Thursday, May 21, 2015

ഹയർ  സെക്കന്ററി  റിസൾട്ട്‌  ചട്ടഞ്ചാൽ   സ്കൂളിനു മികച്ച  വിജയം

                      പ്ലസ്ടു പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ ചട്ടഞ്ചാല്‍ സ്‌കൂളില്‍ 96.5 ശതമാനം വിജയം. രണ്ടു കുട്ടികള്‍ ഫുള്‍ മാര്‍ക്ക് നേടി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എ.സ്മിതയുടെയും എല്‍.ഐ.സി. ഓഫീസര്‍ രാജീവന്റെയും മകന്‍ എ.പി.ശ്രീഹരി, ബദിയടുക്ക ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍ പെരിയാട്ടടുക്കത്തെ കെ. കൃഷ്ണന്‍ നമ്പൂതിരിയുടെയും എ.ജെ.ബി.എസ്. ചേടിക്കാനയിലെ അധ്യാപിക ബേബി സവിതയുടെയും മകള്‍ കെ.വരദ കൃഷ്ണന്‍ എന്നിവരാണ് ഫുള്‍മാര്‍ക്ക് നേടിയത്. സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായി കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയതും ഇപ്രാവശ്യംതന്നെ. 37 പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. മൊത്തം 352 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 338 പേര്‍ വിജയിച്ചു.


   

   1200/1200  നേടിയ  

    എ.പി  ശ്രീഹരിയും ,  

    വരദ കൃഷ്ണനും 

No comments:

Post a Comment