സെഞ്ച്വറിയും കടന്നു ചരിത്രം കുറിച്ച് ചട്ടഞ്ചാൽ
വിജയ ശതമാനത്തിലും മാറ്റം
ഇക്കഴിഞ്ഞ എസ് .എസ് .എൽ .സി പുനഃ പരിശോധന ഫലം വന്നപ്പോൾ മൊത്തം എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ വീണ്ടും വർധിച്ചു . മൊത്തം 102 പേരാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേട്ടം കൈവരിച്ചത്. ഒരു വിഷയത്തിൽ മാത്രം എ പ്ലസ് കിട്ടാതിരുന്ന 3 കുട്ടികൾ കൂടി പുനഃ പരിശോധനയിലൂടെ എ പ്ലസ് നേടിയതോടെയാണ് റിക്കാർഡ് നേട്ടത്തോടെ ജില്ലയിലെ ഒന്നാം സ്ഥാനം സ്‌കൂൾ തുടർച്ചയായ മൂന്നാം തവണയും കരസ്ഥമാക്കിയത്. ഒരു വിഷയത്തിൽ ഡി പ്ലസ് കിട്ടാതിരുന്ന ഒരു കുട്ടി പുനഃ പരിശോധനയിൽ വിജയം കണ്ടെത്തിയതോടെ വിജയ ശതമാനവും വർധിച്ചു.
No comments:
Post a Comment