Tuesday, November 21, 2017

ആഹ്ലാദ പ്രകടനം നടത്തി 
കാസറഗോഡ് സബ്ജില്ലാ കലോത്സവ ഹൈസ്‌കൂൾ വിഭാഗം കിരീടം  തുടർച്ചയായി നേടിയതിന്റെ  ആഹ്ലാദ പ്രകടനം  കലോത്സവ വിജയികളെല്ലാം  അണി  നിരന്ന്   ചട്ടഞ്ചാലിൽ നടത്തി.  ചട്ടഞ്ചാൽ സ്‌കൂളിൽ നിന്നാരംഭിച്ച  പ്രകടനം  സ്‌കൂൾ ഹെഡ് മിസ്ട്രസ്  ശ്രീമതി. പി.കെ ഗീത , പി.ടി. എ  പ്രസിഡന്റ് ശ്രീ. മൊയ്‌തീൻ കുഞ്ഞി കടവത്  എന്നിവർ നേതൃത്യം  നൽകി. ചട്ടഞ്ചാൽ ടൌൺ ചുറ്റി പ്രകടനം  സ്‌കൂളിൽ തിരിച്ചെത്തി.
കലോത്സവ കിരീടവും, ട്രോഫികളും  സ്‌കൂളിൽ വെച്ചപ്പോൾ


ആഹ്ലാദ പ്രകടനം മുൻനിര

ചാംപ്യൻഷിപ് ട്രോഫി യുമായി കുട്ടികൾ


 

Monday, November 20, 2017

ചവിട്ടു നാടകത്തിൽ  അജയ്യരായി  ചട്ടഞ്ചാൽ  സ്കൂൾ 

കാസറഗോഡ് സബ് ജില്ല  കലോത്സവത്തി  കലോത്സവ ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾപ്പെടുത്തിയപ്പോൾ മുതൽ ചട്ടഞ്ചാൽ സ്കൂൾ  ചവിട്ടു നാടകത്തിൽ  ആധിപത്യം സ്ഥാപിക്കുകയായിരുന്നു .  ഹൈസ്കൂൾ വിഭാഗത്തിലും, ഹയർ  സെക്കന്ററി വിഭാഗത്തിലും  എ ഗ്രേഡോടെ ഒന്നാം സ്ഥാനം  നേടാൻ സ്കൂളിനു കഴിഞ്ഞു.    കഴിഞ്ഞ ആറുവർഷമായി  സ്‌കൂൾ  ഒന്നാം സ്ഥാനം നേടുകയായിരുന്നു.  

പ്രിൻസിപ്പൽ എം. മോഹനൻ നായർ,  കൺവീനർ ഷീബ  ചവിട്ടുനാടക ടീമിനൊപ്പം

പരിശീലകൻ ടീമിനൊപ്പം

ഹൈസ്‌കൂൾ വിഭാഗം കൺവീനർ  സജിത, വാസുദേവൻ മാസ്റ്റർ ചിവിട്ടുനാടക ടീമിനൊപ്പം


വേദിയിൽ  നിന്ന്

വേദിയിൽ നിന്ന്

ഹയർ സെക്കന്ററി വിഭാഗം കൺവീനർ രേഷ്മ, സുജാത ടീച്ചർ പരിശീലകനും ടീമിനുമൊപ്പം

 

Sunday, November 19, 2017

കലോത്സവ കിരീടം  വീണ്ടും  ചട്ടഞ്ചാലിന്  
കാസറഗോഡ് സബ്ജില്ലാ കലോത്സവ ഹൈ സ്‌കൂൾ വിഭാഗം കിരീടം  ഇക്കൊല്ലവും സർവ്വാധിപത്യത്തോടെ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  നില നിറുത്തി.  മത്സരിച്ച മറ്റു സ്‌കൂളുകളെയെല്ലാം  ബഹുദൂരം പിന്നിലാക്കി മൊത്തം  222  പോയിന്റുമായാണ്  ചട്ടഞ്ചാൽ   ഓവറോൾ  ചാംപ്യൻഷിപ്  നേടിയത്.  ഹയർ സെക്കന്ററി കലോത്സവത്തിൽ  സ്‌കൂൾ മൂന്നാം  സ്ഥാനം നേടി.  

