Wednesday, August 15, 2018


സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

ചട്ടഞ്ചാൽ  ഹയര്‍ സെക്കന്ററി സ്‌കൂളില്‍  മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ദേശീയപതാക ഉയര്‍ത്തിയതോടുകൂടി രാജ്യത്തിന്റെ  എഴുപത്തി രണ്ടാമത് വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക അസംബ്ലിയില്‍  മാനേജർ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. എസ്.പി.സി.  കാഡറ്റുകളുടെ  പരേഡും നടന്നു.  എസ് . പി.സി യൂണിറ്റ്  ചാർജ് ഓഫീസർ ശ്രീ. അബ്ദു സമീർ , കാഡറ്റ് ലീഡര്‍ സംഗീത  എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി.പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ്‌കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ  ശ്രീ. മണികണ്ഠദാസ്  സ്വാഗതം പറഞ്ഞു.  പി.ടി. എ എക്സിക്യൂട്ടീവ് അംഗം ശ്രീ.വാസു ചട്ടഞ്ചാൽ,  എൻ.എസ് .എസ്  കോർഡിനേറ്റർ ശ്രീ. രാജേന്ദ്രൻ മാസ്റ്റർ,  പത്താം  ക്ലാസ് വിദ്യാർത്ഥി  സംഗീത  എന്നിവർ സ്വാതന്ത്ര  ദിന പ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രെസ്  ശ്രീമതി. പി.കെ. ഗീത ചടങ്ങിൽ  നന്ദി പറഞ്ഞു.
                               
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ദേശീയ പതാക ഉയർത്തുന്നു
മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി സ്വതന്ത്ര ദിന സന്ദേശം നൽകുന്നു



                                           സ്വാതന്ത്രദിനാഘോഷത്തിൽ   നിന്ന്


                                              സ്വാതന്ത്ര ദിന  പരേഡിൽ നിന്ന്


Tuesday, August 7, 2018

  ലിറ്റിൽ കൈറ്റ്സ്  ഏകദിന പരിശീലനം        

          ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ശനിയാഴ്ച സ്‌കൂൾ  ലാബിൽ വെച്ച നടന്നു.  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.  അദ്ധ്യാപകരായ  പ്രമോദ് കുമാർ , ഷീബ  എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു  കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി.

 


 


 


                           ആസ്വാദനത്തിന്റെ  മനോഹര നിമിഷങ്ങളുമായി 

തോൽപ്പാവക്കൂത്ത്





വേദിയിലെ ഇരുണ്ടവെളിച്ചത്തിൽ രാമനും സീതയും രാവണനും ലക്ഷ്മണനും തുടങ്ങി രാമായണ കഥാപാത്രങ്ങൾ നിറഞ്ഞാടി. കാഴ്ചക്കാരുടെ മനസ്സിൽ രാമകഥാ സങ്കൽപ്പത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയ ലോകം തീർത്തു. കമ്പരാമായണത്തിലെ ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള ആറുകാണ്ഡങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളെ ആസ്പദമാക്കി ഒരുക്കിയ തോൽപ്പാവക്കൂത്താണ് കാഴ്ചക്കാർക്ക് ആസ്വാദനത്തിന്റെ മനോഹര നിമിഷങ്ങൾ സമ്മാനിച്ചത്. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ഗുരു വിശ്വനാഥ പൂലവരുടെ നേതൃത്വത്തിലുള്ള 10 പേരടങ്ങുന്ന കലാകാരൻമാരാണ് പാവക്കൂത്ത്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ദൃശ്യ വിരുന്നു  കുട്ടികൾക്ക് അവിസ്മരണീയ അനുഭവമായി. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ടാലെന്റ്  ക്ലബിന്റെ  ആഭിമുഘ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്.

 

ടാലെന്റ്  ക്ലബ് കോർഡിനേറ്റർ  ശ്രീമതി. പ്രസന്ന  കെ.കെ  നേതൃത്യം  നൽകി. പ്രിൻസിപ്പൽ മണികണ്ഠദാസ്  ഉൽഘാടനം  ചെയ്തു. ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. പി.കെ. ഗീത , വിശ്വനാഥ് പുലവർ  എന്നിവർ സംസാരിച്ചു.
വേദിയിലെ ഇരുണ്ടവെളിച്ചത്തിൽ രാമനും സീതയും രാവണനും ലക്ഷ്മണനും തുടങ്ങി രാമായണ കഥാപാത്രങ്ങൾ നിറഞ്ഞാടി. രണ്ടുമണിക്കൂറോളം കാഴ്ചക്കാരുടെ മനസ്സിൽ രാമകഥാ സങ്ക...

Read more at: https://www.mathrubhumi.com/kasaragod/news/kasargod-1.3037913
വേദിയിലെ ഇരുണ്ടവെളിച്ചത്തിൽ രാമനും സീതയും രാവണനും ലക്ഷ്മണനും തുടങ്ങി രാമായണ കഥാപാത്രങ്ങൾ നിറഞ്ഞാടി. രണ്ടുമണിക്കൂറോളം കാഴ്ചക്കാരുടെ മനസ്സിൽ രാമകഥാ സങ്ക...

Read more at: https://www.mathrubhumi.com/kasaragod/news/kasargod-1.3037913