Friday, October 13, 2017

ദേശീയ അവാർഡ് ജേതാവ്   രതീഷ് മാസ്റ്റർക്ക്  വേറിട്ട സ്നേഹോപഹാരവുമായി സഹപ്രവർത്തകർ

ദേശീയ അവാർഡ് ജേതാവ്    രതീഷ്  മാസ്റ്റർക്ക് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ സഹ പ്രവർത്തകർ സ്നേഹാദരങ്ങളോടെ  സ്വീകരണം നൽകി .  ഉച്ച ഭക്ഷണത്തിനു ശേഷം സ്‌കൂൾ മൾട്ടീമീഡിയ റൂമിൽ  സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ ചേർന്ന  അനുമോദന ചടങ്ങിൽ  പ്രിൻസിപ്പൽ ശ്രീ. എം . മോഹനൻ നായർ അധ്യക്ഷത വഹിച്ചു. സ്റ്റാഫിന്റെ  വകയായുള്ള ഉപഹാരം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി രതീഷ് കുമാറിന്  നൽകി.  സ്‌കൂൾ ചിത്ര കലാധ്യാപകൻ ശ്രീ. വിജയൻ മാസ്റ്റർ  സ്വന്തം കൈവിരുതിൽ  തയ്യാറാക്കിയ സമൃദ്ദിയുടെയും , സമാധാനത്തിന്റെയും  പ്രകൃതി ഭംഗി ക്യാൻവാസിൽ പകർത്തി  സഹപ്രവർത്തകന്  നൽകിയപ്പോൾ മറ്റെല്ലാ ഉപഹാരങ്ങളിലും അമൂല്യമായ  ഒരു സമ്മാനമായി ഇത് വിലയിരുത്തപ്പെട്ടു.  ശ്രീ. മുരളീധരൻ മാസ്റ്റർ യോഗത്തിൽ സ്വാഗതം പറഞ്ഞു.  ശ്രീ. ശ്രീധരൻ മുണ്ടോൾ , ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ, ശ്രീമതി. രാധ. കെ, ശ്രീ. മണികണ്ഡ ദാസ്  , ശ്രീ. ഈശ്വരൻ. എം, ശ്രീ. വേണുനാഥൻ, ശ്രീ രഘു നാഥൻ, ശ്രീ. രാജേന്ദ്രൻ നായർ, ശ്രീമതി പുഷ്പലത, ശ്രീമതി അഹല്യ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ. വാസുദേവൻ നമ്പൂതിരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.  ശ്രീ. രതീഷ് കുമാർ  സ്നേഹോപഹാരങ്ങൾക്കു  നന്ദി പ്രകാശിപ്പിച്ചു  സംസാരിച്ചു.


പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു
                           
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  രതീഷ് കുമാറിനെ അനുമോദിച്ചു സംസാരിക്കുന്നു

സ്റ്റാഫിന്റെ വകയായുള്ള സ്നേഹോപഹാരം  രതീഷ് കുമാറിന്  നൽകുന്നു


സ്നേഹോപഹാരം കൈവിരുതിൽ  തയ്യാറാക്കിയ ചിത്രകലാധ്യാപകന അഭിനന്ദിക്കുന്ന  മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി

മുൻ പി.ടി.എ പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ  രതീഷ് കുമാറുമൊത്തു

ശ്രീ. ശ്രീധരൻ മുണ്ടോൾ  രതീഷ്‌ കുമാറിനെ അഭിനന്ദിച്ചു സംസാരിക്കുന്നു

സ്നേഹോപഹാരങ്ങൾക്കു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് രതീഷ് മാസ്റ്റർ

No comments:

Post a Comment