കലോത്സവത്തിലെ  ഒന്നാം സ്ഥാനം നേടിയ വിവിധ ഗ്രൂപ്പിനങ്ങൾ


ഒന്നാം സ്ഥാനം നേടിയ  ഹൈസ്‌കൂൾ വിഭാഗ നാടക ടീം

ഒന്നാം സ്ഥാനം നേടിയ ഗ്രൂപ്പ് ഡാൻസ് ടീം

തിരുവാതിര ടീം

ഒപ്പന ടീം


Sunday, November 12, 2017

സബ്  ജില്ലാ കായികമേളാ വിജയികൾക്ക് സമ്മാനദാനം  നൽകി


കാസറഗോഡ് സബ് ജില്ലാ കായികമേളയിൽ വിജയികളായവർക്ക്  സ്‌കൂൾ അസ്സെംബ്ലിയിൽ  വെച്ച്  പി.ടി.എ പ്രസിഡന്റ് ശ്രീ.  മുഹമ്മദ്  കുഞ്ഞി കടവത് സമ്മാനദാനം നൽകി.  സീനിയർ ടീച്ചർ ശ്രീ. ഈശ്വരൻ മാസ്റ്റർ വ്യക്തിഗതഇനങ്ങളിൽ വിജയികളായവർക്ക്   സമ്മാനദാനം നൽകി. പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ്മിസ്ട്രസ് ശ്രീമതി . പി.കെ. ഗീത എന്നിവർ സംസാരിച്ചു.







Friday, November 10, 2017

സബ് ജില്ലാ  മാത്‍സ് സെമിനാർ  ശ്രെയക്ക്   ഒന്നാം സ്ഥാനം  

സബ് ജില്ലാ ശാസ്ത്ര സെമിനാർ മത്സരത്തിൽ  ഒമ്പതാം  ക്ലാസ് വിദ്യാർത്ഥി  ശ്രെയ എസ്  നമ്പ്യാർ ഒന്നാം സ്ഥാനം നേടി.  രാമാനുജൻ പേപ്പർ  പ്രെസെന്റഷനിൽ  ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നന്ദന മൂന്നാം  സ്ഥാനം നേടി. വിജയികൾക്ക്  പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് സമ്മാനദാനം നൽകി.
ശ്രെയ എസ്  നമ്പ്യാർ

നന്ദന വി.കെ

സബ് ജില്ലാ ശാസ്‌ത്രോത്സവ  വിജയികൾക്ക്   സമ്മാനദാനം നൽകി

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സബ് ജില്ലാ ശാസ്ത്ര മേള വിജയികൾക്ക്  സ്‌കൂൾ അസ്സെംബ്ലിയിൽ വെച്ച് സമ്മാന ദാനം  നൽകി. ശാസ്ത്രമേളയിൽ   ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ  ഓവറോൾ ചാംപ്യൻഷിപ്  നേടി.
ശാസ്ത്രോത്സവത്തിൽ  മത്സരിച്ച വിദ്യാർഥികൾ ട്രോഫിയുമായി
 ഗണിത ശാസ്ത്ര മേളയിൽ  ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും  റണ്ണേഴ്‌സ് അപ്പ്  ആയിരുന്നു.  സോഷ്യൽ സയൻസ്   ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും, ഹൈസ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും, ഐ . ടി മേളയിൽ ഹൈസ്‌കൂൾ , ഹയർ സെക്കന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി . വിജയികൾക്ക്  പി.ടി.എ പ്രസിഡന്റ്  ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് സമ്മാന ദാനം നടത്തി. പ്രിൻസിപ്പൽ ശ്രീ. എം .മോഹനൻ നായർ , ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത, സ്‌കൂൾ ലീഡർ  ഫിറോസ് എന്നിവർ  സംസാരിച്ചു.
വിവിധ ഇനങ്ങളിൽ മത്സരിച്ചു ഒന്നാം  സ്ഥാനം നേടിയ വിദ്യാർത്ഥികൾ അവരുടെമെഡൽ ഏറ്റു വാങ്ങുന്നു















