Sunday, October 22, 2017


ശാസ്ത്രനാടകചരിത്രത്തില്‍ വേറിട്ട 'ഒച്ച'കേള്‍പ്പിച്ച് ചട്ടഞ്ചാല്‍ സംസ്ഥാനത്തേക്ക് ......

Read more at: http://www.mathrubhumi.com/kasaragod/malayalam-news/udinoor-1.2323391

 ശാസ്ത്ര നാടക ചരിത്രത്തിൽ വേറിട്ട ഒച്ച  കേൾപ്പിച്ചു   ചട്ടഞ്ചാൽ സ്‌കൂൾ സംസ്ഥാനത്തേയ്ക്ക് 

ശാസ്ത്രനാടകചരിത്രത്തില്‍ വേറിട്ട 'ഒച്ച'കേള്‍പ്പിച്ച് ചട്ടഞ്ചാല്‍ സംസ്ഥാനത്തേക്ക് ......

Read more at: http://www.mathrubhumi.com/kasaragod/malayalam-news/udinoor-1.2323391
സ്വച്ഛമായ പരിസരം എന്ന പ്രമേയത്തില്‍ ജില്ലാ ശാസ്ത്രനാടകവേദിയില്‍ പുതിയരീതിയുമായെത്തിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന ശാസ്ത്രനാടകമത്സരത്തിലേക്ക്. ശാസ്ത്രനാടകവേദിയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത പ്രമേയത്തിലും ആവിഷ്‌കാരത്തിലും നേടിയ മികവുമായാണ് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ശാസ്ത്രനാടകമത്സരത്തില്‍ ചട്ടഞ്ചാല്‍ അവതരിപ്പിച്ച 'ഒച്ച' എന്ന നാടകം ഒന്നാമതെത്തിയത്.
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ടീം

 മലിനീകരണങ്ങളില്‍നിന്ന് സ്വച്ഛതനേടാന്‍ കൊതിക്കുന്ന വര്‍ത്തമാനസമൂഹം കാണാതെപോകുന്ന, എന്നാല്‍, നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ശബ്ദമലിനീകരണമാണ് 'ഒച്ച'യുടെ പ്രമേയം. ശബ്ദചികിത്സയ്ക്ക് വിധിക്കപ്പെട്ട ഗലീലിയോ എന്ന ശാസ്ത്രജ്ഞനില്‍നിന്നു തുടങ്ങി സംഗീതമാണ് പരിഹാരം എന്ന് സൗമ്യമായ് സദസ്സിനോട് പറയുന്ന 'ഒച്ച' ശാസ്ത്രത്തിന്റെ യുക്തിബോധത്തിന്റെ അകമ്പടിയായ് കലയുടെ സ്വപ്‌നമാര്‍ഗവും വേണമെന്ന് അടിവരയിടുന്നു.
നാടകത്തില്‍ ബിഥോവന് ജീവന്‍ നല്‍കിയ സോനു സുരേന്ദ്രന്‍ മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രകാശന്‍കരിവെള്ളൂരിന്റെതാണ് രചന. രതീശന്‍ അന്നൂര്‍ സംവിധാനം ചെയ്തു. നാടകത്തില്‍ സനേഷ്, ആദിത്യ ദേവ്, ശ്രുതി, സോനു, അക്ഷയ്, നന്ദന, ഋതിക, സ്‌നേഹ എന്നിവരാണ് അഭിനയിച്ചത്. വര്‍ണലയം രംഗസജ്ജീകരണവും ഹാരിസ് നടക്കാവ് സാങ്കേതികസഹായവും നല്‍കി. അധ്യാപകരായ കെ.പ്രമോദ്, സുജാത എച്.ബി , ലീന എ.വി , സി.ചിത്ര, എം.കെ.പ്രതിഭ, കെ.ഭാവന എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment