അനുസ്മരണം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായിരുന്ന ഡോക്റ്റർ കെ.വി. കുഞ്ഞി കൃഷ്ണൻ, മാധവ കയർത്തായ എന്നിവരുടെ അനുസ്മരണം സ്‌കൂൾ ഹാളിൽ നടന്നു. സ്‌കൂൾ മാനേജർ ജനാബ് മൊയ്‌തീൻ കുട്ടി ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എം. മോഹനൻ നായർ അധ്യക്ഷം വഹിച്ചു. ശ്രീ. കെ. വി. മണികണ്ഠദാസ്, ശ്രീ. അബ്ദു സമീർ , ശ്രീമതി സ്നേഹ പ്രഭ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ. ഗീത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ വാസുദേവൻ നമ്പൂതിരി നന്ദിയും പറഞ്ഞു.
No comments:
Post a Comment