Wednesday, October 5, 2016

  ശാസ്ത്രോത്സവം  2016 
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ  ഈ വർഷത്തെ ശാസ്ത്രോത്സവം 05/10/2016 ബുധൻ നടന്നു. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, സോഷ്യൽ സയൻസ് മേള, പ്രവൃത്തി പരിചയ മേള, ഐ.ടി മേള എന്നിവ നടന്നു. മേള  സ്‌കൂൾ മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത , മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി എന്നിവർ മേളയിലെ വിവിധ പ്രവർത്തന മാതൃകകളും, നിശ്ചല മാതൃകകളും  വീക്ഷിക്കുകയും ,  കുട്ടികൾക്ക്  മാർഗ നിർദേശങ്ങളും നൽകി. മലിനീകരണ നിയന്ത്രണത്തിനുള്ള പാഴ് വസ്തുക്കളുടെ നിശ്ചല മാതൃക , വൈദ്യുതി ഉപയോഗിച്ചോടുന്ന  ഇലക്‌ട്രിക്  ബസിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം , ജലവൈദ്യത നിലയങ്ങളുടെ പ്രവർത്തന മാതൃക എന്നിവ ശ്രദ്ധേയങ്ങളായി.
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി മലിനീകരണം കുറവായ വാഹനങ്ങളുടെ നിശ്ചല  മാതൃക കൗതുകപൂർവം വീക്ഷിക്കുന്നു


ശാസ്ത്ര മേളയിൽ ഒമ്പതാം ക്ലാസ്സിലെ ദീപിക

രോഹിത്  ശാസ്ത്ര മേളയിൽ തയ്യാറാക്കിയ പ്രവർത്തന മാതൃക

 വാക്വാ   ക്ലീനറുമായി ഒമ്പത് ക്ലാസ്സിലെ രഞ്ജിത്ത്, പ്രസാദ്

 ഇലക്ട്രിക്ക് ബസ്  നിശ്ചല മാതൃക രമ്യ , വിനീത

സാമൂഹ്യ ശാസ്ത്ര നിശ്ചല ദൃശ്യവുമായി കല്പന

മഴ വെള്ള സംഭരണിയുമായി കാർത്തികയും, രജിതയും
അഭിഷേകും, നിർമലും പ്രവർത്തന മാതൃക

No comments:

Post a Comment