Saturday, October 15, 2016

 വിഭവ സമൃദ്ധമായ  ഭക്ഷ്യമേള 

സൗഹൃദ  ക്ലബ്ബിന്റെ   നേതൃത്യത്തിൽ  ഹയർ സെക്കന്ററി വിഭാഗം   വിദ്യാർഥികൾ  ഒരുക്കിയ ഭക്ഷ്യമേള ചട്ടഞ്ചാൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ കയതുകമുണ്ടാക്കി.  ചട്ടഞ്ചാൽ സ്‌കൂളിലെ  ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളാണ് ഭക്ഷ്യമേള ഒരുക്കിയത്. സൗഹൃദ ക്ലബ് കോർഡിനേറ്റർ  ശ്രീമതി . പുഷ്പലത ടീച്ചർ നേതൃത്യം നൽകി. ഭക്ഷ്യമേള രാവിലെ 10  മണിക്ക്  സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം  ചെയ്യുന്നു
 പി.ടി.എ പ്രസിഡന്റ്  ശ്രീ  ശ്രീധരൻ മുണ്ടോൾ അധ്യക്ഷം വഹിച്ചു.   പ്രിൻസിപ്പൽ എം. മോഹനൻ നായർ , ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത , ശ്രീ.എം.ബാലഗോപാലൻ , മദർ  പി.ടി. എ പ്രസിഡന്റ് ശ്രീമതി. യമുന,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പി.ടി.എ പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ


ഭക്ഷ്യമേളയിൽ നിന്ന് 
ഭക്ഷ്യമേള  ഒരുക്കിയ     വിദ്യാർത്ഥികൾ

ശ്രീമതി. ശൈലജ  ടീച്ചർ  ഭക്ഷ്യമേള  ഒരുക്കിയ വിദ്യാർത്ഥികൾക്കൊപ്പം




No comments:

Post a Comment