Thursday, November 14, 2019

                                    യാത്രയയപ്പ് 


 

 ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  സർവീസിൽ നിന്ന് വിരമിക്കുന്ന   പ്രിൻസിപ്പൽ  ശ്രീ. രതീഷ് കുമാർ,  ഹൈസ്‌കൂൾ  വിഭാഗം  അധ്യാപകരായ  ശ്രീ. വേണുനാഥൻ മാസ്റ്റർ,  ശ്രീമതി  പാത്തുമ്മ ടീച്ചർ  , ശ്രീമതി   രാധിക  ടീച്ചർ  എന്നിവർക്ക് യാത്രയയപ്പു നൽകി
                         

പ്രവേശനോത്സവം 2021
  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം    ജൂൺ 1 ന്ന്‌   ഓൺലൈനിലൂടെ  നടത്തി.  ഹെഡ്മിസ്ട്രസ്  യമുന  ടീച്ചർ  സ്വാഗതം പറഞ്ഞു .  പ്രവേശനോത്സവ ഗാനം  ക്ലാസ് ഗ്രൂപ്പുകളിൽ     അയച്ചു

ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ മാഗസിൻ  പ്രകാശനം ചെയ്‌തു

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ  ലിറ്റിൽ കൈറ്റ്സ്  വജ്ര സൂചി  എന്ന ഡിജിറ്റൽ  മാഗസിൻ  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഠ  ദാസ്  പ്രകാശനം  ചെയ്തു.

Monday, November 4, 2019

 മികവുറ്റ കലാ പ്രകടനവുമായി കലോത്സവം  സമാപിച്ചു


ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം  സമാപിച്ചു.  മികവുറ്റ പ്രകടനങ്ങളുമായി  കുട്ടികൾ  കലോത്സവ വേദിയിൽ വാശിയോടെ മത്സരിച്ചു .  നൃത്ത ഇനങ്ങളിലായിരുന്നു  ഏറ്റവും കൂടുതൽ മത്സരങ്ങൾ നടന്നത്.
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  കലോത്സവം  2019 സിനിമ, സീരിയൽ താരം ഉണ്ണി രാജ ഉത്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ്   ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു.  സ്‌കൂൾ മാനേജർ ശ്രീ.  മൊയ്‌തീൻ കുട്ടി ഹാജി ആമുഖ പ്രസംഗം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത   എന്നിവർ ആശംസ പ്രസംഗം നടത്തി. കലോത്സവം കൺവീനർ ശ്രീമതി ശ്രീജ നന്ദി പറഞ്ഞു.








 

സ്‌കൂൾ കായികമേള സമാപിച്ചു

ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂൾ കായികമേള ഇന്റർ ഡിസ്ട്രിക്‌ട് കബഡി ചാമ്പ്യൻ ഹബീബ് ഉൽഘാടനം  ചെയ്തു .  യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി  കടവത് അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച്‌ പാസ്റ്റിൽ സ്കൂൾ എസ് .പി.സി. ടീം , സ്കൌട്സ് ആൻഡ്‌ ഗെയ്ട്സ് ,റെഡ്ക്രോസ്, വിവിധ ഹൌസ് ലീഡർമാർ , കായിക താരങ്ങൾ എന്നിവർ അണിനിരന്നു. ശ്രീ. കെ. ഹബീബ് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട്  സ്വീകരിച്ചു. 



Saturday, November 2, 2019

  പച്ചക്കറി  വിളവെടുപ്പ്   ഉൽഘാടനം  ശ്രീ. ഉമ്മൻ ചാണ്ടി നിർവഹിച്ചു 

               സ്‌കൂൾ മുറ്റത്തു   പരിപാലിച്ചിരുന്ന പച്ചക്കറി തോട്ടത്തിൽ  സമൃദ്ധമായി വിളഞ്ഞ  വെണ്ടയ്ക്ക, വഴുതനിങ്ങ , പച്ച മുളക്  കൃഷിയുടെ  വിളവെടുപ്പുൽഘാടനവും  ശ്രീ. ഉമ്മൻ‌ചാണ്ടി  നിർവഹിച്ചു. ആദ്യ വിളവെടുപ്പ്  വെണ്ടയ്ക്ക  അദ്ദേഹം  പി.ടി.എ പ്രസിഡണ്ട്  ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്തിന് നൽകി .





Sunday, October 13, 2019

ശ്രീ. കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക്  സ്‌കൂളിന്റെ   ആദരം

എൺപതിന്റെ നിറവിലും പി.ഡബ്ല്യൂ .ഡി  കരാർ രംഗത്തു്  സജീവമായ കെ. മൊയ്‌തീൻ കുട്ടി ഹാജി ലൈഫ് ടൈം അചീവ്മെന്റിനുള്ള നോർത്ത് മലബാർ  ചേംബർ ഓഫ് കോമേഴ്സിന്റെ   അവാർഡ്  നേടിയതിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ആദരവ് നൽകി .