ഗാന്ധിജി സൌത്ത് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി വന്നതിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഭിജിത്ത് ഉൾപെടുന്ന മുപ്പതംഗ സംഘം ദക്ഷിണ ആഫ്രിക്ക സന്ദർശിക്കുന്നു . ഗാന്ധി പീസ് മിഷൻ സംസ്ഥാന തലത്തിൽ നടത്തിയ എഴുത്ത് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ പന്ത്രണ്ടു പേരിൽ ചട്ടഞ്ചാൽ സ്കൂൾ വിദ്യാർത്ഥി അഭിജിത്ത് സ്ഥാനം നേടിയത് ജില്ലയ്ക് തന്നെ അഭിമാനികാവുന്ന ഒരു നേട്ടമായി . സ്കൂൾ മൾടി മീഡിയ റൂമിൽ ചേർന്ന അനുമോദന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ അദ്ധ്യക്ഷത വഹിച്ചു . യോഗത്തിൽ
പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ സ്വാഗതം പറഞ്ഞു. അഡ്മിനി സ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ
ശ്രീ. മൊയ്തീൻ കുട്ടി ഹാജി , ശ്രീ. സുലൈമാൻ ബാദുഷ, ശ്രീ. രാഘവൻ നായർ , ഹെഡ് മിസ്ട്രെസ്സ് ശ്രീമതി. പി.കെ. ഗീത, ശ്രീ . അബ്ദുൽ റഹിമാൻ ,മദർ പി.ടി.എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി രാധ. കെ , ശ്രീമതി. ജ്യോതി. പി , ശ്രീമതി സുരേഖ ബേബി , ശ്രീ മുഹമ്മദ് ബഷീർ , ശ്രീ അബ്ദു സമീർ , ശ്രീമതി സരസ്വതി. എം, ശ്രീമതി സജിത. കെ എന്നിവർ യോഗത്തിൽ സംസാരിച്ചു .
No comments:
Post a Comment