Wednesday, December 31, 2014

പഠനയാത്ര  നടത്തി 

ചട്ടഞ്ചാൽ ഹയർ  സെക്കന്ററി  സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ  നേതൃത്യത്തിൽ  പരിയാരം മെഡിക്കൽ കോളേജ്,  കണ്ണൂർ  വിസ്മയ പാർക്ക്‌, പറശിനി കടവ് പാമ്പ് വളർത്ത്  കേന്ദ്രം എന്നിവിടങ്ങളിൽ  ഏക ദിന പഠന യാത്ര നടത്തി .  പ്രധാനധ്യാപകൻ  കെ.എം. വേണുഗോപാലൻ , സീനിയർ  അസിസ്റ്റന്റ്‌  പി.കെ. ഗീത, കെ . ജനാർദ്ദനൻ നായർ , മിനി.ടി , പ്രമോദ്  , അനിൽ   , സുജാത , ലീന, ഷീബ ,രതി, ഷീജ ,നന്ദിനി ,ഉഷ, സജിത, സുരേഗ ,ശ്രീകല അപർണ എന്നിവർ  നേതൃത്യം  നല്കി. മൂന്നു ബസ്സുകളിലായി  നൂറ്റി എണ്‍പതോളം  കുട്ടികൾ പങ്കെടുത്തു.

Thursday, December 4, 2014

ചട്ടഞ്ചാൽ സ്കൂളിന്  ഇരട്ട കിരീടം 

കാസറഗോഡ് സബുജില്ലാ സ്കൂൾ കലോത്സവത്തിൽ  ചട്ടഞ്ചാൽ സ്കൂൾ ഇരട്ട കിരീടം നേടി.  ഹൈസ്കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി  വിഭാഗത്തിലും  തുടർച്ചയായി  മൂന്നാം  തവണയാണ്  സ്കൂൾ  ഇരട്ട  കിരീടം നേടുന്നത് . ഹയർ സെക്കന്ററി വിഭാഗത്തിൽ 193 പൊയന്റോടെയാണ്  ഓവറോൾ ചാമ്പ്യൻമാരായത് . ഹൈസ്കൂൾ വിഭാഗത്തിൽ 171  പൊയന്റോടെയാണ്  സ്കൂൾ കിരീടം നേടിയത്. 

ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ സ്കൂൾ ടീം ട്രോഫിയുമായി 

Tuesday, November 25, 2014

തെക്കില്‍ പുഴയോരത്ത് കണ്ടല്‍ നട്ട് വീണ്ടും ചട്ടഞ്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
4
 മണലെടുപ്പിനെത്തുടര്‍ന്ന് ശോഷിച്ച ചന്ദ്രഗിരിപ്പുഴയെ സംരക്ഷിക്കാന്‍ കണ്ടല്‍ച്ചെടികളുമായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ വീണ്ടും പുഴക്കരയിലെത്തി.     100 കണ്ടല്‍ച്ചെടികളാണ് കുട്ടികള്‍ നട്ടത്. ഒന്നാംഘട്ടമായിസപ്തംബറില്‍ 50 കണ്ടല്‍ച്ചെടികള്‍ ഇവര്‍ നട്ടിരുന്നു. തെക്കില്‍പ്പാലത്തിന്റെ കിഴക്കുഭാഗത്തെ പുഴയോരമാണ് കണ്ടലിന്റെ സംരക്ഷണത്തിലാകുന്നത്.  റൈസോഫോറയിനത്തില്‍പ്പെട്ട  കണ്ടല്‍ച്ചെടികള്‍ സ്‌കൂളിന് സമ്മാനിച്ചത് പരിസ്ഥിതി പ്രവര്‍ത്തകനായ നീലേശ്വരത്തെ പി.വി.ദിവാകരനാണ്.

              രണ്ടാംഘട്ട കണ്ടല്‍ച്ചെടി നടല്‍ ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുല്ല ഹാജി ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ പി.ടി.എ. വൈസ് പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള, ഗ്രാമപ്പഞ്ചായത്തംഗം ആസ്മ അബ്ദുല്ല, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, അസീസ് തെക്കില്‍, പ്രോഗ്രാം ഓഫീസര്‍ എം.രാജേന്ദ്രന്‍ നായര്‍, സൂരജ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Thursday, November 20, 2014


സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ  ജില്ലയിൽ ഒന്നാം സ്ഥാനം 

കാസറഗോഡ് റവന്യു ജില്ലാ   ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ,  ഐ.ടി. മേളയിൽ  ഹൈസ്കൂൾ വിഭാഗം      സാമൂഹ്യ ശാസ്ത്ര  ക്വിസ് മത്സരത്തിൽ  ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി  ഹരിനാരായണനും , എട്ടാം  ക്ലാസ്സ്‌ വിദ്യാർത്ഥി അനൂപും  എ ഗ്രേഡും  ഒന്നാം സ്ഥാനവും നേടി.


