ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഹെഡ് മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർ വിരമിച്ചു. 31 വർഷത്തെ സുദീർഘമായ സേവനത്തിന് ശേഷം മാർച്ച് 31 നാണ് ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർ വിരമിച്ചത് . 1983 സെപ്റ്റംബർ 2 നായിരുന്നു വേണുഗോപാലൻ മാസ്റ്റെർ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ജീവശാസ്ത്ര അധ്യാപകനായി സെർവിസിൽ പ്രവേശിച്ചത്. 2014-15 അധ്യയന വർഷത്തിൽ സ്കൂളിന്റെ പ്രധാനധ്യാപകാനായി ചുമതലയേറ്റു. കളങ്കമില്ലാത്ത ആത്മാർഥതയും , കൃത്യനിഷ്ടതയും, ഭേദ ചിന്ത പുരളാത്ത സമീപനവും വേണുഗോപാലൻ മാസ്റ്ററുടെ സേവന രംഗത്തെ മുഘമുദ്രകളായിരുന്നു.
|
വിരമിച്ച ഹെഡ് മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർ
മാർച്ച് 31 ന് വൈകീട്ട് 5 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ സ്കൂൾ അഡ്മിനിസ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി പൂച്ചെണ്ട് നല്കി ആശംസകൾ അർപിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. വേണുഗോപാലൻ മാസ്റ്റർ മറുപടി പ്രസംഗത്തിൽ എല്ലാവർക്കും നന്ദി അറിയിച്ചു. അധ്യാപക അധ്യാപകേതര ജീവനക്കാർ വേണുഗോപാലൻ മാസ്റ്റരോടപ്പം തളിപറമ്പിലുള്ള വസതിവരെ അനുഗമിച്ചു.
ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർ സംസാരിക്കുന്നു
അഡ്മിനിസ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ
കുട്ടി ഹാജി പൂച്ചെണ്ട് നല്കുന്നു
അഡ്മിനിസ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ
കുട്ടി ഹാജി സംസാരിക്കുന്നു
|
No comments:
Post a Comment