Wednesday, August 19, 2015

ജില്ലാതല ചരിത്ര   ക്വിസ് മത്സരത്തിൽ  ജില്ലയിൽ രണ്ടാം  സ്ഥാനം 

കാസറഗോഡ് റവന്യു ജില്ലാതല ചരിത്ര   ക്വിസ് മത്സരത്തിൽ
ഹൈസ്കൂൾവിഭാഗത്തിൽ   പത്താം  ക്ലാസ്സ് വിദ്യാർത്ഥി  ഹരിനാരായണനും , ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി അനൂപും  രണ്ടാം സ്ഥാനം   നേടി.

Thursday, August 13, 2015

സബ് ജില്ലാ സയൻസ് സെമിനാർ  ഉണ്ണിമായക്ക്‌   രണ്ടാം സ്ഥാനം
കാസറഗോഡ്   സബ് ജില്ലാ സയൻസ്  സെമിനാർ  മത്സരത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി  ഉണ്ണിമായ  രണ്ടാം സ്ഥാനം നേടി . 
രണ്ടാം സ്ഥാനം നേടിയ ഉണ്ണിമായ 


ജില്ലാതല സ്വാതന്ത്ര ദിന മെഗാ  ക്വിസ് മത്സരത്തിൽ  ജില്ലയിൽ ഒന്നാം സ്ഥാനം 

കാസറഗോഡ് റവന്യു ജില്ലാ തല  സ്വാതന്ത്ര ദിന മെഗാ  ക്വിസ് മത്സരത്തിഹൈസ്കൂൾവിഭാഗത്തിൽ     പത്താം  ക്ലാസ്സ് വിദ്യാർത്ഥി  ഹരിനാരായണനും , ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി അനൂപും  രണ്ടാം സ്ഥാനം   നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്കൂൾ നേടി.
ഹൈ സ്കൂൾ വിഭാഗത്തിൽ  രണ്ടാം സ്ഥാനം നേടിയ ഹരി പ്രസാദ്‌, അനൂപ്‌ 

Wednesday, August 12, 2015


ഹിരോഷിമാ ദിനം  ചാർട്ട് പ്രദർശനം നടത്തി 
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ  ലോക ജനസംഖ്യാ ദിനതോടനുബന്ധിച്ചു  ചാർട്ട് പ്രദർശനം നടത്തി .ക്ലാസ്സ്‌ അടിസ്ഥാനത്തിൽ മത്സരം നടത്തി. കുട്ടികൾ തയ്യാറാക്കിയ വിവിധ ചാർട്ടുകൾ  സ്കൂൾ   വരാന്തയിൽ പ്രദർശനം നടത്തി.










Tuesday, August 4, 2015


പഠിപ്പിക്കാന്‍ പിരീഡുകള്‍ കുറഞ്ഞു ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ശാസ്ത്രപഠനം താളംതെറ്റുന്നു
  1.  പുതിയ അധ്യയന വര്‍ഷത്തില്‍ നടപ്പിലായ പാഠ്യപദ്ധതിയില്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ സയന്‍സ് വിഷയം പഠിപ്പിക്കാനുള്ള പിരീഡുകള്‍ ചുരുങ്ങി.
    പുതിയരീതിയില്‍ ആദ്യ പിരീഡ് 45 മിനിട്ടും പിന്നീടുള്ള പിരീഡുകളുടെ സമയദൈര്‍ഘ്യം 40 മിനിട്ടു മുതല്‍ അരമണിക്കൂര്‍ വരെയുമാണ്.
    ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പല സ്‌കൂളുകളിലും ഊര്‍ജതന്ത്രപഠനത്തിന് ആഴ്ചയില്‍ ലഭിക്കുന്നത് അരമണിക്കൂര്‍ വീതമുള്ള രണ്ട് പിരീഡുകള്‍ മാത്രമാണ്.
    ഇതേ അവസ്ഥ തന്നെയാണ് സയന്‍സ് വിഷയമായ രസതന്ത്രത്തിനും. ജീവശാസ്ത്രത്തിന് ഒരു പിരീഡ് അധികമായി ലഭിക്കുന്നുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പോലുള്ള ഉപരിപഠനത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് ഹൈസ്‌കൂള്‍ ക്ലൂസുകളിലെ സയന്‍സ് പഠനമാണ്. പുതിയ ടൈം ടേബിളിലൂടെ ഇത് അവതാളത്തിലാകുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ഭയപ്പെടുന്നത്.
    പുതിയരീതി കണക്ക് അധ്യാപകരെയും വിഷമത്തിലാക്കി. കണക്ക് അധ്യാപകര്‍ക്ക് ഉച്ചയ്ക്കുശേഷം ലഭിക്കുന്ന അരമണിക്കൂര്‍ പിരീഡ് ഗൃഹപാഠ പരിശോധനയ്ക്ക് പോലും തികയില്ലെന്നാണ് ഇവരുടെ പരാതി. കുട്ടികളുമായി കൃത്യമായ ആശയവനിമയത്തിനും പഠനം വിലയിരുത്താനും സമയക്കുറവ് തടസ്സമാകുന്നു. പരീക്ഷയ്ക്കു മുമ്പായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുന്നതിന് ഇപ്പോള്‍ അവധി ദിവസങ്ങളിലെ സ്‌പെഷല്‍ ക്ലൂസുകള്‍ ഒഴിവാക്കാന്‍ പറ്റാത്തതായി അധ്യാപകര്‍ പറയുന്നു.
    ഇത്തരം ക്ലൂസുകളില്‍ കുറേപാഠഭാഗങ്ങള്‍ ഒന്നിച്ച് പഠിക്കേണ്ടി വരുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുന്നു.
Print

