Wednesday, October 5, 2016

രുചിയൂറും വിഭവങ്ങളുമായി ഒരു ഭക്ഷ്യമേള 


    ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യ മേള എല്ലാവരിലും കൗതുകമുണ്ടാക്കി. ഭക്ഷ്യമേളയുടെ ഔപചാരിക ഉത്ഘാടനം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി നിർവഹിച്ചു.സ്‌കൂൾ തലത്തിൽ മൊത്തം 35 ടീമുകൾ പങ്കെടുത്തു. ഇലക്കറി മുതൽ ബിരിയാണി വരെയും , ഗുലാബ് ജാം മുതൽ കാരാട്ട് ഹൽവ വരെയും കുട്ടികൾ രുചികരമായി പാകം ചെയ്തു.കാന്താരി മുളകില തോരൻ, കോവളയില തോരൻ, കൂർകിൽ മുത്തിൾ എന്നിവയുടെ ചമ്മന്തി,വാഴക്കാമ്പ് പച്ചടി എന്നിവ ശ്രദ്ധേയങ്ങളായ ഇനങ്ങളായിരുന്നു.


പ്രവൃത്തി പരിചയ - ശാസ്ത്രോത്സവം  2016  ഉൽഘാടനം   മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി 

പ്രവൃത്തി പരിചയ മേളയിൽ നിന്ന്



മേളയിലെ വിവിധ ദൃശ്യങ്ങൾ




















No comments:

Post a Comment