Tuesday, September 2, 2014

സ്വതന്ത്രദിനാഘോഷം






 സ്വതന്ത്രദിനാഘോഷം

ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജർ, ജനാബ്: ടി കെ അബ്ദുൽ ഖാദർ ഹാജിയുടെ, സ്മരണയ്ക്ക് മക്കൾ ഏർ പ്പെടുത്തിയ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം പരീക്ഷയിൽ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും, പ്ലസ്ടു പരീക്ഷയിൽ 1200/1200 മാർക്ക് നേടിയ നകുൽ.പി എന്ന കുട്ടിക്ക് എന്ടോവ് മെന്റ് വിതരണവും സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ വെച്ച്  നടന്നു . ആഗസ്ത്‌ 15-ന് രാവിലെ 10-മണിക്ക്  അസംബ്ലിയിൽ പതാക ഉയർത്തിയതിന് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അധ്യാപകനും, സാഹിത്യ വിമർശകനും, ഗാന്ധിയനുമായ പി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു..
ഇക്കഴിഞ്ഞ പൊതു പരീക്ഷയിൽ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ എല്ലാ വിഷയത്തിലും എ +ഗ്രേഡ് നേടിയ (HS-45,HSS-25) വിദ്യാർഥികൾക്ക് സ്കൂൾ സ്ഥാപക മാനേജർ ജനാബ്.ടി. കെ അബ്ദുൾ ഖാദർ ഹാജിയുടെ സ്മരണയ്ക്ക് മക്കൾ ഏർപ്പെടുത്തിയ "ജനാബ്.ടി. കെ അബ്ദുൾ ഖാദർ ഹാജി സ്മാരക പുരസ്കാരം" ഡോ:റാഫി അഹമ്മദ്‌ വിതരണം ചെയ്തു. സ്കൂൾ സ്ഥാപക മാനേജർ, ടി.കെ അബ്ദുൾ ഖാദർ ഹാജിയുടെ സ്മരണയ്ക്ക് മക്കൾ ഏർപ്പെടുത്തിയ കേഷ് അവാർഡ്, ഹയർ സെക്കണ്ടറി വിഭാഗം പൊതു പരീക്ഷയിൽ 1200 1200 മാർക്ക് നേടി സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച നകുൽ.പി എന്ന വിദ്യാർഥിക്ക്, മകൾ ടി.കെ ജമീല നല്കി . കൊളത്തൂർ നാരായണൻ അധ്യക്ഷത വഹിച്ചു ഡോ:റാഫി അഹമ്മദ്‌ ,പ്രിൻസിപ്പൽ എം.മോഹനൻ നായർ,ഹെഡ് മാസ്റ്റർ കെ.എം വേണുഗോപാലൻ,ടി.കെ ജമീല,അബ്ദുള്ള കുഞ്ഞി,അബ്ദുൾ ബാദുഷ,സ്റ്റാഫ് സെക്രട്ടറി സി.എച്. മുഹമ്മദ്‌ ബഷീർ എന്നിവർ  സംസാരിച്ചു ..
തുടർന്ന് വിവിധ ക്ലബുകളുടെ പരിപാടികൾ നടന്നു.

പി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം  ചെയ്യുന്നു

No comments:

Post a Comment