Sunday, November 18, 2018


സ്‌കൂൾ ഗെയിമ്സിൽ  മികച്ച നേട്ടം

കാസറഗോഡ് റവന്യു ജില്ലാ  സ്‌കൂൾഗെയ്‌മ്സിൽ സീനിയർ   Tennicot , സീനിയർ   ബെയ്‌സ് ബോൾ
എന്നീ ഇനങ്ങളിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ചാമ്പ്യന്മാരായി. അതുപോലെ കോട്ടയത്തു വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ തൈക്കോണ്ട സ്‌കൂൾ ഗെയിമ് സ് ചാമ്പ്യൻഷിപ്പിൽ  എട്ടാം ക്ലാസ് വിദ്യാർത്ഥി  സിനാൻ രാജ് സിൽവർ മെഡൽ നേടി.
സംസ്ഥാന സബ് ജൂനിയർ തൈക്കോണ്ട സ്‌കൂൾ ഗെയിമ് സ് ചാമ്പ്യൻഷിപ്പിൽ  സിവേര് മെഡൽ നേടിയ സിനാൻ രാജ്


കാസറഗോഡ് റവന്യു ജില്ലാ  സ്‌കൂൾഗെയ്‌മ്സിൽ സീനിയർ   Tennicot  ചാമ്പ്യന്മാർ

കാസറഗോഡ് റവന്യു ജില്ലാ  സ്‌കൂൾഗെയ്‌മ്സിൽ സീനിയർ   ബെയ്‌സ് ബോൾ   ചാമ്പ്യന്മാർ

സംസ്ഥാന ശാസ്ത്ര മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര  പ്രവർത്തന മാതൃക

അഭിജിത് പി.യൂ , അബിൻ കൃഷ്ണ


Monday, November 5, 2018

മാനേജർ മൊയ്‌തീൻ കുട്ടി ഹാജിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 

എൺപതിന്റെ നിറവിലും പി.ഡബ്ല്യൂ .ഡി  കരാർ രംഗത്തു്  സജീവമായ കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക് ലൈഫ് ടൈം അചീവ്മെന്റിനുള്ള നോർത്ത് മലബാർ  ചേംബർ ഓഫ് കോമേഴ്സിന്റെ   അവാർഡ്  മന്ത്രി  ഇ.പി. ജയരാജൻ കണ്ണൂർ ചേംബർ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ നൽകി  ആദരിച്ചു. അര നൂറ്റാണ്ടിലധികം കാലമായി ചട്ടഞ്ചാലിന്റെ രാഷ്ട്രീയ , സാമൂഹ്യ, കാരുണ്യ , സാസ്കാരിക , വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിന്റെ  മാനേജർ പദവി 2016 ജൂൺ മുതലാണ് ഏറ്റെടുത്തത്. അതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയ നടപടി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.
 
2016 ലെ ജില്ലാ ശാസ്‌ത്രോത്സവം ചട്ടഞ്ചാൽ സ്‌കൂളിൽ ഏറ്റെടുത്ത അന്നു മുതല്‍ സ്‌കൂളില്‍ നടന്ന ഓരോ പ്രവര്‍ത്തനത്തിലും മൊയ്തീന്‍കുട്ടി ഹാജിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംഘാടക സമിതി രൂപവത്കരണം മുതല്‍ ശാസ്ത്രമേളയുടെ തിരക്കേറിയ രണ്ട് ദിവസങ്ങളിലും പ്രായം തളര്‍ത്താത്ത ആവേശവുമായി അദ്ദേഹം  ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അന്യ ജില്ലകളില്‍ നിന്നുള്ള വിധികര്‍ത്താക്കള്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യങ്ങള്‍ക്കും ഒരു കുറവും വരാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു . സ്‌കൂളിന് മുന്നിലെ മൈതാനം നിറയെ പന്തലിട്ടതും സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിയതും ,ശാസ്ത്രോത്സവം വൻ ജന പങ്കാളിത്തത്തോടെ ചട്ടഞ്ചാൽ പ്രദേശത്തിന്റെ ഉത്സവമാക്കാനും   ശ്രീ. മൊയ്‌തീൻ കുട്ടി  ഹാജിയുടെ  നേതൃത്യത്തിൽ കഴിഞ്ഞിരുന്നു.  സ്‌കൂളിലെ   ഭൂരിഭാഗം ക്ലാസ്റൂമുകളിലും  ടൈൽസ്  പാകി  ഹൈടെക്  ക്ലാസ് റൂമിനായി  ഏറ്ററ്വും ആദ്യം തന്നെ സൗകര്യമൊരുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു .  ഇപ്പോൾ ഹൈ സ്‌കൂൾ , ഹയർ  സെക്കന്ററി വിഭാഗങ്ങളിലായി   മുഴുവൻ   ക്ലാസ്റൂമുകളും  ഹൈ ടെക്  ക്ലാസ് റൂമുകളായി മാറി കഴിഞ്ഞു.