Thursday, November 9, 2017

"തൊണ്ണൂറാൻ" വിത്തിട്ടു... 

നാടൻ പാട്ടിന്റെയും, വിത്തുപാട്ടിന്റെയും പ്രസന്നമായ അന്തരീക്ഷത്തിൽ, പൊയ്നാച്ചി ആടിയത്ത് വയലിലെ തരിശ് പാടത്തിൽ തൊണ്ണൂറാൻ നെൽകൃഷി വിതച്ചു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരായ നൂറ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കൃഷി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണൻ, സ്കൂൾ മാനേജർ കെ.മൊയ്തീൻ കുട്ടി ഹാജി മുഖ്യാതിഥികളായ് പങ്കെടുത്തു.  ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷംസുദ്ദീൻ തെക്കിൽ, കലാഭവൻ രാജു, സുകുമാരൻ ആലിങ്കാൽ, പിടിഎ വൈസ് പ്രസിഡന്റ് എം.രാഘവൻ നായർ, കൃഷി ഓഫിസർ ചവന നരസിംഹലു, അസിസ്റ്റന്റ് എഞ്ചിനീയർ ജയ്സ് ജോൺ, കെ.വി.രഘുനാഥൻ, വി.മോഹനൻ നായർ പെയ്നാച്ചി, ഭാസ്കരൻ ചട്ടഞ്ചാൽ, ബിന്ദു പൊയ്നാച്ചി മുതിർന്ന കർഷകരായ കാനാകൃഷ്ണൻ നായർ, കൈവേലിക്കൽ തമ്പാൻ, കൊട്ടൻ ആടിയത്ത്, പ്രോഗ്രാം ഓഫിസർ രതീഷ് പിലിക്കോട് സംസാരിച്ചു.
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി നെൽ കൃഷിക്കായുള്ള വിത്ത് വിതയ്ക്കുന്നു
പ്രിൻസിപ്പൽ എം.മോഹനൻ നായർ സ്വാഗതവും, എൻ എസ് എസ് സ്റ്റുഡന്റ് ലീഡർ ഖദീജത്ത് റിഷാന നന്ദിയും പറഞ്ഞു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു

ഉഴുത് തയ്യാറാക്കിയ പാടത്തിൽ 

                     

Tuesday, November 7, 2017

  അവനീന്ദ്രൻ മാസ്റ്ററുടെ  നിര്യാണത്തിൽ അനുശോചിച്ചു 

 
 ചട്ടഞ്ചാൽ  സ്‌കൂൾ മുൻ പ്രിൻസിപ്പാളും ,  സാമൂഹ്യ  സംസ്കാരിക   രംഗത്തെ  സജീവ  പ്രവർത്തകനുമായ  ശ്രീ. അവനീന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ  സ്‌കൂൾ സ്റ്റാഫ്  കൌൺസിൽ  അനുശോചിച്ചു.  പ്രിൻസിപ്പൽ ശ്രീ . മോഹനൻ മാസ്റ്റർ   അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത, അധ്യാപകരായ രഘുനാഥൻ മാസ്റ്റർ , മണികണ്ഠൻ  മാസ്റ്റർ , രതീശൻ മാസ്റ്റർ ,  ഈശ്വരൻ മാസ്റ്റർ, വേണുനാഥൻ മാസ്റ്റർ, വി.കെ ഗീത ടീച്ചർ, അബ്ദു സമീർ മാസ്റ്റർ , മുരളീധരൻ മാസ്റ്റർ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു. 

