Monday, October 30, 2017
Friday, October 27, 2017
ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി ചട്ടഞ്ചാൽ
കാസറഗോഡ് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി ചട്ടഞ്ചാൽ സ്‌കൂൾ ഓവറോൾ ചാംപ്യൻഷിപ്പ് നേടി. ശാസ്ത്രം ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടി സമ്പൂർണ ആധിപത്യം നേടാൻ സ്‌കൂളിന് കഴിഞ്ഞു. പ്രവൃത്തി പരിചയ മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിലും, സോഷ്യൽ സയൻസിൽ ഹൈസ്‌കൂൾ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
ഓവറോൾ ചാംപ്യൻഷിപ് ട്രോഫി |
ഗണിത ശാസ്ത്ര മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും റണ്ണേഴ്‌സ് അപ്പ് ആകാൻ സ്‌കൂളിന് കഴിഞ്ഞു. സോഷ്യൽ സയൻസ് ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും, ഹൈസ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും, ഐ . ടി മേളയിൽ ഹൈസ്‌കൂൾ , ഹയർ സെക്കന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി സ്‌കൂൾ സബ് ജില്ലയിലെ മറ്റു സ്‌കൂളുകളെ അപേക്ഷിച്ചു മികച്ച നേട്ടമുണ്ടാക്കി .
കലോത്സവ വേദിയിൽ ചിന്തിപ്പിക്കാനും, ആസ്വദിക്കാനുമായി രാജൻ മാസ്റ്ററുടെ മർഫി
ചട്ടഞ്ചാൽ സ്‌കൂൾ പൂർവാധ്യാപകനും , അഭിനയ ചാതുര്യം കൊണ്ട് കല വൈഭവം തെളിയിച്ച രാജൻ മാസ്റ്റർ ഒരിക്കൽ കൂടി ചട്ടഞ്ചാൽ സ്‌കൂൾ അങ്കണത്തിൽ എത്തിയത് പുതു തലമുറയെ നഷ്ട്ടപ്പെട്ട പഴയ കാലത്തെ ഓർമിപ്പിക്കുന്ന കലാ പാടവം തെളിയിച്ച പുത്തൻ പ്രമേയവും കൊണ്ടായിരുന്നു . രാജൻ മാസ്റ്ററും സഹ പ്രവർത്തകനായ സത്യനാഥൻ മാസ്റ്ററും വേദി നിറഞ്ഞു പ്രതാപകാലത്തെ നഷ്ട ബോധം മർഫിയിലൂടെ അവതരിച്ചപ്പോൾ സദസ്സ് ഒന്നടങ്കം അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ച കൊണ്ടിരുന്നു. നല്ലൊരു ആസ്വാദന വിരുന്നൊരുക്കാൻ ഈ അധ്യാപകർക്ക് കഴിഞ്ഞു.
മർഫിയിലെ രംഗം |
രാജൻ മാസ്റ്ററും, സത്യനാഥൻ മാസ്റ്ററും |
സദസ്സ് |
മർഫിയിലെ അഭിനയ പാടവം |
സദസ്സ് |
പ്രിൻസിപ്പൽ ശ്രീ. മോഹനൻ മാസ്റ്റർ പൊന്നാട അണിയിച്ച രാജൻ മാസ്റ്ററെ സ്വീകരിക്കുന്നു |
Sunday, October 22, 2017
ശാസ്ത്രനാടകചരിത്രത്തില്‍ വേറിട്ട 'ഒച്ച'കേള്‍പ്പിച്ച് ചട്ടഞ്ചാല്‍ സംസ്ഥാനത്തേക്ക് ......
Read more at: http://www.mathrubhumi.com/kasaragod/malayalam-news/udinoor-1.2323391
Read more at: http://www.mathrubhumi.com/kasaragod/malayalam-news/udinoor-1.2323391
ശാസ്ത്ര നാടക ചരിത്രത്തിൽ വേറിട്ട ഒച്ച കേൾപ്പിച്ചു ചട്ടഞ്ചാൽ സ്‌കൂൾ സംസ്ഥാനത്തേയ്ക്ക്
ശാസ്ത്രനാടകചരിത്രത്തില്‍ വേറിട്ട 'ഒച്ച'കേള്‍പ്പിച്ച് ചട്ടഞ്ചാല്‍ സംസ്ഥാനത്തേക്ക് ......
Read more at: http://www.mathrubhumi.com/kasaragod/malayalam-news/udinoor-1.2323391
Read more at: http://www.mathrubhumi.com/kasaragod/malayalam-news/udinoor-1.2323391
സ്വച്ഛമായ
പരിസരം എന്ന പ്രമേയത്തില്‍
ജില്ലാ ശാസ്ത്രനാടകവേദിയില്‍
പുതിയരീതിയുമായെത്തിയ
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി
സ്‌കൂള്‍ കോഴിക്കോട് നടക്കുന്ന
സംസ്ഥാന ശാസ്ത്രനാടകമത്സരത്തിലേക്ക്.
