Saturday, October 27, 2018

വിദ്യാരംഗം   കലാസാഹിത്യ വേദി ജില്ലാ കലോത്സവം  സംഘടക സമിതിയായി

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നവംബർ എട്ടാം തീയതി നടക്കുന്ന  വിദ്യാരംഗം   കലാസാഹിത്യ വേദി ജില്ലാ കലോത്സവത്തിനായുള്ള   സംഘടകസമിതി ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ രൂപീകരിച്ചു . മാനേജർ മൊയ്‌തീൻ കുട്ടി ഹാജി  ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ. മണികണ്ഠ  ദാസ്  സ്വാഗതവും,  വാസുദേവൻ മാസ്റ്റർ  നന്ദിയും  പറഞ്ഞു.  മാനേജർ ശ്രീ. മൊയ്‌തീൻ  കുട്ടി ഹാജി പ്രവർത്തന ഫണ്ടിലേക്ക് ആദ്യ സംഭാവന നൽകി. ഹെഡ്മിസ്ട്രസ്  ശ്രീമതി. പി.കെ. ഗീത പ്രവർത്തന ഫണ്ട്  പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഭാസ്കരൻ ചട്ടഞ്ചാലിനു കൈമാറി. വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ല കൺവീനർ  ശ്രീ. എ ശ്രീകുമാർ പരിപാടി വിശദീകരിച്ചു. അഗസ്റ്റിൻ ബർണാഡ്, ..ഒ കാസറഗോഡ്, സന്തോഷ് സക്കരിയ്യ, വാസുദേവൻ നമ്പൂതിരി , പ്രേംരാജ് കെ., അഹമ്മദലി ബണ്ടിച്ചാൽ, ഭാസ്ക്കരൻ ചട്ടഞ്ചാൽ, രാമചന്ദ്രൻ ,രാജേന്ദ്രൻ ടി തുടങ്ങിയവർ സംസാരിച്ചു.
പരിപാടി നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
രക്ഷാധികാരി :കുഞ്ഞിരാമൻ.കെ., എം.എല്‍., ഉദുമ, കല്ലട്ര അബ്ദുൾ ഖാദർ ,ചെമ്മനാട്പഞ്ചായത്ത് പ്രസിഡണ്ട്, അഗസ്റ്റിൻ ബർണാഡ്,..ഒ കാസറഗോഡ്
ചെയർമാൻ: മൊയ്തീൻ കുട്ടി ഹാജി സ്കൂൾ മാനേജർ
വർക്കിംഗ് ചെയർമാൻ: മുഹമ്മദ്കുഞ്ഞി കടവത്ത് ,പ്രസിഡണ്ട്,
കൺവീനർ: മണികണ്ഠദാസ്.കെ.വി പ്രിൻസിപ്പൾ,സി.എച്ച്.എസ്.എസ്
ജോ. കൺവീനർ: ഗീത പി.കെ.,ഹെഡ്മിസ്ട്രസ്സ്,സി.എച്ച്.എസ്.എസ്
 
വിവിധ സബ് കമ്മിറ്റികൾ
പ്രോഗ്രാം കമ്മിറ്റി:ചെയർമാൻ': അഹമ്മദലി ബി,കൺവീനർ.ശ്രീകുമാരൻ.
ധനകാര്യ കമ്മിറ്റി:ചെയർമാൻ: ഭാസ്കരൻ ചട്ടഞ്ചാൽ,കൺവീനർ: രഘുനാഥ്.കെ.വി
രജിസ്ട്രേഷൻ:ചെയർമാൻ രാമചന്ദ്രൻ വി,,കൺവീനർ പ്രമോദ് കുമാർ കെ.
പബ്ലിസിറ്റി :ചെയർമാൻ ശശിധരൻ എ കെ.,കൺവീനർ മുഹമ്മദ് സാജു. എം
ഭക്ഷണകമ്മിറ്റി ചെയർമാൻ ശ്രീധരൻ മുണ്ടോൾ,കൺവീനർ നന്ദിനി.എം
സർട്ടിഫിക്കറ്റ് ചെയർമാൻ രാജേന്ദ്രൻ ടി,കൺവീനർ രാജേഷ്.പി
വളണ്ടിയർ ചെയർമാൻ രാഘവൻ നായർ.,കൺവീനർ. അനിൽകുമാർ.സി.എച്ച്
റിസപ്ഷൻ: ചെയർമാൻ സുമയ്യ .പി,കൺവീനർ: രതീഷ് കുമാർ.പി
പുസ്തകോൽസവം: ചെയർമാൻ ബഷീർ കൈന്താർ,കൺവീനർ: രതീഷ് കുമാർ.കെ

                                                        

 സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ  ചട്ടഞ്ചാലിനു മികച്ച നേട്ടം 

കാസറഗോഡ് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി ചട്ടഞ്ചാൽ സ്‌കൂൾ  ഓവറോൾ  ചാംപ്യൻഷിപ്പ്  നേടി.  ശാസ്ത്രം ,ഗണിത ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയ മേളകളിലെല്ലാം    ഓവറോൾ ചാംപ്യൻഷിപ് നേടി സമ്പൂർണ ആധിപത്യം നേടാൻ സ്‌കൂളിന് കഴിഞ്ഞു.
IMPROVISED EXPERIMENT രണ്ടാം സ്ഥാനം  അശ്വിൻ കൃഷ്ണ , വാണി
ഓവറോൾ ചാംപ്യൻഷിപ്  ട്രോഫി




