Tuesday, August 15, 2017

ഇനിയൊരു യുദ്ധത്തെ  വേണ്ടേ വേണ്ട , സമാധാനം നമുക്ക് മതി

  ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ  നടുക്കുന്ന ഓർമകളുമായി  ഇനിയൊരു യുദ്ധം  വേണ്ടേ വേണ്ട  എന്ന   പ്ലേ കാർഡും , ആവേശവുമായി  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ  യുദ്ധ വിരുദ്ധ റാലി നടത്തി. സ്‌കൂൾ കോമ്പൗണ്ടിനകത്തും, ചട്ടഞ്ചാൽ ടൌൺ വരെയും  റാലി നീങ്ങി. ഹെഡ് മിസ്ട്രസ് പി.കെ.ഗീത  യുദ്ധ വിരുദ്ധ സന്ദേശങ്ങളുടെ വിവിധ പ്ലേ കാർഡുകൾ കുട്ടികൾക്ക് വിതരണം നൽകി റാലി ഉത്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് സ്പോൺസർ വി.കെ.ഗീത, ശ്രീരേഖ ,സോഷ്യൽ സയൻസ് അധ്യപകരായ  ഇ . വേണുനാഥൻ, സരസ്വതി. എം, അബ്ദു  സമീർ   നേതൃത്യം നൽകി.
ശ്രീമതി. പി.കെ.ഗീത ഉത്ഘാടനം ചെയ്യുന്നു

യുദ്ധം വേണ്ടേ വേണ്ട  നമുക്ക് വേണ്ടത് സമാധാനം
യുദ്ധമല്ല വേണ്ടത് സ്നേഹമാണ് വേണ്ടത്

യുദ്ധം യുദ്ധം  ഭീകരം

നിർത്താം യുദ്ധം എന്നേക്കും

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട


No comments:

Post a Comment