Saturday, January 9, 2016

   ചവിട്ടു നാടകം  നാലാം തവണയും   
   ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്കൂൾ  ആധിപത്യം 
പൊരുതി നേടിയ വിജയവുമായി ചവിട്ടുനാടകം ഹയർ  സെക്കന്ററി വിഭാഗം കുട്ടികൾ 
  ചവിട്ടു നാടകത്തില്‍ പൊരുതി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി നാലാം തവണയാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരു വിഭാഗങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥന മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാംസ്ഥാനം, ഹൈസ്‌കൂളില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചിറ്റാരിക്കലിനാണ് രണ്ടാംസ്ഥാനം.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ടീം ലീഡറായ രാഗസുധനോടൊപ്പം, അക്ഷയ, അഞ്ജന എ.നായര്‍, അനുഗ്രഹ, ശാരിക എസ്.രാഘവന്‍ നിത്യ രശ്മി, അനുശ്രീറാം, കെ.വി. അനുശ്രീ, ഭവ്യ, സിദ്ധാര്‍ത്ഥ് .എന്നിവരും അംഗങ്ങളാണ്. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ടീം ലീഡര്‍ അര്‍ച്ചനയോടൊപ്പം, ശ്രീനിത്യ , സ്‌നേഹ, സിദ്ധാര്‍ത്ഥ്, അമിത്ത്, ധനലക്ഷ്മി, ആതിര, ദീപ്തി, ശ്രീലക്ഷ്മി, ഗീതിക എന്നിവരാണ്.
ചവിട്ടുനാടകം  ഒന്നാം സ്ഥാനം നേടിയ ഹൈസ്കൂൾ  വിഭാഗം കുട്ടികൾ


                 യാത്രയയപ്പ് സമ്മേളനം
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന്  ഈ വർഷം  ഡിസംബർ   31നു  വിരമിക്കുന്ന ലാബ്‌ അസിസ്റ്റന്റ്‌ ശ്രീ. കെ. വിജയന്   സ്കൂൾ പി.ടി.എ   യാത്രയയപ്പ് സമ്മേളനം നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ശ്രീധരൻ മുണ്ടോൾ  അധ്യക്ഷത വഹിച്ചു. അഡ്മിനി സ്റ്റ്രറ്റിവ്  കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി ,  ശ്രീ. സുലൈമാൻ ബാദുഷ, ശ്രീ. രാഘവൻ നായർ ,  ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത , മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം വേണുഗോപാൽ  എന്നിവർ  സംസാരിച്ചു. പി.ടി. എ യുടെയും, സ്റ്റാഫിന്റെയും    വകയായുള്ള  ഉപഹാരം പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ശ്രീധരൻ മുണ്ടോൾ ശ്രീ. കെ.വിജയന് നല്കി. 


ശ്രീ. വിജയന് പി.ടി.എ പ്രസിഡന്റ്‌  ശ്രീധരൻ മുണ്ടോൾ ഉപഹാരം സമർപിക്കുന്നു 

Friday, December 4, 2015

ചട്ടഞ്ചാൽ സ്കൂളിന്  ഇരട്ട കിരീടം 

കാസറഗോഡ് സബുജില്ലാ സ്കൂൾ കലോത്സവത്തിൽ  ചട്ടഞ്ചാൽ സ്കൂൾ ഇരട്ട കിരീടം നേടി.  ഹൈസ്കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി  വിഭാഗത്തിലും  തുടർച്ചയായി  നാലാം   തവണയാണ്  സ്കൂൾ  ഇരട്ട  കിരീടം നേടുന്നത് . ഹയർ സെക്കന്ററി വിഭാഗത്തിൽ 19 പൊയന്റോടെയാണ്  ഓവറോൾ ചാമ്പ്യൻമാരായത് . ഹൈസ്കൂൾ വിഭാഗത്തിൽ 211  പൊയന്റോടെയാണ്  സ്കൂൾ കിരീടം നേടിയത്.
സംഘനൃത്തത്തിൽ  ഇരട്ട നേട്ടം 
കാസറഗോഡ് ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ  വിഭാഗം സംഘ നൃത്തത്തിലും , ഹയർ  സെക്കന്ററി വിഭാഗം സംഘ നൃത്തത്തിലും  ഒന്നാം സ്ഥാനം നേടി കൊണ്ട് ചട്ടഞ്ചാൽ സ്കൂൾ  ഇരട്ട നേട്ടം  നേടി. 
സംഘ നൃത്തത്തിൽ നിന്ന് 
                                         
കലോത്സവത്തിലെ സമാപന ദിവസം  സംഘനൃത്തഫലം  വന്നപ്പോൾ പ്രതീക്ഷിച്ച ഫലം  ലഭിച്ച സന്തോഷത്തിലായിരുന്നു കുട്ടികൾ.

 ഭരതനാട്യത്തിലും, കുച്ചുപുടിയിലും, നാടോടി      നൃത്തത്തിലും   അരുണ്‍  അശോക്‌ 

കാസറഗോഡ്  സബ് ജില്ലാ  കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ ഭരതനാട്യത്തിലും, കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും ഈ വർഷവും  അരുണ്‍ അശോക്‌ ഒന്നാം സ്ഥാനം  നേടി. കഴിഞ്ഞ വർഷം സംസ്ഥാനത്തും  ഒന്നാം സ്ഥാനം നേടാൻ അരുണിന് കഴിഞ്ഞിരുന്നു  

 

ചവിട്ടു നാടകത്തിൽ  അജയ്യരായി  ചട്ടഞ്ചാൽ  സ്കൂൾ 

കാസറഗോഡ് സബ് ജില്ല  കലോത്സവത്തി  കലോത്സവ ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾപ്പെടുത്തിയപ്പോൾ മുതൽ ചട്ടഞ്ചാൽ സ്കൂൾ  ചവിട്ടു നാടകത്തിൽ  ആധിപത്യം സ്ഥാപിക്കുകയായിരുന്നു .  ഹൈസ്കൂൾ വിഭാഗത്തിലും, ഹയർ  സെക്കന്ററി വിഭാഗത്തിലും  എ ഗ്രേഡോടെ ഒന്നാം സ്ഥാനം  നേടാൻ സ്കൂളിനു കഴിഞ്ഞു.

ഹൈ സ്കൂൾ ചവിട്ടു നാടകത്തിൽ നിന്ന് 

ഹയർ സെക്കന്ററി ചവിട്ടു നാടകത്തിൽ നിന്ന്