Sunday, November 5, 2017

 അവനീന്ദ്രനാഥ്  മാസ്റ്റര്‍:    

അപൂര്‍വം ഈ അധ്യാപക ജീവിതം

 ശ്രീ. അവനീന്ദ്രനാഥ് മാസ്റ്റർ  പ്രിൻസിപ്പൽ  ചുമതലയിൽ ഇരിക്കുമ്പോൾ  സ്റ്റാഫ്  മീറ്റിംഗിൽ നിന്ന് 
മനുഷ്യനെയും മണ്ണിനെയും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കാങ്കോല്‍ .താഴെക്കുറുന്തിലെ റിട്ട. അധ്യാപകന്‍ പി.അവനീന്ദ്രനാഥ്. ചെരിപ്പിടാതെ മണ്ണില്‍ ചവിട്ടി നടന്ന വിശ്രമമില്ലാതെ മണ്ണില്‍ പണിയെടുത്ത് സാധാരണക്കാരുടെ ഇടയില്‍  ..സൗമ്യമായി പുഞ്ചിരിച്ച് നടന്നുനീങ്ങിയ മാഷിന്റെ മരണം നാടിന് വേദനയായി.. ഇംഗ്ലീഷ് ഭാഷയെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി അക്ഷീണം മുഴുകിയിരിക്കവേയാണ് അവനിമാഷിന്റെ അപ്രതീക്ഷിത വേര്‍പാട്. കാങ്കോല്‍, ആലപ്പടമ്പ ഗ്രാമപ്പഞ്ചായത്തിലെയും പയ്യന്നൂരിലെയും ഗ്രാമങ്ങളില്‍ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ആര്‍ക്കും ലളിതമായി ഇംഗ്ലീഷ് കൈകാര്യംചെയ്യാനാവുമെന്ന് ഇദ്ദേഹം ബോധ്യപെടുത്തി..വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ ഇടയിലേക്ക് നഗ്നപാദനായി ഇറങ്ങിച്ചെന്നു. അധ്യാപകന്‍,കര്‍ഷകന്‍, വായനക്കാരന്‍, അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, നല്ല ഭൂമി ഭക്ഷ്യസ്വരാജ് കൂട്ടായ്മ പ്രവര്‍ത്തകന്‍,, പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകന്‍, സിനിമയെക്കുറിച്ച് ഏറെ പഠിക്കുകയും അവഗാഹം നേടുകയും ചെയ്ത വ്യക്തി തുടങ്ങിയ വിശേഷണങ്ങള്‍ക്കെല്ലാം അര്‍ഹനായിരുന്നു.താഴെക്കുറുന്ത് ഗ്രാമീണ കലാകായികവേദി തുടങ്ങാനിരുന്ന നാടകക്യാമ്പിന്റെ ചുമതല സസന്തോഷം ഏറ്റെടുത്ത മാഷ് പാതിവഴിക്ക് നിര്‍ത്തിപ്പോയതിന്റെ നടുക്കത്തിലാണ്  സഹപ്രവര്‍ത്തകര്‍. എവിടെയും വേറിട്ട വഴിയിലൂടെ നടക്കാനായിരുന്നു ഇദ്ദേഹത്തിനിഷ്ടം. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് സര്‍വീസില്‍നിന്ന് വിരമിച്ച ദിവസം വീട്ടില്‍ കൊണ്ടാക്കാമെന്ന സഹപ്രവര്‍ത്തകരുടെ സ്‌നേഹം നിരസിച്ച് നഗ്നപാദനായി ദേശീയപാതയിലൂടെ സ്‌കൂളില്‍നിന്ന് കാങ്കോലിലെ വീട്ടിലേക്ക് നടന്നെത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ താഴെക്കുറുന്ത് വായനശാലയില്‍ പൊതുസദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍  സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖരും ഒരു നാട് ഒന്നാകെയും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ......