ശാസ്ത്രനാടകവേദിയില്‍
ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത
പ്രമേയത്തിലും ആവിഷ്‌കാരത്തിലും
നേടിയ മികവുമായാണ് ഉദിനൂര്‍
ഗവ. ഹയര്‍
സെക്കന്‍ഡറി സ്‌കൂളില്‍
നടന്ന ജില്ലാ ശാസ്ത്രനാടകമത്സരത്തില്‍
ചട്ടഞ്ചാല്‍ അവതരിപ്പിച്ച
'ഒച്ച'
എന്ന നാടകം
ഒന്നാമതെത്തിയത്.
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ടീം |
മലിനീകരണങ്ങളില്‍നിന്ന്
സ്വച്ഛതനേടാന്‍ കൊതിക്കുന്ന
വര്‍ത്തമാനസമൂഹം കാണാതെപോകുന്ന,
എന്നാല്‍,
നിരന്തരം
കേട്ടുകൊണ്ടിരിക്കുന്ന
ശബ്ദമലിനീകരണമാണ് 'ഒച്ച'യുടെ
പ്രമേയം. ശബ്ദചികിത്സയ്ക്ക്
വിധിക്കപ്പെട്ട ഗലീലിയോ എന്ന
ശാസ്ത്രജ്ഞനില്‍നിന്നു
തുടങ്ങി സംഗീതമാണ് പരിഹാരം
എന്ന് സൗമ്യമായ് സദസ്സിനോട്
പറയുന്ന 'ഒച്ച'
ശാസ്ത്രത്തിന്റെ
യുക്തിബോധത്തിന്റെ അകമ്പടിയായ്
കലയുടെ സ്വപ്‌നമാര്‍ഗവും
വേണമെന്ന് അടിവരയിടുന്നു.
നാടകത്തില്‍
ബിഥോവന് ജീവന്‍ നല്‍കിയ സോനു
സുരേന്ദ്രന്‍ മികച്ചനടനായി
തിരഞ്ഞെടുക്കപ്പെട്ടു.
പ്രകാശന്‍കരിവെള്ളൂരിന്റെതാണ് രചന.
രതീശന്‍
അന്നൂര്‍ സംവിധാനം ചെയ്തു.
നാടകത്തില്‍
സനേഷ്, ആദിത്യ
ദേവ്, ശ്രുതി,
സോനു,
അക്ഷയ്,
നന്ദന,
ഋതിക,
സ്‌നേഹ എന്നിവരാണ്
അഭിനയിച്ചത്. വര്‍ണലയം
രംഗസജ്ജീകരണവും ഹാരിസ്
നടക്കാവ് സാങ്കേതികസഹായവും
നല്‍കി. അധ്യാപകരായ
കെ.പ്രമോദ്,
സുജാത എച്.ബി , ലീന എ.വി , സി.ചിത്ര,
എം.കെ.പ്രതിഭ,
കെ.ഭാവന
എന്നിവര്‍ നേതൃത്വം നല്‍കി.
Friday, October 13, 2017
ദേശീയ അവാർഡ് ജേതാവ് രതീഷ് മാസ്റ്റർക്ക് വേറിട്ട സ്നേഹോപഹാരവുമായി സഹപ്രവർത്തകർ
ദേശീയ അവാർഡ് ജേതാവ് രതീഷ് മാസ്റ്റർക്ക് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ സഹ പ്രവർത്തകർ സ്നേഹാദരങ്ങളോടെ സ്വീകരണം നൽകി . ഉച്ച ഭക്ഷണത്തിനു ശേഷം സ്‌കൂൾ മൾട്ടീമീഡിയ റൂമിൽ സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ ചേർന്ന അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ. എം . മോഹനൻ നായർ അധ്യക്ഷത വഹിച്ചു. സ്റ്റാഫിന്റെ വകയായുള്ള ഉപഹാരം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി രതീഷ് കുമാറിന് നൽകി. സ്‌കൂൾ ചിത്ര കലാധ്യാപകൻ ശ്രീ. വിജയൻ മാസ്റ്റർ സ്വന്തം കൈവിരുതിൽ തയ്യാറാക്കിയ സമൃദ്ദിയുടെയും , സമാധാനത്തിന്റെയും പ്രകൃതി ഭംഗി ക്യാൻവാസിൽ പകർത്തി സഹപ്രവർത്തകന് നൽകിയപ്പോൾ മറ്റെല്ലാ ഉപഹാരങ്ങളിലും അമൂല്യമായ ഒരു സമ്മാനമായി ഇത് വിലയിരുത്തപ്പെട്ടു. ശ്രീ. മുരളീധരൻ മാസ്റ്റർ യോഗത്തിൽ സ്വാഗതം പറഞ്ഞു. ശ്രീ. ശ്രീധരൻ മുണ്ടോൾ , ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ, ശ്രീമതി. രാധ. കെ, ശ്രീ. മണികണ്ഡ ദാസ് , ശ്രീ. ഈശ്വരൻ. എം, ശ്രീ. വേണുനാഥൻ, ശ്രീ രഘു നാഥൻ, ശ്രീ. രാജേന്ദ്രൻ നായർ, ശ്രീമതി പുഷ്പലത, ശ്രീമതി അഹല്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ. വാസുദേവൻ നമ്പൂതിരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. ശ്രീ. രതീഷ് കുമാർ സ്നേഹോപഹാരങ്ങൾക്കു നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.
പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു |
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി രതീഷ് കുമാറിനെ അനുമോദിച്ചു സംസാരിക്കുന്നു |
സ്റ്റാഫിന്റെ വകയായുള്ള സ്നേഹോപഹാരം രതീഷ് കുമാറിന് നൽകുന്നു |
സ്നേഹോപഹാരം കൈവിരുതിൽ തയ്യാറാക്കിയ ചിത്രകലാധ്യാപകന അഭിനന്ദിക്കുന്ന മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി |
മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ രതീഷ് കുമാറുമൊത്തു |
ശ്രീ. ശ്രീധരൻ മുണ്ടോൾ രതീഷ് കുമാറിനെ അഭിനന്ദിച്ചു സംസാരിക്കുന്നു |
സ്നേഹോപഹാരങ്ങൾക്കു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് രതീഷ് മാസ്റ്റർ |
Thursday, October 12, 2017
സ്‌കൂൾ അസംബ്ലി 2017
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ 2017 -18 വർഷത്തെ പ്രത്യേക ഹൈസ്‌കൂൾ അസെംബ്ലി ഒക്ടോബർ 12
വ്യാഴാഴ്ച സ്‌കൂളിൽ നടന്നു. അസ്സെംബ്ലിയിൽ സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ
കുട്ടി ഹാജി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഹെഡ് മിസ്ട്രസ് പി.കെ.ഗീത സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് , എക്സിക്യൂട്ടീവ് അംഗം ശ്രീ. അഹമ്മദലി, പ്രിൻസിപ്പൽ ശ്രീ.
എം. മോഹനൻ നായർ , സീനിയർ ടീച്ചർ ശ്രീ. ഈശ്വരൻ. എം ,
എന്നിവർ സംസാരിച്ചു.
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി |
പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് |
പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ. അഹമ്മദലി |
ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ ഗീത |
അസംബ്ലി ദൃശ്യങ്ങൾ |
അസംബ്ലി ദൃശ്യങ്ങൾ |
അസംബ്ലി ദൃശ്യങ്ങൾ |
ചട്ടഞ്ചാൽ സ്‌കൂൾ വാർഷിക ജനറൽ ബോഡി യോഗം 2017
ചട്ടഞ്ചാല്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീധരൻ മുണ്ടോളിൻറെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡി. വൈ.എസ് .പി ശ്രീ. ദാമോദരൻ അവർകൾ ഉദ്ഘാടനം ചെയ്തു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ ശ്രീ.മൊയ്തിന്‍കുട്ടി ഹാജി , പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. മൊയ്‌തീൻകുഞ്ഞി കടവത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ രാഘവന്‍ നായർ , ശ്രീ. അഹമ്മദലി, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത , പ്രിൻസിപ്പൽ ശ്രീമതി. പി.കെ ഗീത എന്നിവര്‍ ആശംസ പ്രസംഗം നടത്തി. യോഗത്തില്‍ പ്രിൻസിപ്പൽ മോഹനൻ നായർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2017 -18 വർഷത്തെ പ്രസിഡന്റ് ആയി ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്തിനെ തിരഞ്ഞെടുത്തു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ. ദാമോദരൻ അവർകൾ ഉദ്ഘാടനംചെയ്യുന്നു |
Friday, October 6, 2017
സ്കൂൾ കായികമേള 2017
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ കായികമേള മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉൽഘാടനം ചെയ്തു . യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ എം. മോഹനൻ നായർ അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച് പാസ്റ്റിൽ സ്കൂൾ എസ് .പി.സി. ടീം , സ്കൌട്സ് ആൻഡ് ഗെയ്ട്സ് ,റെഡ്ക്രോസ്, വിവിധ ഹൌസ് ലീഡർമാർ , കായിക താരങ്ങൾ എന്നിവർ അണിനിരന്നു. മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. മാർച്ച് പാസ്റ്റിനു ശേഷം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി പതാക ഉയർത്തി . പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത എന്നിവർ അനുഗമിച്ചു.
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുന്നു |
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുന്നു |
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി പതാക ഉയർത്തുന്നു |
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി കായിക മേള ഉത്ഘാടനം ചെയ്യുന്നു |
പ്രതിജ്ഞ |
പ്രതിജ്ഞ കായിക അധ്യാപകൻ ശ്രീ. പ്രസീത് ,പ്രിൻസിപ്പൽ ,ഹെഡ്മിസ്ട്രസ് , മാനേജർ എന്നിവർക്കൊപ്പം |
മേളയിലെ കായിക താരങ്ങളുടെ പ്രകടനങ്ങൾ
ക്ലോസിങ് ceremony കായികാധ്യാപകൻ കായിക താരങ്ങളൊപ്പം പതാകയുമായി ഗ്രൗണ്ട് വലം വെയ്ക്കുന്നു |
പതാക കൈമാറ്റം |
Subscribe to:
Posts (Atom)