Friday, October 27, 2017

  ശാസ്ത്രോത്സവത്തിൽ  മികച്ച നേട്ടവുമായി ചട്ടഞ്ചാൽ

കാസറഗോഡ് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി ചട്ടഞ്ചാൽ സ്‌കൂൾ  ഓവറോൾ  ചാംപ്യൻഷിപ്പ്  നേടി.  ശാസ്ത്രം  ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ  ഓവറോൾ ചാംപ്യൻഷിപ് നേടി സമ്പൂർണ ആധിപത്യം നേടാൻ സ്‌കൂളിന് കഴിഞ്ഞു.  പ്രവൃത്തി പരിചയ മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിലും, സോഷ്യൽ സയൻസിൽ  ഹൈസ്‌കൂൾ വിഭാഗത്തിലും  ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
ഓവറോൾ ചാംപ്യൻഷിപ്  ട്രോഫി 



ഗണിത ശാസ്ത്ര മേളയിൽ  ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും  റണ്ണേഴ്‌സ് അപ്പ് ആകാൻ സ്‌കൂളിന് കഴിഞ്ഞു.  സോഷ്യൽ സയൻസ്   ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും, ഹൈസ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും, ഐ . ടി മേളയിൽ ഹൈസ്‌കൂൾ , ഹയർ സെക്കന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി  സ്‌കൂൾ  സബ് ജില്ലയിലെ  മറ്റു സ്‌കൂളുകളെ  അപേക്ഷിച്ചു മികച്ച നേട്ടമുണ്ടാക്കി .
വർക്കിംഗ് മോഡൽ  ഒന്നാം സ്ഥാനം നേടിയ  മാണി കുരുവിള ,  രാകേഷ്

സ്റ്റിൽ മോഡൽ  ഒന്നാം സ്ഥാനം നേടിയ അഭിജിത്,ദേവദത്

പ്രവൃത്തി പരിചയ മേളയിൽ നിന്ന്


No comments:

Post a Comment