വിടവാങ്ങിയത് ചട്ടഞ്ചാലിന്റെ ഓര്‍മകളിലെ 'കര്‍ക്കശക്കാരന്‍"

ജോലിസ്ഥലത്തും വീട്ടുവളപ്പിലും വിശ്രമമില്ലാത്ത അധ്വാനവും കണിശതയുമായിരുന്നു ആ ജീവിതം. മൂന്ന് പതിറ്റാണ്ട് ചട്ടഞ്ചാലിന്റെ അക്ഷരമുറ്റത്ത് തണലേകി കഴിഞ്ഞദിവസം അന്തരിച്ച പയ്യന്നൂര്‍ കാങ്കോല്‍ കുണ്ടയംകൊവ്വല്‍ താഴെ കുറുന്തിലെ പി.അവനീന്ദ്രനാഥ് എന്ന അധ്യാപകന്‍.  1984-ല്‍ ആണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി അദ്ദേഹം എത്തുന്നത്. കര്‍ക്കശകാരനായ കണക്ക് അധ്യാപകനായിരുന്നു. പുതുമപകര്‍ന്ന അദ്ദേഹത്തിന്റെ അധ്യാപനശൈലി കുട്ടികള്‍ക്ക് വഴിവിളക്കായി. പരുക്കന്‍ പ്രകൃതത്തിനുള്ളില്‍ മൃദുവാര്‍ന്ന സാമീപ്യമുണ്ടെന്ന് പലരും പിന്നീട് തിരിച്ചറിഞ്ഞു.സ്‌കൂളില്‍ എന്നും ആദ്യമെത്തുന്നത്
എറ്റവും ദൂരെനിന്ന് വരുന്ന അവനീന്ദ്രനാഥായിരുന്നു. രാവിലെ ഏഴിന് എന്നും അദ്ദേഹം സ്‌കൂളിലെത്തും. മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി രാത്രിയോടെയായിരുന്നു പതിവ്മടക്കം. സ്‌കൂളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് അവനീന്ദ്രനാഥ് പ്രോത്സാഹനം നല്‍കി. അഖില എന്ന കുട്ടിക്ക് കൊളത്തൂര്‍ ബറോട്ടിയില്‍ വീട് നിര്‍മിച്ചതില്‍ ഇദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. വിരമിച്ചപ്പോള്‍ വിശ്രമജീവിതത്തിലേക്ക് ഒതുങ്ങിയില്ല. കൃഷിയും സേവന-സന്നദ്ധപ്രവര്‍ത്തനങ്ങളുമായി സക്രിയമായി. ടില്ലര്‍ എത്താത്ത സ്വന്തംപറമ്പിലെ രണ്ട് വയല്‍ സ്വന്തം അധ്വാനത്തിലൂടെ കഴിഞ്ഞ ദിവസം ഇദ്ദേഹം കിളച്ചിട്ടിരുന്നു. വാഴ, നെല്ല്, പച്ചക്കറി എന്നിവ അദ്ദേഹം കൃഷിചെയ്തു. പയ്യന്നൂരില്‍ എല്ലാ രണ്ടാംശനിയാഴ്ചയും നടക്കുന്ന ജൈവ പച്ചക്കറിച്ചന്തയില്‍ ഇദ്ദേഹം എത്തും, വിഷമുക്തമായ നാടന്‍ ചേമ്പും താളും മുരിങ്ങയിലയുമായി.  പാവപ്പെട്ട കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ വിരമിച്ചശേഷം സൗജന്യ ക്ലാസെടുത്തിരുന്നു. നാട്ടില്‍ വായനശാല, പൊതുശ്മാശനം എന്നിവയ്ക്കും അദ്ദേഹം പ്രയത്‌നിച്ചു.  2018 മേയ് 31-ന് ഇദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ ശിഷ്യസമൂഹം ആലോചനയിലായിരുന്നു. മരണവിവരമറിഞ്ഞ് ഒട്ടേറെ ശിഷ്യരും സഹപ്രവര്‍ത്തകരും പരിയാരം മെഡിക്കല്‍ കോളേജിലും വീട്ടിലുമെത്തി. ചട്ടഞ്ചാല്‍ സ്‌കൂളിന് വേണ്ടി മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി റീത്ത് സമര്‍പ്പിച്ചു. സ്റ്റാഫ് അംഗങ്ങള്‍, പി.ടി.എ. ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.

