തെക്കില്‍ പുഴയോരത്ത് കണ്ടല്‍ നട്ട് വീണ്ടും ചട്ടഞ്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
4
മണലെടുപ്പിനെത്തുടര്‍ന്ന് ശോഷിച്ച ചന്ദ്രഗിരിപ്പുഴയെ സംരക്ഷിക്കാന്‍ കണ്ടല്‍ച്ചെടികളുമായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ വീണ്ടും പുഴക്കരയിലെത്തി. 100 കണ്ടല്‍ച്ചെടികളാണ് കുട്ടികള്‍ നട്ടത്. ഒന്നാംഘട്ടമായിസപ്തംബറില്‍ 50 കണ്ടല്‍ച്ചെടികള്‍ ഇവര്‍ നട്ടിരുന്നു. തെക്കില്‍പ്പാലത്തിന്റെ കിഴക്കുഭാഗത്തെ പുഴയോരമാണ് കണ്ടലിന്റെ സംരക്ഷണത്തിലാകുന്നത്. റൈസോഫോറയിനത്തില്‍പ്പെട്ട കണ്ടല്‍ച്ചെടികള്‍ സ്‌കൂളിന് സമ്മാനിച്ചത് പരിസ്ഥിതി പ്രവര്‍ത്തകനായ നീലേശ്വരത്തെ പി.വി.ദിവാകരനാണ്.
രണ്ടാംഘട്ട കണ്ടല്‍ച്ചെടി നടല്‍ ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുല്ല ഹാജി ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ പി.ടി.എ. വൈസ് പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള, ഗ്രാമപ്പഞ്ചായത്തംഗം ആസ്മ അബ്ദുല്ല, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, അസീസ് തെക്കില്‍, പ്രോഗ്രാം ഓഫീസര്‍ എം.രാജേന്ദ്രന്‍ നായര്‍, സൂരജ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment