Tuesday, November 11, 2014

സബ് ജില്ല മേളയിൽ മികച്ച നേട്ടം 
           കാസറഗോഡ് സബ് ജില്ലാ  ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ,  ഐ.ടി. മേളയിൽ  ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം . ഹയർ  സെക്കന്ററി  വിഭാഗം ഐ.ടി മേളയിൽ  35 പോയിൻറ്  നേടി  സ്കൂൾ  ഓവറോൾ  ചാമ്പ്യൻഷിപ്പ്  നേടി.  ഹൈസ്കൂൾ  വിഭാഗം  ഐ.ടി മേളയിൽ 32 പോയിന്റ്  നേടി  രണ്ടാം സ്ഥാനം നേടി. ഒരുപോയൻറ് വ്യത്യാസത്തിലാണ് ചാമ്പ്യൻഷിപ്പ്  സ്കൂളിനു നഷ്ടമായത്. ശാസ്ത്ര മേളയിൽ ഹയർ  സെക്കന്ററി  വിഭാഗം ഓവറോൾ  ചാമ്പ്യൻഷിപ്പ്  നേടി.  ഹൈസ്കൂൾ  വിഭാഗം  23 പോയിന്റ്  നേടി  രണ്ടാം സ്ഥാനം നേടി. പ്രവൃത്തി പരിചയമേളയിൽ ഹയർ  സെക്കന്ററി  വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്  നേടി. ഹൈസ്കൂൾ  വിഭാഗം  ഐ.ടി. ക്വിസ് മത്സരത്തിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി  തേജസ്‌ . പി എ ഗ്രേഡും, ഒന്നാം  സ്ഥാനവും  നേടി.  മലയാളം  ടൈപ്പിംഗ്‌  മത്സരത്തിൽ  ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി അഞ്ജലി  എ ഗ്രേഡും  രണ്ടാംസ്ഥാനവും നേടി. ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ ഹയര് സെക്കന്ററി വിഭാഗത്തിൽ  അർജുൻ നായർ  എ ഗ്രേഡും  ഒന്നാം സ്ഥാനവും നേടി.  മലയാളം  ടൈപ്പിംഗ്‌  മത്സരത്തിൽ  പ്ലസ്‌ വണ്‍  ക്ലാസിലെ  റോഷി ജോണ്‍  എ ഗ്രേഡും  ഒന്നാം സ്ഥാനവും നേടി. വെബ്‌ പേജ് ഡിസൈനിങ്ങിൽ  അഹമെദ് സ്വലീഹ്  രണ്ടാം സ്ഥാനം നേടി.






No comments:

Post a Comment