പഠിപ്പിക്കാന്‍ പിരീഡുകള്‍ കുറഞ്ഞു ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ശാസ്ത്രപഠനം താളംതെറ്റുന്നു
- പുതിയ അധ്യയന വര്‍ഷത്തില്‍
നടപ്പിലായ പാഠ്യപദ്ധതിയില്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ സയന്‍സ് വിഷയം
പഠിപ്പിക്കാനുള്ള പിരീഡുകള്‍ ചുരുങ്ങി.
പുതിയരീതിയില്‍ ആദ്യ പിരീഡ് 45 മിനിട്ടും പിന്നീടുള്ള പിരീഡുകളുടെ സമയദൈര്‍ഘ്യം 40 മിനിട്ടു മുതല്‍ അരമണിക്കൂര്‍ വരെയുമാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പല സ്‌കൂളുകളിലും ഊര്‍ജതന്ത്രപഠനത്തിന് ആഴ്ചയില്‍ ലഭിക്കുന്നത് അരമണിക്കൂര്‍ വീതമുള്ള രണ്ട് പിരീഡുകള്‍ മാത്രമാണ്.
ഇതേ അവസ്ഥ തന്നെയാണ് സയന്‍സ് വിഷയമായ രസതന്ത്രത്തിനും. ജീവശാസ്ത്രത്തിന് ഒരു പിരീഡ് അധികമായി ലഭിക്കുന്നുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പോലുള്ള ഉപരിപഠനത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് ഹൈസ്‌കൂള്‍ ക്ലൂസുകളിലെ സയന്‍സ് പഠനമാണ്. പുതിയ ടൈം ടേബിളിലൂടെ ഇത് അവതാളത്തിലാകുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ഭയപ്പെടുന്നത്.
പുതിയരീതി കണക്ക് അധ്യാപകരെയും വിഷമത്തിലാക്കി. കണക്ക് അധ്യാപകര്‍ക്ക് ഉച്ചയ്ക്കുശേഷം ലഭിക്കുന്ന അരമണിക്കൂര്‍ പിരീഡ് ഗൃഹപാഠ പരിശോധനയ്ക്ക് പോലും തികയില്ലെന്നാണ് ഇവരുടെ പരാതി. കുട്ടികളുമായി കൃത്യമായ ആശയവനിമയത്തിനും പഠനം വിലയിരുത്താനും സമയക്കുറവ് തടസ്സമാകുന്നു. പരീക്ഷയ്ക്കു മുമ്പായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുന്നതിന് ഇപ്പോള്‍ അവധി ദിവസങ്ങളിലെ സ്‌പെഷല്‍ ക്ലൂസുകള്‍ ഒഴിവാക്കാന്‍ പറ്റാത്തതായി അധ്യാപകര്‍ പറയുന്നു.
ഇത്തരം ക്ലൂസുകളില്‍ കുറേപാഠഭാഗങ്ങള്‍ ഒന്നിച്ച് പഠിക്കേണ്ടി വരുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുന്നു.
Tags: Kasargod District News. കാസര്‍കോട്
. Kerala. കേരളം Mathrubhoomi daily dated 04/08/2015.
No comments:
Post a Comment