Saturday, November 4, 2017

ആദരാഞ്ജലികൾ 

 


അവനീന്ദ്രൻ മാഷിന്   ആയിരങ്ങളുടെ അന്ത്യ പ്രണാമം 

ചട്ടഞ്ചാൽ  സ്‌കൂൾ മുൻ പ്രിൻസിപ്പലും ,  മികച്ച ഇംഗ്ലീഷ് അധ്യാപകനും  സാമൂഹ്യ സാസ്കാരിക രംഗത്തെ സജീവ പ്രവർത്തകനുമായ   ശ്രീ. അവനീന്ദ്രൻ മാസ്റ്റരുടെ   ആകസ്മിക  നിര്യാണത്തിൽ    അന്തിമോപചാരമർപ്പിക്കാൻ  സമൂഹത്തിന്റെ  നാനാ തുറകളിൽപെട്ട  ആയിരങ്ങളാണ് എത്തിച്ചേർന്നത്.  ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന്  പോസ്റ്റ്മാർട്ടം ചെയ്ത മൃത ശരീരം  പയ്യന്നൂർ സഹകരണ ആശൂപത്രിയിൽ  ഉച്ചക്ക്  രണ്ടുമണിയോടെ  പൊതു  ദർശനത്തിന്  വെച്ചു . പിന്നീട്  വൈകിട്ട് അഞ്ചു മണിയോടെ കുണ്ടയം കൊവ്വലിനടുത്ത താഴക്കുറുന്ത് പാർട്ടി ഓഫീസിൽ  പൊതു ദർശനത്തിന് വെച്ചപ്പോൾ  ആയിരങ്ങളാണ്  കുണ്ടയം കൊവ്വൽ എന്ന ഗ്രാമത്തിലേക്കു അവനീന്ദ്രൻ മാഷിന്  അന്ത്യ പ്രണാമം നല്കാൻ എത്തിയത്.  ചട്ടഞ്ചാൽ  സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി,  പി.ടി.എ പ്രസിഡന്റ്  ശ്രീ. മുഹമ്മദ് കുഞ്ഞി  കടവത് ,  പ്രിൻസിപ്പൽ  ശ്രീ. മോഹനൻ നായർ , ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത , സ്‌കൂൾ അധ്യാപക- അധ്യാപകേതര ജീവനക്കാർ , പൂർവ വിദ്യാർത്ഥികൾ, രാഷ്ട്രീയ സാമൂഹിക  സാസ്കാരിക മേഖലയിലെ  പ്രമുഖർ, നാട്ടുകാർ എന്നിങ്ങനെ നൂറുകണക്കിനാളുകൾ  കുണ്ടയം കൊവ്വലിലുള്ള  അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോചാരം അർപ്പിച്ചു. 

അവനീന്ദ്രൻ മാഷ്  പ്രിൻസിപ്പൽ ആയിരിക്കുമ്പോൾ   വിദ്യാരംഗം   ഉൽഘാടന ചടങ്ങിൽ നിന്ന്
മദർ പി.ടി.എ വാർഷികാഘോഷത്തിൽ നിന്ന്
വിരമിക്കൽ വേളയിൽ പി,ടി എ യുടെ പ്രശസ്തി പത്രം  ഏറ്റവാങ്ങുന്നു