ഹരി നാരായണനും , അനൂപും 

സാമൂഹ്യശാസ്ത്ര മേളയിൽ ജില്ലയിൽ രണ്ടാം സ്ഥാനം 

കാസറഗോഡ് റവന്യു ജില്ലാ   ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ,  ഐ.ടി. മേളയിൽ   ചട്ടഞ്ചാൽ  സ്കൂളിനു       സാമൂഹ്യ ശാസ്ത്ര മേളയിൽ  രണ്ടാം സ്ഥാനം  നേടാൻ  കഴിഞ്ഞു . ഹൈസ്കൂൾ വിഭാഗം      സാമൂഹ്യ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം  നേടി. 


പ്രവർത്തന  മാതൃകയുമായി ഹരിശാന്തും, അർജുനും ജില്ലയിൽ മൂന്നാം സ്ഥാനം നേടി


നിശ്ചല മാതൃകയുമായി  അഭിനവും, നിമിഷയും  ജില്ലയിൽ മൂന്നാം സ്ഥാനം നേടി .

Wednesday, November 19, 2014

പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് , 

ഐ.ടി യിലും, സാമൂഹ്യ ശാസ്ത്ര മേളയിലും  റന്നെർസ്  അപ്പ് 

കാസറഗോഡ് റവന്യു ജില്ലാ   ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ,  ഐ.ടി. മേളയിൽ  ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം . ഹയര് സെക്കണ്ടറി  പ്രവൃത്തി പരിചയ മേളയിൽ   ഹയര്   സെക്കന്ററി  വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഐ.ടി മേളയിലും, സാമൂഹ്യ ശാസ്ത്ര മേളയിലും രണ്ടാം സ്ഥാനം ജില്ലയിൽ നേടാൻ സ്കൂളിനു കഴിഞ്ഞു . ഹൈസ്കൂൾ വിഭാഗം         സാമൂഹ്യ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം  നേടാൻ കഴിഞ്ഞു.   കാസറഗോഡ് റവന്യു ജില്ലാ ശാസ്ത്ര മേളയിൽ  ഹയര് സെക്കന്ററി വിഭാഗം  ഗവേഷണ പ്രോജെക്ടിൽ    ആദിത്യ ബി. ആർ ഒന്നാം  സ്ഥാനം നേടി. ശാസ്ത്ര മേളയിലും ഹയര് സെക്കന്ററി വിഭാഗത്തിൽ  ജില്ലയിൽ മൂന്നാം  സ്ഥാനം നേടാൻ സ്കൂളിനു കഴിഞ്ഞു.


പ്രവൃത്തി പരിചയ മേളയിൽ നിന്ന് 

പ്രവൃത്തി പരിചയ മേളയിൽ നിന്ന്

പ്രവൃത്തി പരിചയ മേളയിൽ നിന്ന്

പ്രവൃത്തി പരിചയ മേളയിൽ നിന്ന്

പ്രവൃത്തി പരിചയ മേളയിൽ നിന്ന്

Tuesday, November 18, 2014


റോഷി ജോണിന് ഒന്നാം സ്ഥാനം 
തേജസിനും, അഞ്ജലിക്കും  ജില്ലയിൽ  മൂന്നാം സ്ഥാനം 

        കാസറഗോഡ് റവന്യു ജില്ലാ ഐ.ടി. മേളയിൽ ഹൈസ്കൂൾ  വിഭാഗം   ഐ.ടി ക്വിസ് മത്സരത്തിൽ ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂൾ വിദ്യാർഥി  തേജസ്‌.  പി  മൂന്നാം സ്ഥാനം നേടി. അഞ്ജലി. പി  മലയാളം ടൈപ്പിംഗ്‌ വിഭാഗത്തിൽ മൂന്നാം സ്ഥാനം  നേടി.  കാസറഗോഡ് സബ് ജില്ലാ മേളയിൽ തേജസ്‌ ഒന്നാം സ്ഥാനവും, അഞ്ജലി രണ്ടാം സ്ഥാനവും നേടിയിരുന്നു . ഹയര് സെക്കന്ററി വിഭാഗം മലയാളം ടൈപ്പിംഗ്‌ വിഭാഗത്തിൽ റോഷി  ജോണ്‍  ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മേളയിൽ പങ്കെടുക്കാനുള്ള  അർഹത  നേടി.