ഐ.ടി പ്രൊജക്റ്റ്  രണ്ടാം സ്ഥാനം നേടിയ  ഗോപികയുടെ  പ്രെസെന്റഷനിൽ  നിന്ന്



വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനംഅഭിജിത്, അബിൻ കൃഷ്ണ 
                              
സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം ആബിദ, ലക്ഷ്മി



ശാസ്ത്രനാടകം   ചട്ടഞ്ചാലിന്റെ ജലഗോപുരം  ഒന്നാമത്

കാസറഗോഡ്  സബ് ജില്ലാ ജില്ലാ ശാസ്ത്രനാടകവേദിയില്‍ പുതിയരീതിയുമായെത്തിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശാസ്ത്രനാടകവേദിയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത പ്രമേയത്തിലും ആവിഷ്‌കാരത്തിലും നേടിയ മികവുമായി   ചട്ടഞ്ചാല്‍  ഹയർ സെക്കന്ററി സ്‌കൂൾ അവതരിപ്പിച്ച ജല ഗോപുരം  എന്ന നാടകം ഒന്നാമതെത്തി. പ്രളയ ദുരന്ത പശ്ചാത്തലവും   പാരിസ്ഥിതിക പ്രശ്നങ്ങളും  തന്മയത്വത്തോടെ  അവതരിപ്പിക്കാൻ  കുട്ടികൾക്കായി.  ഇനി നവംബർ  2  നു കുട്ടമത് സ്‌കൂളിൽ വച്ച് നടക്കുന്ന ജില്ലാ നാടകത്തിൽ  ഈ നാടകം അവതരിപ്പിക്കും. കഴിഞ്ഞ വർഷം  ജില്ലയെ പ്രതിനിധീകരിച്ചു സ്‌കൂൾ സംസ്ഥാനത്ത എത്തിയിരുന്നു.
  ജല ഗോപുരത്തിൽ നിന്ന്

ജനറൽ ബോഡി യോഗം ഒക്ടോബർ 30 ചൊവ്വാഴ്ച 

 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  2018 -19  വർഷത്തെ ജനറൽ ബോഡി യോഗം ഒക്ടോബർ  30 ചൊവ്വാഴ്ച ഉച്ചയ്ക്ക്  2 മണിക്ക് നടത്തുന്നതാണെന്ന്  അറിയിച്ചു.  ഇത് സംബന്ധിച്ച  നോട്ടീസ്  എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.


Sunday, October 14, 2018

സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം  ചെയ്തു

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രിൻസിപ്പൽ ശ്രീ.മണികണ്ഠദാസ്  ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ ഗീത  അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി  വാസുദേവൻ നമ്പൂതിരി  സ്വാഗതവും,  വി.കെ.ഗീത നന്ദിയും പറഞ്ഞു.

കലോൽസവം 2018 

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം  സമാപിച്ചു.  മികവുറ്റ പ്രകടനങ്ങളുമായി  കുട്ടികൾ  കലോത്സവ വേദിയിൽ വാശിയോടെ മത്സരിച്ചു .  നൃത്ത ഇനങ്ങളിലായിരുന്നു  ഏറ്റവും കൂടുതൽ മത്സരങ്ങൾ നടന്നത്

  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  കലോത്സവം  2018 കഴിഞ്ഞ അധ്യയന വർഷത്തിൽ വിരമിച്ച ഹിന്ദി അദ്ധ്യാപകൻ ശ്രീ. ഈശ്വരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ്   ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു.  സ്‌കൂൾ മാനേജർ ശ്രീ.  മൊയ്‌തീൻ കുട്ടി ഹാജി ആമുഖ പ്രസംഗം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത , ഗോപി മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. കലോത്സവം കൺവീനർ ശ്രീമതി സുജാത നന്ദി പറഞ്ഞു.
കലോൽസവ കാഴ്ചയിലൂടെ 

സ്‌കൂൾ കായികമേള സമാപിച്ചു

ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂൾ കായികമേള  മുൻ കായിക അധ്യാപകൻ  ശ്രീ. കെ. ജനാർദ്ദനൻ നായർ ഉൽഘാടനം  ചെയ്തു .  യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി  കടവത് അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച്‌ പാസ്റ്റിൽ സ്കൂൾ എസ് .പി.സി. ടീം , സ്കൌട്സ് ആൻഡ്‌ ഗെയ്ട്സ് ,റെഡ്ക്രോസ്, വിവിധ ഹൌസ് ലീഡർമാർ , കായിക താരങ്ങൾ എന്നിവർ അണിനിരന്നു. ശ്രീ. കെ. ജനാർദ്ദനൻ നായർ  കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട്  സ്വീകരിച്ചു. 
മാർച്ച്  പാസ്റ്റിനു ശേഷം  പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് പതാക ഉയർത്തി . പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത എന്നിവർ സംസാരിച്ചു.