യാത്രയയപ്പ് സമ്മേളനം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ
വർഷം ഡിസംബർ 31നു വിരമിക്കുന്ന ലാബ് അസിസ്റ്റന്റ് ശ്രീ. കെ. വിജയന് സ്കൂൾ പി.ടി.എ യാത്രയയപ്പ് സമ്മേളനം നടത്തി. യോഗത്തിൽ
പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ അധ്യക്ഷത വഹിച്ചു. അഡ്മിനി സ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ
ശ്രീ. മൊയ്തീൻ കുട്ടി ഹാജി , ശ്രീ. സുലൈമാൻ ബാദുഷ, ശ്രീ. രാഘവൻ നായർ , ഹെഡ് മിസ്ട്രെസ്സ് ശ്രീമതി. പി.കെ. ഗീത , മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം വേണുഗോപാൽ എന്നിവർ സംസാരിച്ചു. പി.ടി. എ യുടെയും, സ്റ്റാഫിന്റെയും വകയായുള്ള ഉപഹാരം പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ ശ്രീ. കെ.വിജയന് നല്കി.
ശ്രീ. വിജയന് പി.ടി.എ പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ ഉപഹാരം സമർപിക്കുന്നു |
No comments:
Post a Comment