Tuesday, July 28, 2015


     അനുമോദന യോഗം 
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയുടെ  ആഭിമുഘ്യത്തിൽ മുഴുവൻ വിഷയത്തിൽ എ+ നേടിയ SSLC , +2  വിദ്യാർഥികളെ  അനുമോദിച്ചു. അനുമോദനചടങ്ങ്  ബഹു. കാസറഗോഡ്ജില്ലാ  കലക്ടർ  ശ്രീ. മുഹമ്മദ്‌സഗീർ ഐ.എ.എസ് ഉൽഘാടനം ചെയ്തു. 
യോഗത്തിൽ പി.ടി.എ പ്രസിഡന്റ്‌ ടി. കണ്ണൻ  അദ്ധ്യക്ഷം  വഹിച്ചു. ചെമനാട്  പഞ്ചായത്ത്‌  പ്രസിഡണ്ട്‌  ആയിഷ സഹദുള്ള  ആശംസാ പത്ര സമർപ്പണം നടത്തി സംസാരിച്ചു. യോഗത്തിൽ  പ്രിൻസിപ്പൽ മോഹനൻ നായർ  സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രെറ്റിവ് കമ്മിറ്റി ചെയർമാൻ   മൊയ്തീൻ കുട്ടി ഹാജി,പി.ടി.എ വൈസ് പ്രസിഡന്റ്‌  മൂസ ബി ചെർക്കെള ,  പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ സുലൈമാൻ  ബാദുഷ, രാഘവൻ നായർ, ചെമനാട്  പഞ്ചായത്ത്‌  സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഷംഷുദ്ദീൻ തെക്കിൽ  എന്നിവർ സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. മുഹമ്മദ്‌ ബഷീർ  നന്ദി പറഞ്ഞു.
              

Thursday, July 23, 2015

ചാന്ദ്രദിനം  ആഘോഷിച്ചു.
  ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം ആഘോഷിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക  ശ്രീമതി പി.കെ. ഗീത ഉദ്ഘാടനംചെയ്തു.  ചന്ദ്രനിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ 46-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരവും , കൊളാഷ് മത്സരവും നടത്തി.  ക്വിസ് മത്സരത്തിൽ  എട്ടാം ക്ലാസ്സ്‌ വിദ്യാർഥി  അതുല്യ ഒന്നാം സ്ഥാനവും, പത്താം  ക്ലാസ്സ്‌ വിദ്യാർഥി ഹരിനാരായണൻ രണ്ടാം സ്ഥാനവും നേടി. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നടത്തിയ കൊളാഷ് മത്സരത്തിൽ 8.ഇ  ഒന്നാം സ്ഥാനവും, ഒമ്പത്  ഐ രണ്ടാം സ്ഥാനവും നേടി.
കൊളാഷ് മത്സരത്തിൽ 8.ഇ  ഒന്നാം സ്ഥാനo  നേടി 

കൊളാഷ് മത്സരത്തിൽ 9 ഐ   രണ്ടാം സ്ഥാനo  നേടി.