Tuesday, July 28, 2015


     അനുമോദന യോഗം 
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയുടെ  ആഭിമുഘ്യത്തിൽ മുഴുവൻ വിഷയത്തിൽ എ+ നേടിയ SSLC , +2  വിദ്യാർഥികളെ  അനുമോദിച്ചു. അനുമോദനചടങ്ങ്  ബഹു. കാസറഗോഡ്ജില്ലാ  കലക്ടർ  ശ്രീ. മുഹമ്മദ്‌സഗീർ ഐ.എ.എസ് ഉൽഘാടനം ചെയ്തു. 
യോഗത്തിൽ പി.ടി.എ പ്രസിഡന്റ്‌ ടി. കണ്ണൻ  അദ്ധ്യക്ഷം  വഹിച്ചു. ചെമനാട്  പഞ്ചായത്ത്‌  പ്രസിഡണ്ട്‌  ആയിഷ സഹദുള്ള  ആശംസാ പത്ര സമർപ്പണം നടത്തി സംസാരിച്ചു. യോഗത്തിൽ  പ്രിൻസിപ്പൽ മോഹനൻ നായർ  സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രെറ്റിവ് കമ്മിറ്റി ചെയർമാൻ   മൊയ്തീൻ കുട്ടി ഹാജി,പി.ടി.എ വൈസ് പ്രസിഡന്റ്‌  മൂസ ബി ചെർക്കെള ,  പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ സുലൈമാൻ  ബാദുഷ, രാഘവൻ നായർ, ചെമനാട്  പഞ്ചായത്ത്‌  സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഷംഷുദ്ദീൻ തെക്കിൽ  എന്നിവർ സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. മുഹമ്മദ്‌ ബഷീർ  നന്ദി പറഞ്ഞു.
              

Thursday, July 23, 2015

ചാന്ദ്രദിനം  ആഘോഷിച്ചു.
  ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം ആഘോഷിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക  ശ്രീമതി പി.കെ. ഗീത ഉദ്ഘാടനംചെയ്തു.  ചന്ദ്രനിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ 46-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരവും , കൊളാഷ് മത്സരവും നടത്തി.  ക്വിസ് മത്സരത്തിൽ  എട്ടാം ക്ലാസ്സ്‌ വിദ്യാർഥി  അതുല്യ ഒന്നാം സ്ഥാനവും, പത്താം  ക്ലാസ്സ്‌ വിദ്യാർഥി ഹരിനാരായണൻ രണ്ടാം സ്ഥാനവും നേടി. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നടത്തിയ കൊളാഷ് മത്സരത്തിൽ 8.ഇ  ഒന്നാം സ്ഥാനവും, ഒമ്പത്  ഐ രണ്ടാം സ്ഥാനവും നേടി.
കൊളാഷ് മത്സരത്തിൽ 8.ഇ  ഒന്നാം സ്ഥാനo  നേടി 

കൊളാഷ് മത്സരത്തിൽ 9 ഐ   രണ്ടാം സ്ഥാനo  നേടി.




ലോക ജനസംഖ്യാ ദിനം  ചാർട്ട് പ്രദർശനം നടത്തി 

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ  ലോക ജനസംഖ്യാ ദിനതോടനുബന്ധിച്ചു  ചാർട്ട് പ്രദർശനം നടത്തി .ക്ലാസ്സ്‌ അടിസ്ഥാനത്തിൽ മത്സരം നടത്തി. കുട്ടികൾ തയ്യാറാക്കിയ വിവിധ ചാർട്ടുകൾ  സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു.






Saturday, July 11, 2015

 സയൻസ് ക്ലബ്‌ ഉത്ഘാടനം 
 ചെയ്തു 
ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്‌ ഉത്ഘാടനം സ്കൂൾ മൾടി മീഡിയ റൂമിൽ  വെച്ച് സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവും, ഹയർ  സെക്കന്ററി   അധ്യാപകനുമായ ശ്രീ. രതീഷ്‌ കുമാർ ഉത്ഘാടനം ചെയ്തു.  യോഗത്തിൽ  സീനിയര് ടീച്ചർ ശ്രീമതി. കെ. രാധ  അധ്യക്ഷം വഹിച്ചു. .  പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ,സ്റ്റാഫ്‌ സെക്രട്ടറി മുഹമ്മദ്‌ ബഷീർ, എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ശ്രീ. രാജേന്ദ്രൻ  മാസ്റ്റർ എന്നിവർ ആശംസ അർപിച്ചു  സംസാരിച്ചു. യോഗത്തിൽ പ്രമോദ് മാസ്റ്റർ  സ്വാഗതവും , അഞ്ജന നന്ദിയും പറഞ്ഞു.


