സംസ്ഥാന കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് മികച്ച നേട്ടം
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌ക്കൂൾ മികച്ച നേട്ടം കൈവരിച്ചു. മോണോ ആക്ടിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ദേവി കൃപയും, ഹൈസ്‌കൂൾ വിഭാഗത്തിൽ ആദിത്യദേവും എ ഗ്രേഡ് നേടി. കാവ്യകേളിക്ക് ശില്പ എ ഗ്രേഡ് നേടി . മാർഗം കളിയിലും എ ഗ്രേഡ് നേടാൻ ടീമിന് കഴിഞ്ഞു. ഇംഗ്ലീഷ് പ്രസംഗത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ അഞ്ജന ജെ നായറും , ഹയർ സെക്കന്ററി വിഭാഗത്തിൽ ഹന അബ്ദു സമീറും എ ഗ്രേഡ് നേടി. ഇംഗ്ലീഷ് ഉപന്യാസത്തിൽ അപർണയും ,മോഹിനിയാട്ടത്തിൽ സ്വേത കൃഷ്ണനും എ ഗ്രേഡ് നേടി . ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ എ ഗ്രേഡ് നേടി. തിരുവാതിര ഹയർ സെക്കന്ററി വിഭാഗത്തിൽ അനന്യ ആൻഡ് പാർട്ടി എ ഗ്രേഡ് നേടി. നാടൻ പാട്ടിൽ അപ്പീലുമായി പോയി എ ഗ്രേഡ് നേടിയത് ടീമിന് അഭിമാനാർഹമായ നേട്ടമായി . നാടോടി നൃത്തത്തിൽ അഭിനവ് സംസ്‌ഥാനത്തു തുടർച്ചയായി രണ്ടാം തവണയും എ ഗ്രേഡ് നേടി.
No comments:
Post a Comment