Friday, December 1, 2017

      ഹൈസ്‌കൂൾ നാടകം  അക്ഷയ് മികച്ച നടൻ

എ ഗ്രേഡോടെ  രണ്ടാം സ്ഥാനം

 ഹൈസ്‌കൂൾ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും നാടകത്തിലെ മികച്ച അഭിനയത്തിന്  മികച്ച നടനായി അക്ഷയിനെ തിരഞ്ഞെടുത്തു. നാടകത്തിനു എ ഗ്രേഡോടെ രണ്ടാം സ്ഥാനം കിട്ടി.
പരിശീലകൻ ഗണേഷുമൊത്തു  നാടക ടീം
നാടക ടീം

നാടകത്തിൽ നിന്ന്
നാടകത്തിൽ നിന്ന്

ഇരട്ട നേട്ടവുമായി ഹന

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പത്താം  തരം  വിദ്യാർത്ഥി ഹന അബ്ദു സമീർ ഹൈസ്‌കൂൾ വിഭാഗം പ്രസംഗം മലയാളം , ഇംഗ്ലീഷ്   വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി സംസ്ഥാന മത്സരത്തിലേക്ക് അർഹത നേടി. 5  വർഷമായി സബ്ജില്ലാതലത്തിലെ പ്രസംഗ മത്സരത്തിൽ ഒന്നാം  സ്ഥാനത്തും, മൂന്നു തവണ ജില്ലാ  കലോൽസവത്തിൽ ഒന്നാം സ്ഥാനവും നേടി. മലയാളം പ്രസംഗ മത്സരത്തിൽ     "അഴിമതി "       വിഷയമായി   നൽകിയ ഇത്തവണത്തെ   ജില്ലാ      കലോസ്തവത്തിൽ 
ഹന അബ്ദു സമീർ  
 സമകാലീന  രാഷ്ട്രീയ പ്രഷുബ്ധത സൃഷ്ടിച്ച  പല കാര്യങ്ങളും ഹന തന്റെ പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കള്ളപ്പണക്കാരെ തടയാനുള്ള ലക്ഷ്യവുമായുള്ള  നോട്ടു പിൻവലിക്കൽ  തുടങ്ങി കേരള രാഷ്ട്രീയത്തിൽ  ഏറെ വിവാദം സൃഷ്ടിച്ച   സോളാർ അഴിമതി വരെ  എടുത്തു പറഞ്ഞു സദസ്സിന്റെ  മുഴുവൻ കയ്യടി നേടാൻ ഈ മിടുക്കിക്ക് കഴിഞ്ഞു.  ഇംഗ്ലീഷ് പ്രസംഗ വിഷയമായി "വാർദ്ധക്യത്തിൽ നേരിടുന്ന യാതനകൾ "നൽകിയപ്പോൾ ഇന്നത്തെ സമൂഹത്തിൽ അവർ നേരിടുന്ന   വിഷമതകൾ , പുതിയ തലമുറയുടെ അവഞ്ജയോടെയുള്ള  അവരോടുള്ള സമീപനം, അവരോടു പുതു തലമുറ കാണിക്കേണ്ട മാനുഷിക മൂല്യങ്ങൾ എല്ലാം അക്കമിട്ടു നിരത്തി പുതു തലമുറ കാണിക്കേണ്ട സാന്മാർഗിക മൂല്യങ്ങൾ ഉയർത്തി കാട്ടാനും ഹനയ്ക്കു കഴിഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാന തല  ബെസ്ററ് പാർലമെന്ററിയൻ , സംസ്ഥാന ജൈവ  വൈവിധ്യ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനംവും നേടി .ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  സോഷ്യൽ സയൻസ് അധ്യാപകൻ അബ്ദു സമീറിന്റെ മകളാണ് ഹന.

അരുൺ അശോകിന് വീണ്ടും മിന്നുന്ന വിജയം..

ഹയർ സെക്കന്ററി വിഭാഗം ഭരതനാട്യം, കുച്ചുപ്പുടി മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, നാടോടി നൃത്തത്തിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു.ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയാണ് അരുൺ. എട്ടാം ക്ലാസ് മുതൽ സംസ്ഥാന തലത്തിൽ മൂന്ന് ഇനങ്ങളിലും മത്സരിച്ചു വരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം സംസ്ഥാന തലത്തിൽ നേടി, ഒൻപതിൽപഠിക്കുമ്പോൾ കുച്ചുപുടിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി, നാടോടി നൃത്തത്തിൽ മൂന്ന് വർഷം തുടർച്ചയായ് രണ്ടാം സ്ഥാനവും ലഭിച്ചു. രാവണേശ്വരം ചരളിൽ, അശോകൻ ചരളിലിന്റെയും, രജനി അശോകന്റെയും മൂത്ത മകനാണ് അരുൺ അശോക്. 
അരുൺ അശോക് നാടോടി നൃത്തം

കുച്ചുപ്പുടി  ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം

നാടോടി നൃത്തം വിവിധ ഭാവങ്ങൾ

കുച്ചുപ്പുഡിയിൽ നിന്ന് 

ആരാരിരോ      നാടോടിനൃത്തത്തിൽ നിന്ന്


ജില്ലാ  കലോത്സവത്തിൽ  സ്‌കൂളിന് മികച്ച നേട്ടം

ചെമ്മനാട് ഹയർ  സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മൽസരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികച്ച  വിജയം നേടി.   ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും  തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു.  തിരുവാതിര ഹൈ സ്‌കൂൾ ഹയർ സെക്കണ്ടറി  വിഭാഗത്തിലും ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന്  കഴിഞ്ഞു. ഹൈ സ്‌കൂൾ വിഭാഗത്തിൽ  മൊത്തം 86   പോയിന്റും, ഹയർ സെക്കന്ററി വിഭാഗത്തിൽ മൊത്തം 71  പോയിന്റും നേടാൻ സ്‌കൂളിന് കഴിഞ്ഞു.
ഹൈ സ്‌കൂൾ വിഭാഗം ചവിട്ടുനാടകത്തിൽ നിന്ന്
തിരുവാതിരക്കളി  ഹൈസ്‌കൂൾ വിഭാഗം ഒന്നാംസ്ഥാനം
ഗ്രൂപ്പ് ഡാൻസ് ഹൈ സ്‌കൂൾ വിഭാഗം
തിരുവാതിര ഹയർ സസെക്കന്ഡറി വിഭാഗം
അരുൺ  അശോക്  കുച്ചുപ്പുടിയിൽ നിന്ന്

ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗം ചവിട്ടു നാടകത്തിൽ  നിന്ന്