Monday, January 30, 2017
Monday, January 23, 2017
പതറാതെ പൊരുതി അവസാനം നേടി ഹൈസ്‌കൂൾ നാടകടീമിനിത് പരീക്ഷണത്തിന്റെ വിജയ ഗാഥ
ഉപജില്ലയിൽ രണ്ടാംസ്ഥാനം , അപ്പീലുമായി ജില്ലയിലേക്ക് , ജില്ലയിൽ മൂന്നാം സ്ഥാനം , അപ്പീലിനായി പൊരുതി അവസാനം ലോകായുക്തയുടെ അനുമതിയോടെ സംസ്ഥാനത്ത് , അവസാനം പരീക്ഷണങ്ങളുടെ വിജയരഥം സംസ്ഥാനതലത്തിൽ പതിനാലാം സ്ഥാനവുമായി ചട്ടഞ്ചാലിന്റെ അഭിമാന പ്രതിഭകൾ
ചട്ടഞ്ചാൽ സ്‌കൂൾ ഹൈ സ്‌കൂൾ വിഭാഗം നാടക ടീം |
തവളകളുടെ ജീവിതവുമായി ഒരു പരീക്ഷണം |
Saturday, January 21, 2017
ഗ്രൂപ്പ് ഡാൻസ് ടീമിന് അപ്പീലിലൂടെ മികച്ച നേട്ടം
ചട്ടഞ്ചാൽ സ്‌കൂൾ ഗ്രൂപ്പ് ഡാൻസ് ടീം അവസാനം വരെയും അപ്പീലുമായി പൊരുതി അവസാനം മത്സരിക്കാനുള്ള അനുമതി കിട്ടുന്നത് വരെയും പ്രതീക്ഷ കാത്തു സൂക്ഷിച്ചു അർഹിക്കുന്ന വിജയം സംസ്ഥാനത് കരസ്ഥമാക്കി. ഹൈ സ്‌കൂൾ വിഭാഗം സംഘ നൃത്ത ടീം ആണ് അർഹിക്കുന്ന വിജയം പൊരുതി നേടിയത്.
പൊരുതി നേടിയ വിജയവുമായി ഗ്രൂപ്പ് ഡാൻസ് ടീം |
എല്ലാവർക്കും നന്ദി ഹൈസ്‌കൂൾ വിഭാഗം ഗ്രൂപ്പ് ഡാൻസ് ടീം |
സംസ്ഥാനത്തും തിളക്കമാർന്ന നേട്ടവുമായി ചട്ടഞ്ചാൽ സ്‌കൂൾ
സംസ്ഥാനത്തു രണ്ടാം സ്ഥാനം നേടിയ ചവിട്ടു നാടക ടീം |
മൂകാഭിനയ ടീം പരിശീലകനൊപ്പം |
Monday, January 16, 2017
ചവിട്ടു നാടകത്തിൽ അജയ്യരായി ചട്ടഞ്ചാൽ സ്കൂൾ
കാസറഗോഡ് ജില്ലാ കലോത്സവത്തിൽ കലോത്സവ ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾപ്പെടുത്തിയപ്പോൾ മുതൽ ചട്ടഞ്ചാൽ സ്കൂൾ ചവിട്ടു നാടകത്തിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു . ഹൈസ്കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടാൻ സ്കൂളിനു കഴിഞ്ഞു.
ഹൈസ്‌കൂൾ വിഭാഗം ചവിട്ടുനാടകത്തിൽ നിന്ന് |
ഹയർ സെക്കന്ററി വിഭാഗം ചവിട്ടുനാടകത്തിൽ നിന്ന് |
Sunday, January 15, 2017
ജില്ലയിൽ കിരീടമേന്തി വീണ്ടും ചട്ടഞ്ചാൽ
നക്ഷത്ര തിളക്കത്തോടെ സംസ്ഥാനത്തേക്ക്
നക്ഷത്ര തിളക്കത്തോടെ സംസ്ഥാനത്തേക്ക്
മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും ഒന്നാംസ്ഥാനവും , എ ഗ്രേഡും നേടി കൊണ്ട് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലയിൽ ഒന്നാമതെത്തി . തുടർച്ചയായി രണ്ടാം തവണയാണ് ചട്ടഞ്ചാൽ ഈ സ്‌കൂൾ അപൂർവ നേട്ടം കൈവരിച്ചത്. കലോത്സവ കൺവീനർ ശ്രീമതി കെ.വി. ശ്രീജയുടെ നേതൃത്യത്തിൽ ചിട്ടയായ പരിശീലനത്തോടെ ജില്ലയിലേക്ക് കുതിച്ച ചട്ടഞ്ചാൽ പ്രതിഭകൾ നക്ഷത്ര തിളക്കത്തോടെ സംസ്ഥാനതലത്തിലേക്ക് കുതിക്കുകയാണ്. ഹയർസെക്കണ്ടറി വിഭാഗത്തിൽ നേരിയ വ്യത്യാസത്തിൽ കിരീടം കൈവിട്ടുവെങ്കിലും മത്സരിച്ച ഭൂരിഭാഗം ഇനങ്ങളും സംസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് കലോത്സവ താരങ്ങളെല്ലാം. ശ്രീ. കെ. പി.ശശി കുമാർ കലോത്സവ കൺവീനറായി മത്സരാത്ഥികൾക്ക് നേതൃത്യം നൽകി.
പ്രതിഭകൾക്കുള്ള അനുമോദനവുമായി മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി |
കലോത്സവ താരങ്ങൾക്കൊപ്പം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, അധ്യാപകർ |
കലോത്സവ താരങ്ങൾ ട്രോഫിയുമായി |
Wednesday, January 11, 2017
അരുൺ ട്രിപ്പിൾ നേട്ടവുമായി സംസ്ഥാനത്തേക്ക്
ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം ഒന്നാമൻ
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യത്തിലും,കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും ഈ
വർഷവും അരുണ്‍ അശോക് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷം സംസ്ഥാന
കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മത്സരിച്ചയിനങ്ങളിലെല്ലാം
ഉയർന്ന സ്ഥാനം നേടിയ അരുൺ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ചട്ടഞ്ചാൽ ഹയർ
സെക്കന്ററി സ്‌കൂളിന് സംസ്ഥാന തലത്തിൽ ഉയർന്ന പോയിന്റ് നേടി തന്ന ഒരു
അഭിമാന പ്രതിഭയാണ്. ഈ വർഷവും ഹയർസെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് സംസ്ഥാനമത്സരത്തിനായി തയ്യാറെടുക്കുകയാണ് അരുൺ.
Subscribe to:
Posts (Atom)