജി സമ്മാന വിതരണം  നടത്തി. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷത വഹിച്ചു.

പതറാതെ പൊരുതി അവസാനം നേടി
ഹൈസ്‌കൂൾ സംഘ നൃത്ത ടീമിനിത്
പരീക്ഷണത്തിന്റെ വിജയ ഗാഥ



സംഘനൃത്ത മത്സരത്തില്‍ ജില്ലാ കലോത്സവത്തില്‍ തഴയപ്പെട്ട് അപ്പീലിനായി പൊരുതി, അധികാരികളിൽ നിന്ന് നീതി ലഭിക്കാത്തപ്പോൾ അവസാനം   ലോകായുക്തയുടെ  അനുമതിയോടെസംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച ചട്ടഞ്ചാല്‍ സ്‌കൂളിന് എ ഗ്രേഡ്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ജന. ജെ. നായരും സംഘവുമടങ്ങുന്ന ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്ത ടീമിനാണ് എ ഗ്രേഡ് ലഭിച്ചത്. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തഴയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ അപ്പീലിന് പോവുകയായിരുന്നു. നല്ല പ്രകടനത്തിന് അര്‍ഹമായ അംഗീകാരം കിട്ടണം എന്ന ആഗ്രഹവുമായി സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ പോയ വിദ്യാര്‍ത്ഥിനികള്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് അത് നേടിയെടുക്കുകയായിരുന്നു.  ജില്ലയിൽ  ഒന്നാം സ്ഥാനം നേടിയ ഉദുമ ഹയർ സെക്കന്ററി സ്‌കൂൾ സംഘനൃത്ത ടീമിനെ സംസ്ഥാനകലോത്സവത്തിൽ  ബഹു ദൂരം പിന്നിലാക്കിയത് കൊണ്ട് മാത്രമാണ് ചട്ടഞ്ചാൽ സ്‌കൂളിന് ഈ അപൂർവ നേട്ടം കൊയ്യാനായത്.   ജില്ലാ കലോത്സവത്തിലെ വിധി നിർണയത്തിൽ  പൊട്ടിക്കരഞ്ഞ കുട്ടികൾ , വിധി നിർണയത്തിൽ അപാകത ഉണ്ടായെന്നു  കാണികളടക്കം പറഞ്ഞിരുന്നെങ്കിലും ,    അവസാനം ലോകായുക്ത യുടെ കാരുണ്യം കൊണ്ട് മാത്രമാണ്  തങ്ങൾക്കർഹതപ്പെട്ട  ഈ വിജയം നേടാൻ കഴിഞ്ഞത്.

നൂതന ടെക്നോളജിയുടെ സാധ്യത തേടി മൊബൈൽ  ആപ് നിർമാണവുമായി  കുട്ടിക്കൂട്ട  പരിശീലന പരിപാടി   സമാപിച്ചു 

ക്രിസ്ത്മസ്  അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി  പുതിയ  ആശയങ്ങളും , പ്രായോഗിക സാധ്യതകളും പരിചയപെടുത്തി  മോബൈൽ ആപ് നിർമാണത്തിന്റെ നൂതന  ടെക്നോളജി  കുട്ടികളിൽ  ആവേശമുണ്ടാക്കികൊണ്ട്   ചട്ടഞ്ചാലിലെ   കൂട്ടിക്കൂട്ടം  സമാപിച്ചു.  കുട്ടികൂട്ട പരിശീലന ക്ലാസ്   മാസ്റ്റർ ട്രെയിനർ  ശ്രീ. റോജി ജോസഫ് ഉത്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത  ആശംസകൾ നേർന്നു സംസാരിച്ചു.  സ്‌കൂൾ ഐ. ടി. കോർഡിനേറ്റർ  പ്രമോദ് കുമാർ , മാസ്റ്റർ ട്രെയിനർ  റോജി ജോസഫ്  എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
പരിശീലനത്തിനിടയിൽ
പരിശീലനത്തിടയിൽ
പരിശീലന ക്ലാസ്സിനിടയിൽ

 
കുട്ടികൂട്ട പരിശീലനത്തിൽ നിന്ന്
മാസ്റ്റർ ട്രെയിനർ  റോജി ജോസഫ്  ക്ലാസ്  കൈകാര്യം ചെയ്യുന്നു
കുട്ടിക്കൂട്ടം  പരിശീലനത്തെ കുറിച്ച നന്ദഗോപാൽ

Tuesday, January 9, 2018

ചവിട്ടു നാടകത്തിന്റെ ആറ് വർഷം...

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചവിട്ടുനാടകം ഇനമായ മലപ്പുറത്ത് നടന്ന സംസ്ഥാന കലോത്സവം മുതൽ കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ മത്സരിച്ചു.സാംസ്കാരിക തലസ്ഥാനത്തെ കലാ മാമാങ്കത്തിൽ ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിലും , ഹയർ സെക്കന്ററി ചവിട്ടു നാടകത്തിലും  എ ഗ്രേഡ് നേടി കാസർഗോഡ് ജില്ലയുടെ പോയന്റ് പട്ടികയിൽ  ചട്ടഞ്ചാൽ ഹയർ സ്ക്കൂൾ  മുന്നിലെത്തി.
ചവിട്ടുനാടകം  ഹൈസ്‌കൂൾ ടീം

ചവിട്ടുനാടകം  ഹൈസ്‌കൂൾ ടീം
ഹയർ സെക്കന്ററി ചവിട്ടു നാടക ടീം