Sunday, October 12, 2014

കലോത്സവം  സമാപിച്ചു

ചട്ടഞ്ചാൽ ഹയര് സെക്കന്ററി  സ്കൂളിൽ  രണ്ടു ദിവസങ്ങളിലായി  നടന്നു വന്ന കലോത്സവം സമാപിച്ചു. വിവിധ ഹൌസുകളിലായി നടന്നു വന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടി ഹൈസ്കൂൾ വിഭാഗത്തിൽ ബ്ലൂ ഹൌസ്  ചാമ്പ്യൻഷിപ്പ്  നേടി. മൊത്തം 104 പോയിന്റ്‌ ബ്ലൂ ഹൌസ് നേടി. 86 പോയിന്റ്‌ നേടി ഗ്രീൻ ഹൌസ്  രണ്ടാം സ്ഥാനം നേടി.  ഹയര് സെക്കന്ററി  വിഭാഗത്തിൽ 120 പോയിന്റ്‌ നേടി  റോസ്   ഹൌസ് ചാമ്പ്യൻഷിപ്പ്  നേടി.  75 പോയിന്റ്‌ നേടി ജാസ്മിൻ ഹൌസ് രണ്ടാം സ്ഥാനം നേടി.
 നയന വിരുന്നൊരുക്കി സംഘനൃത്തം

ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂളിലെ  ഹൈസ്കൂൾ  വിഭാഗം  കുട്ടികൾ അവതരിപ്പിച്ച  സംഘനൃത്തം  നല്ല നിലവാരമുള്ളതായിരുന്നു വെന്ന്  വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. റെഡ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. 
      
റെഡ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം 
വൈറ്റ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം

ബ്ലൂ ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം
                      

Saturday, October 11, 2014

പുത്തൻ  പ്രമേയവുമായി    ഒരു മുഖ പുസ്തകം 

                                ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂൾ കലോസവത്തിൽ ഹൈ സ്കൂൾ  വിഭാഗം നാടക മത്സരത്തിൽ ബ്ലൂ ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച " ഒരു മുഖ പുസ്തകം " എന്ന  നാടകം                പുത്തൻ      പ്രമേയം   കൊണ്ടും ,  അവതരണ മികവ്    കൊണ്ടും   ശ്രദ്ധേയമായി.     നാടകത്തിൽ       രാധയുടെ അച്ഛനായി വേഷമിട്ട ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥി  ആനന്ദ് കൃഷ്ണ ഏറ്റവും  നല്ല നടനായും, അമ്മയായി വേഷമിട്ട   ഒമ്പതാം ക്ലാസിലെ   ആബിത  ഏറ്റവും    നല്ല നടിയായും  തിരന്ചെടുക്കപ്പെട്ടു.
 .
                             നാടകത്തിലെ   വിവിധ  രംഗങ്ങളിലൂടെ 

ഭരതനാട്യത്തിലും , കുച്ചുപുടിയിലും  അരുണ്‍ അശോക്   

കാസറഗോഡ്  റവന്യു ജില്ലാ  കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ  ഭരതനാട്യത്തിലും , കുച്ചുപുടിയിലും ഈ വര്ഷവും അരുണ്‍ അശോക്‌ സംസ്ഥാന തലത്തിലേക്ക്   യോഗ്യത  നേടി.  സബ് ജില്ലയിൽ  കുച്ചുപുടിയിൽ രണ്ടാംസ്ഥാനം നേടിയപ്പോൾ അപ്പീൽ വഴിയാണ് അരുണ്‍ ജില്ലയിൽ മത്സരിച്ചത്.

Thursday, October 9, 2014

                                            കലോത്സവ  വേദിയിലൂടെ 
ഭരതനാട്യം ശിവരഞ്ജിനി 

മുഞ്ചത്തി മാരുടെ  മൊഞ്ചോടെ  ഒപ്പന 

മണവാട്ടി ഇതാ പോകുന്നേ 


കണ്മണികെന്തിനു കള്ളപരിഭവം 

മോഹിനിയാട്ടവുമായി  ദിവ്യ 


മോഹിനിയാട്ടവുമായി   അനുശ്രീ 

മോഹിനിയുടെ ലാസ്യവുമായി 


ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ കലോത്സവം ഒക്ടോബർ 9 ന് ആരംഭിച്ചു. 
സ്കൂൾ കലോത്സവം രാവിലെ 10 മണിക്ക് പ്രശസ്ത മജീഷ്യൻ ശ്രീ സുധീർ മാടക്കത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ ആശംസാപ്രസംഗം  നടത്തി. യോഗത്തിൽ കലോത്സവം കണ്‍വീനർ ശ്രീ. അബ്ദുൽ സമീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ബഷീർ നന്ദിയും പറഞ്ഞു.

ശ്രീ. സുധീർ മാടക്കത്ത് കലോത്സവം ഉദ്ഘാടനം ചെയ്യുന്നു. 

ഉദ്ഘാറ്റനസദസ്സ്  

പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ സംസാരിക്കുന്നു. 

ഹെഡ്മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ സംസാരിക്കുന്നു. 

ഉദ്ഘാടകൻ ശ്രീ. സുധീര് മാടക്കത്ത് അവതരിപ്പിച്ച മാന്ത്രികദൃശ്യങ്ങളിലൂടെ 

ഉദ്ഘാടകൻ ശ്രീ. സുധീര് മാടക്കത്ത് അവതരിപ്പിച്ച മാന്ത്രികദൃശ്യങ്ങളിലൂടെ 

ഉദ്ഘാടകൻ ശ്രീ. സുധീര് മാടക്കത്ത് അവതരിപ്പിച്ച മാന്ത്രികദൃശ്യങ്ങളിലൂടെ