യാത്രയയപ്പ് നല്കി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന
കായികാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ , ഹയർ സെക്കന്ററി അറബിക് അദ്ധ്യാപകൻ
അബ്ദുൽറഹ്മാൻ മാസ്റ്റർ, സീനിയർ ക്ലർക്ക് മുരളിധരൻ എന്നിവർക്കുള്ള
യാത്രയയപ്പ് യോഗം മാർച്ച് 26 ശനിയാഴ്ച ഉച്ചക്ക് സ്കൂളിൽ വെച്ച്
നടന്നു .
വിരമിക്കുന്ന അധ്യാപകർ പ്രിൻസിപ്പൽ ശ്രീ . മോഹനൻ നായർ , ഹെഡ് മിസ്ട്രെസ് പി.കെ ഗീത എന്നിവർക്കൊപ്പം |
യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ സ്വാഗതം പറഞ്ഞു. ശ്രീ. രാഘവൻ നായർ ,ശ്രീ . അബ്ദുൽ റഹിമാൻ, മധുസൂദനൻ ഇ.വി , ഈശ്വരൻ എം., അബ്ദു സമീർ , മുഹമ്മദ് ബഷീർ , രാധ.കെ, ഹെഡ് മിസ്ട്രെസ്സ് പി.കെ. ഗീത എന്നിവർ സംസാരിച്ചു.
No comments:
Post a Comment