ശ്രീ. രതീഷ്‌ കുമാർ സയൻസ് ക്ലബ്‌  ഉത്ഘാടനം  ചെയ്യുന്നു 
ശ്രീമതി. രാധ ടീച്ചർ  സംസാരിക്കുന്നു 
സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. മുഹമ്മദ്‌ ബഷീർ 


എൻ .എസ് .എസ് .എസ്  പ്രോഗ്രാം ഓഫീസർ ശ്രീ. രാജേന്ദ്രൻ മാസ്റ്റർ 

സയൻസ് അദ്ധ്യാപകൻ പ്രമോദ് മാസ്റ്റർ 
സയൻസ് ക്ലബ്‌ സെക്രട്ടറി അഞ്ജന 
സോഷ്യൽ  ക്ലബ്‌ ഉൽഘാടനം  ചെയ്തു 
 ട്ടഞ്ചാൽ ഹയ സെക്കന്ററി സെക്കന്ററി സ്കൂൾ സോഷ്യൽ ക്ലബ്‌ ദേശീയ അവാർഡ്‌ ജേതാവ്  ശ്രീ. ശ്രീനിവാസൻ മാസ്റ്റർ നിർവഹിച്ചു . യോഗത്തിൽ സീനിയർ  ടീച്ചർ ശ്രീമതി കെ.  രാധ അധ്യക്ഷം വഹിച്ചു.  വേണുനാഥൻ  മാസ്റ്റർ , രാജേന്ദ്രൻ മാസ്റ്റർ , മുരളീധരൻ മാസ്റ്റർ , പ്രിൻസിപ്പൽ മോഹനൻ മാസ്റ്റർ എന്നിവര് ആശംസകൾ അർപിച്ചു  സംസാരിച്ചു  .  സമീർ  മാസ്റ്റർ നന്ദി പറഞ്ഞു.

സോഷ്യൽ ക്ലബ്‌ ദേശീയ അവാർഡ്‌ ജേതാവ്  ശ്രീ. ശ്രീനിവാസൻ മാസ്റ്റർ ഉൽഘാടനം  ചെയ്യുന്നു.

രാജേന്ദ്രൻ മാസ്റ്റർ 

പ്രിൻസിപ്പൽ മോഹനൻ മാസ്റ്റർ

മുരളീധരൻ മാസ്റ്റർ

വേണുനാഥൻ  മാസ്റ്റർ
സീനിയർ  ടീച്ചർ ശ്രീമതി കെ.  രാധ

Wednesday, July 8, 2015


സൗജന്യ പഠന സഹായ വിതരണോൽഘാടനം

ഹീര കോളേജ് ഓഫ് എഞ്ചിനീയറിംഗ്  ആൻഡ്  &ടെക്നോളജി  , പി.ടി.എ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ  ആഭിമുഘ്യത്തിലുള്ള  സൗജന്യ പഠന സഹായ വിതരണോൽഘാടനം  ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് പി.പി.ശ്യാമള ദേവി നിർവഹിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ്‌ ടി. കണ്ണൻ  അദ്ധ്യക്ഷം  വഹിച്ചു. പര്യാവൻ  മിത്ര അവാർഡ്‌  ജേതാവ്  കെ.എം. അനിൽ  കുമാർ  മുഘ്യാതിധി ആയിരുന്നു.ചെമനാട്  പഞ്ചായത്ത്‌  പ്രസിഡണ്ട്‌  ആയിഷ സഹദുള്ള  ധാരണ പത്രം സ്രീകരിച്ചു. ജില്ല പഞ്ചായത്ത്‌  അംഗം പാദൂർ  കുഞ്ഞാമു ഹാജി  മികച്ച വിദ്യാർഥികളെ അനുമോദിച്ചു സംസാരിച്ചു.   നല്കി.   യോഗത്തിൽ  പ്രിൻസിപ്പൽ മോഹനൻ നായർ  സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രെറ്റിവ് കമ്മിറ്റി ചെയർമാൻ   മൊയ്തീൻ കുട്ടി ഹാജി പി.ടി.എ വൈസ് പ്രസിഡന്റ്‌  മൂസ ബി ചെർക്കെള ,  പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ സുലൈമാൻ  ബാദുഷ, രാഘവൻ നായർ, ചെമനാട്  പഞ്ചായത്ത്‌  സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഷംഷുദ്ദീൻ തെക്കിൽ  എന്നിവർ സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. മുഹമ്മദ്‌ ബഷീർ  നന്ദി പറഞ്ഞു.
ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് പി.പി.ശ്യാമള ദേവി

ചെമനാട്  പഞ്ചായത്ത്‌  പ്രസിഡണ്ട്‌  ആയിഷ സഹദുള്ള

പി.ടി.എ പ്രസിഡന്റ്‌  ശ്രീ. ടി.കണ്ണൻ 

ജില്ല പഞ്ചായത്ത്‌  അംഗം പാദൂർ  കുഞ്ഞാമു ഹാജി ഫുൾ മാർക്ക്‌ നേടിയ   ശ്രീഹരിയെ അനുമോദിക്കുന്നു.
അഡ്മിനിസ്ട്രെറ്റീവ്  കമ്മിറ്റി  ചെയർമാൻ   മൊയ്തീൻ   കുട്ടി ഹാജി പി.ടി.എ സഹായ ധനം വിതരണം ചെയ്യുന്നു 

ശ്രീ. മൊയ്തീൻ   കുട്ടി ഹാജി

ശ്രീ.രാഘവൻ നായർ