Wednesday, August 15, 2018


സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

ചട്ടഞ്ചാൽ  ഹയര്‍ സെക്കന്ററി സ്‌കൂളില്‍  മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ദേശീയപതാക ഉയര്‍ത്തിയതോടുകൂടി രാജ്യത്തിന്റെ  എഴുപത്തി രണ്ടാമത് വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക അസംബ്ലിയില്‍  മാനേജർ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. എസ്.പി.സി.  കാഡറ്റുകളുടെ  പരേഡും നടന്നു.  എസ് . പി.സി യൂണിറ്റ്  ചാർജ് ഓഫീസർ ശ്രീ. അബ്ദു സമീർ , കാഡറ്റ് ലീഡര്‍ സംഗീത  എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി.പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ്‌കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ  ശ്രീ. മണികണ്ഠദാസ്  സ്വാഗതം പറഞ്ഞു.  പി.ടി. എ എക്സിക്യൂട്ടീവ് അംഗം ശ്രീ.വാസു ചട്ടഞ്ചാൽ,  എൻ.എസ് .എസ്  കോർഡിനേറ്റർ ശ്രീ. രാജേന്ദ്രൻ മാസ്റ്റർ,  പത്താം  ക്ലാസ് വിദ്യാർത്ഥി  സംഗീത  എന്നിവർ സ്വാതന്ത്ര  ദിന പ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രെസ്  ശ്രീമതി. പി.കെ. ഗീത ചടങ്ങിൽ  നന്ദി പറഞ്ഞു.
                               
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ദേശീയ പതാക ഉയർത്തുന്നു
മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി സ്വതന്ത്ര ദിന സന്ദേശം നൽകുന്നു



                                           സ്വാതന്ത്രദിനാഘോഷത്തിൽ   നിന്ന്


                                              സ്വാതന്ത്ര ദിന  പരേഡിൽ നിന്ന്


No comments:

Post a Comment