Tuesday, August 7, 2018

                           ആസ്വാദനത്തിന്റെ  മനോഹര നിമിഷങ്ങളുമായി 

തോൽപ്പാവക്കൂത്ത്

വേദിയിലെ ഇരുണ്ടവെളിച്ചത്തിൽ രാമനും സീതയും രാവണനും ലക്ഷ്മണനും തുടങ്ങി രാമായണ കഥാപാത്രങ്ങൾ നിറഞ്ഞാടി. കാഴ്ചക്കാരുടെ മനസ്സിൽ രാമകഥാ സങ്കൽപ്പത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയ ലോകം തീർത്തു. കമ്പരാമായണത്തിലെ ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള ആറുകാണ്ഡങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളെ ആസ്പദമാക്കി ഒരുക്കിയ തോൽപ്പാവക്കൂത്താണ് കാഴ്ചക്കാർക്ക് ആസ്വാദനത്തിന്റെ മനോഹര നിമിഷങ്ങൾ സമ്മാനിച്ചത്. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ഗുരു വിശ്വനാഥ പൂലവരുടെ നേതൃത്വത്തിലുള്ള 10 പേരടങ്ങുന്ന കലാകാരൻമാരാണ് പാവക്കൂത്ത്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ദൃശ്യ വിരുന്നു  കുട്ടികൾക്ക് അവിസ്മരണീയ അനുഭവമായി. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ടാലെന്റ്  ക്ലബിന്റെ  ആഭിമുഘ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്.

ടാലെന്റ്  ക്ലബ് കോർഡിനേറ്റർ  ശ്രീമതി. പ്രസന്ന  കെ.കെ  നേതൃത്യം  നൽകി. പ്രിൻസിപ്പൽ മണികണ്ഠദാസ്  ഉൽഘാടനം  ചെയ്തു. ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. പി.കെ. ഗീത , വിശ്വനാഥ് പുലവർ  എന്നിവർ സംസാരിച്ചു.
വേദിയിലെ ഇരുണ്ടവെളിച്ചത്തിൽ രാമനും സീതയും രാവണനും ലക്ഷ്മണനും തുടങ്ങി രാമായണ കഥാപാത്രങ്ങൾ നിറഞ്ഞാടി. രണ്ടുമണിക്കൂറോളം കാഴ്ചക്കാരുടെ മനസ്സിൽ രാമകഥാ സങ്ക...

Read more at: https://www.mathrubhumi.com/kasaragod/news/kasargod-1.3037913

No comments:

Post a Comment