അനുമോദന യോഗം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയുടെ ആഭിമുഘ്യത്തിൽ മുഴുവൻ വിഷയത്തിൽ എ+ നേടിയ SSLC , +2 വിദ്യാർഥികളെ അനുമോദിച്ചു. അനുമോദനചടങ്ങ് ബഹു. കാസറഗോഡ്ജില്ലാ കലക്ടർ ശ്രീ. മുഹമ്മദ്‌സഗീർ ഐ.എ.എസ് ഉൽഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ടി. കണ്ണൻ അദ്ധ്യക്ഷം വഹിച്ചു. ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള ആശംസാ പത്ര സമർപ്പണം നടത്തി സംസാരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ മോഹനൻ നായർ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രെറ്റിവ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ കുട്ടി ഹാജി,പി.ടി.എ വൈസ് പ്രസിഡന്റ് മൂസ ബി ചെർക്കെള , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ സുലൈമാൻ ബാദുഷ, രാഘവൻ നായർ, ചെമനാട് പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംഷുദ്ദീൻ തെക്കിൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു.
No comments:
Post a Comment