 


Sunday, November 4, 2018

മലയാള ദിനവും ,   ഭരണ ഭാഷാ  ദിനവും

ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂൾ  പ്രത്യേക അസംബ്ലി ചേർന്ന്  ഭരണ ഭാഷാ വാരാഘോഷ ദിനത്തിന്റെ ഭാഗമായുള്ള ഭരണ ഭാഷാ സമ്മേളനം നടത്തി.  ഭരണ ഭാഷാ  പ്രതിജ്ഞ ഹെഡ് മിസ്ട്രസ് ശ്രീമതി പി.കെ ഗീത ടീച്ചർ സഹപ്രവർത്തകർക്ക് ചൊല്ലിക്കൊടുത്തു. മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും ,വിദ്യാർത്ഥികളും മലയാള ദിനത്തിന്റെ ഭാഗമായുള്ള ഭാഷാ  പ്രതിജ്ഞ ഏറ്റു ചൊല്ലി . മലയാള വിഭാഗം സീനിയർ അദ്ധ്യാപിക ശ്രീമതി പ്രസന്ന ടീച്ചർ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


    കലോത്സവ കിരീടം  വീണ്ടും  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിന് 

 ഹൈസ്‌കൂൾ  വിഭാഗം  കലോത്സവ കിരീടം ചട്ടഞ്ചാൽ സ്‌കൂൾ നില നിറുത്തി. മറ്റു സ്‌കൂളുകളെയെല്ലാം  ബഹുദൂരം പിന്നിലാക്കി  മൊത്തം 221 പോയിന്റുമായാണ്  സ്‌കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്.മത്സരിച്ച ഭൂരിഭാഗം  ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയതിനാൽ  ജില്ലാ കലോത്സവത്തിലും ഈ നേട്ടം ആവർത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് മത്സരാർത്ഥികൾ. ഹയർ സെക്കന്ററി വിഭാഗം  മൂന്നാം സ്ഥാനം നേടി . ശ്രീമതി. സുജാത  ആയിരുന്നു   ഹൈസ്‌കൂൾ വിഭാഗം  കൺവീനർ . ശ്രീമതി ഉഷ , ശ്രീമതി. ശ്രീകല എന്നിവർ ജോയിന്റ്  കൺവീനറുമായിരുന്നു. ഇതോടപ്പം  ശാസ്ത്ര ,  സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ  മേളയിലെ  ഓവറോൾ ചാംപ്യൻഷിപ്പും സ്‌കൂളിന്  അഭിമാനാർഹമായ നേട്ടമായി. സ്‌കൂൾ അസ്സെംബ്ലിയിൽ  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത  വിജയികൾക്ക്  ഷീൽഡ്  നൽകി അനുമോദിച്ചു  സംസാരിച്ചു.
മാർഗം കളി  ഒന്നാം സ്ഥാനം


ഗ്രൂപ്പ് ഡാൻസ്  ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം

ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം








ചട്ടഞ്ചാൽ സ്‌കൂൾ വാർഷിക ജനറൽ ബോഡി യോഗം 2018

ചട്ടഞ്ചാല്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്കൂള്‍ പി ടി എ  പ്രസിഡന്റ്  ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്തിന്റെ അധ്യക്ഷതയില്‍ ചെമ്മനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ആസ്യ   ഉദ്ഘാടനം ചെയ്തു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ ശ്രീ.മൊയ്തിന്‍കുട്ടി ഹാജി ,  പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് കുഞ്ഞി  കടവത്,  എക്സിക്യൂട്ടീവ് അംഗങ്ങളായ   ശ്രീ  രാഘവന്‍ നായർ , ശ്രീ. അഹമ്മദലി, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത , പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് മാസ്റ്റർ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.    യോഗത്തില്‍ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഠദാസ്   റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   2017 -18   വർഷത്തെ  പ്രസിഡന്റ്‌  ആയി  ശ്രീ.  മുഹമ്മദ് കുഞ്ഞി കടവത്തിനെ  തിരഞ്ഞെടുത്തു.