Friday, September 25, 2015

സബ് ജില്ലാ  ഗെയിംസിൽ  സ്കൂളിനു മികച്ച നേട്ടം 

              കാസറഗോഡ് സബ് ജില്ലാ ഗെയിംസ്  മത്സരങ്ങളിൽ  ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം. ഖോ ഖോ ജൂനിയർ  ഗേൾസ്‌  ചാമ്പ്യൻമാരയപ്പോൾ , ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനക്കാരായി . ടേബിൾ ടെന്നിസിൽ  ജൂനിയര് ബോയ്സ് ചാമ്പ്യൻമാരായി. ക്രിക്കെറ്റ് ,കബഡി  മത്സരങ്ങളിൽ സീനിയർ ബോയ്സ്  രണ്ടാം സ്ഥാന ക്കാരായി. ബോൾ ബാറ്റ്മിന്റനിൽ  ജൂനിയർ  ബോയ്സ് രണ്ടാം സ്ഥാനം നേടി. കൃഷികേഷ് ചെസ്സിൽ മൂന്നാം സ്ഥാനം നേടി.

  നീന്തൽ മത്സരത്തിൽ ചാമ്പ്യൻ ഷിപ്പ് ചട്ടഞ്ചാൽ സ്കൂളിന്‌ 

സബ് ജില്ലാ  നീന്തൽ മത്സരത്തിൽ  ചട്ടഞ്ചാൽ സ്കൂൾ  ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സീനിയർ, സുബ്ജുനിയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ മൊത്തം 183 പോയിന്റ്‌  സ്കൂൾ കരസ്ഥമാക്കി . കായികാധ്യാപകൻ ജനാർദ്ദനൻ മാസ്റ്ററുടെ നേതൃത്യത്തിൽ  നേടിയ ഈ വിജയത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ മാസ്റ്റർ , ഹെഡ് മിസ്ട്രെസ്സ്    ശ്രീമതി . പി.കെ. ഗീത എന്നിവർ അഭിനന്ദിച്ചു.

Friday, September 18, 2015

 വൈവിധ്യമാർന്ന  പരിപാടികളുമായി അധ്യാപക ദിനാഘോഷം 

അധ്യാപകദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ  ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥികളുടെയും. എസ്.പി.സി. യൂനിറ്റിന്റെയും  നേതൃത്യത്തിൽ  അധ്യാപകരെ  ആദരിച്ചു. മുഴുവൻ അധ്യാപകരെയും മൊമെന്റൊ നല്കി ആദരിച്ചു . സ്കൂൾ എസ.പി.സി.യൂനിറ്റിന്റെ ആഭിമുഘ്യത്തിൽ അധ്യാപകർക്ക് പൂച്ചെണ്ട് നല്കി . മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം.വേണുഗോപാലൻ മാസ്റ്റർ  മുഖ്യാതിഥി ആയിരുന്നു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ്‌ ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. അട്മിനിസ്ട്രടിവ്  കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി  അധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച്  സംസാരിച്ചു.  പ്രിന്‍സിപ്പാള്‍ ശ്രീ. മോഹനൻ നായർ , ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി പി.കെ. ഗീത , മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ അമൽ റോയ്  സ്വാഗതവും, ജെറിൻ നന്ദിയും  പറഞ്ഞു. വിവിധ കലാ  പരിപാടികളും  നടന്നു. 
ശ്രീമതി  രാധ ടീച്ചർ  ഗുരു വന്ദനഗാനം  ആലപിക്കുന്നു.

ശ്രീ. മൊയ്തീൻ കുട്ടി ഹാജി എസ് .പി.സി. ബെസ്റ്റ് പരേഡ് അവാർഡ്‌ നേടിയതിനു അഭിനന്ദിക്കുന്നു 
ശ്രീ. കെ.എം .വെനുഗോപലാൻ മാസ്റ്റർ സമ്മാന ദാനം  നടത്തുന്നു.

Sunday, September 13, 2015

ആദരാഞ്ജലികൾ


    അകാലത്തിൽ    പൊലിഞ്ഞു  പോയ    ചട്ടഞ്ചാല്‍   ഹയര്‍സെക്കന്‍ഡറി  സ്‌കൂളിലെ പ്ലസ്‌വണ്‍വിദ്യാര്‍ത്ഥി   അബ്ദുൾ വാഹിദിന്     ആദരാഞ്ജലികൾ









Wednesday, August 19, 2015

ജില്ലാതല ചരിത്ര   ക്വിസ് മത്സരത്തിൽ  ജില്ലയിൽ രണ്ടാം  സ്ഥാനം 

കാസറഗോഡ് റവന്യു ജില്ലാതല ചരിത്ര   ക്വിസ് മത്സരത്തിൽ
ഹൈസ്കൂൾവിഭാഗത്തിൽ   പത്താം  ക്ലാസ്സ് വിദ്യാർത്ഥി  ഹരിനാരായണനും , ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി അനൂപും  രണ്ടാം സ്ഥാനം   നേടി.

Thursday, August 13, 2015

സബ് ജില്ലാ സയൻസ് സെമിനാർ  ഉണ്ണിമായക്ക്‌   രണ്ടാം സ്ഥാനം
കാസറഗോഡ്   സബ് ജില്ലാ സയൻസ്  സെമിനാർ  മത്സരത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി  ഉണ്ണിമായ  രണ്ടാം സ്ഥാനം നേടി . 
രണ്ടാം സ്ഥാനം നേടിയ ഉണ്ണിമായ 


ജില്ലാതല സ്വാതന്ത്ര ദിന മെഗാ  ക്വിസ് മത്സരത്തിൽ  ജില്ലയിൽ ഒന്നാം സ്ഥാനം 

കാസറഗോഡ് റവന്യു ജില്ലാ തല  സ്വാതന്ത്ര ദിന മെഗാ  ക്വിസ് മത്സരത്തിൽ ഹൈസ്കൂൾവിഭാഗത്തിൽ     പത്താം  ക്ലാസ്സ് വിദ്യാർത്ഥി  ഹരിനാരായണനും , ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി അനൂപും  രണ്ടാം സ്ഥാനം   നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്കൂൾ നേടി.
ഹൈ സ്കൂൾ വിഭാഗത്തിൽ  രണ്ടാം സ്ഥാനം നേടിയ ഹരി പ്രസാദ്‌, അനൂപ്‌