Monday, August 1, 2016

ബഹു. റവന്യു മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരനും , ബഹു. ഉദുമ എം.എൽ.എ ശ്രീ. കെ. കുഞ്ഞിരാമനും സ്‌കൂളിൽ  സ്വീകണം നൽകി 

എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന   അനുമോദനചടങ്ങ്  ഉത്ഘാടനം ചെയ്യാനെത്തിയ ബഹു. റവന്യു മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരനെയും  , ബഹു. ഉദുമ എം.എൽ.എ ശ്രീ. കെ. കുഞ്ഞിരാമനെയും സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  സ്‌കൂൾ അങ്കണത്തിൽ വച്ച് സ്വീകരിച്ചു.ചെണ്ടമേളത്തിന്റെയും, സ്‌കൂൾ സ്കൗട്ട്സ്, ഗൈഡ്സ്,എസ.പി.സി. ,റെഡ്ക്രോസ് ,എൻ.എസ്‌ .എസ്  കാഡറ്റുകളുടെ അകമ്പടിയോടെ മന്ത്രി വേദിയിലെത്തി.  അനുമോദന ചടങ്ങ് ബഹുമാന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുഫൈജ അബുബക്കര്‍, സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി.കബീര്‍, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, പഞ്ചായത്തംഗം ആസ്യ മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് ശ്രീധരന്‍ മുണ്ടോള്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് .യമുന, കരിച്ചേരി നാരായണന്‍ നായര്‍, മുഹമ്മദ്കുഞ്ഞി കടവത്ത്, എം.രാഘവന്‍ നായര്‍, സുലൈമാന്‍ ബാദുഷ, ബഷീര്‍ കൈന്താര്‍, പ്രഥമാധ്യാപിക പി.കെ.ഗീത, മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ എന്നിവര്‍ സംസാരിച്ചു.   സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.മുരളീധരന്‍ നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി.ക്ക് ഫുള്‍ എ പ്ലസ് നേടിയ 51 കുട്ടികളെയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ശ്രീഷ്മ ബി.നായര്‍, ബി.ആര്‍.ആദിത്യ, പി.വി.വൈഷ്ണവ് എന്നിവരെയും ഫുള്‍ എ പ്ലസ് നേടിയ.51 കുട്ടികളെയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ശ്രീഷ്മ ബി.നായര്‍, ബി.ആര്‍.ആദിത്യ, പി.വി.വൈഷ്ണവ് എന്നിവരെയും ഫുള്‍ എ പ്ലസ് നേടിയ 43 കുട്ടികളെയുമാണ് അനുമോദിച്ചത്.


No comments:

Post a Comment