ഓണാഘോഷം സെപ്റ്റംബർ 5 ന്
ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂളിലെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5നു രാവിലെ നടന്നു
ഹൈസ്കൂൾ , ഹയര് സെക്കന്ററി സ്കൂൾ വിഭാഗങ്ങളിൽ വെവ്വേറെ പൂക്കള മത്സരം നടത്തി . തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു . രാവിലെ 9.30 നു സ്കൂൾ അസെംബ്ലി ചേർന്ന് അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കൽ ചടങ്ങ് കുട്ടികൾ നടത്തി. മുൻ ഹെഡ് മാസ്റ്റർ ശ്രീ . ആന്റണി കെ .ജെ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ എത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു. പി.റ്റി .എ പ്രസിഡന്റ് ശ്രീ . കൃഷ്ണൻ ചട്ടഞ്ചാൽ , പ്രിൻസിപ്പൽ ശ്രീ . മോഹനൻ മാസ്റ്റർ , ഹെഡ് മാസ്റ്റർ വേണു ഗോപാലൻ മാസ്റ്റർ എന്നിവര് സംസാരിച്ചു.
മുൻ ഹെഡ് മാസ്റ്റർ ശ്രീ . ആന്റണി കെ .ജെ സംസാരിക്കുന്നു |
No comments:
Post a Comment