Saturday, December 8, 2018
Wednesday, December 5, 2018
പ്രവൃത്തി പരിചയ മേളയിൽ സംസ്ഥാനത്തു ചട്ടഞ്ചാലിന് മികച്ച വിജയം
മത്സരിച്ച 12 ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് ചട്ടഞ്ചാൽ സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയം നേടി. ഹൈസ്‌കൂൾ വിഭാഗം ശ്രീമതി നന്ദിനി ടീച്ചർക്കും ഹയർ സെക്കന്ററി വിഭാഗം ശ്രീ.രതീഷ് മാസ്റ്റർക്കും ചുമതല . ഉന്നത വിജയം നേടിയ കുട്ടികളെ മൾട്ടീമീഡിയ റൂമിൽ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു.
ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാലിന് ജില്ലയിൽ ഒന്നാം സ്ഥാനം
കുട്ടമത് ഗവർന്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച
വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി
വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു.
തിരുവാതിരക്കളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ
സ്‌കൂളിന് കഴിഞ്ഞു. നാടൻ പാട്ട് , തിരുവാതിര HS , മാർഗംകളി , ഗ്രൂപ്പ് ഡാൻസ് , അറബന മുട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. നാടോടി നൃത്തത്തിലും ഭാരത നാട്യത്തിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടി.
ചവിട്ടുനാടകം HS ഒന്നാംസ്ഥാനം |
ചവിട്ടുനാടകം HSS ഒന്നാംസ്ഥാനം |
നാടോടി നൃത്തം അഭിനവ് വിജയൻ |
തിരുവാതിരക്കളി ഹയർ സെക്കന്ററി ഒന്നാംസ്ഥാനം |
Subscribe to:
Posts (Atom)