Tuesday, August 15, 2017

  ദേശ ഭക്തിയുടെ നിറവിൽ  രാജ്യത്തിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷം 
 ചട്ടഞ്ചാൽ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ   ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.   എസ്.പി.സി.കേഡറ്റുകളുടെയും ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റ‌ുകളുടെയും നേതൃത്വത്തില്‍  പരേഡും, റാലിയും നടത്തി. തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യദിന സമ്മേളനം സ്‌കൂൾ മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ അധ്യക്ഷത വഹിച്ചു. എട്ടാം തരാം വിവിധ ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് മാനേജർ മൊയ്‌തീൻ കുട്ടി ഹാജി പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോളിനു നൽകി പ്രകാശനം ചെയ്‌തു
മാനേജർ ശ്രീ.മൊയ്‌തീൻ   കുട്ടി ഹാജി സ്വാതന്ത്ര ദിന സമ്മേളനം ഉത്ഘാടനം ചെയ്യുന്നു
പി.ടി.എ പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ  അധ്യക്ഷ പ്രസംഗം നടത്തുന്നു
പ്രിൻസിപ്പൽ ശ്രീ. മോഹനൻ മാസ്റ്റർ സംസാരിക്കുന്നു
ഹെഡ്മിസ്ട്രസ്  ശ്രീമതി പി.കെ ഗീത   സംസാരിക്കുന്നു
പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ. രാഘവൻ നായർ സംസാരിക്കുന്നു

സ്വാതന്ത്ര ദിനാഘോഷം  നിറപ്പകിട്ടോടെയുള്ള വിവിധ   ദൃശ്യങ്ങളിലൂടെ



സ്വാതന്ത്രദിന പതിപ്പ്  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി പ്രകാശനം ചെയ്യുന്നു

സ്വാതന്ത്രദിന പതിപ്പ്  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി പ്രകാശനം ചെയ്യുന്നു
 തുടര്‍ന്ന് കുട്ടികളുടെ ദേശസ്‌നേഹം വിളിച്ചോതുന്ന വിവിധ കലാ  പരിപാടികള്‍ നടന്നു. പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ് മിസ്ട്രസ്   ശ്രീമതി. പി.കെ.ഗീത , പി.ടി.എ എക്സിക്യൂട്ടീവ് അംഗം രാഘവൻ നായർ , ഭാസ്കരൻ ചട്ടഞ്ചാൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. പി. മുരളീധരൻ, ശ്രീ. വാസുദേവൻ  നമ്പൂതിരി എന്നിവർ സംസാരിച്ചു .

No comments:

Post a Comment