ജൂനിയർ റെഡ്ക്രോസ് കാസറഗോഡ് ജില്ലാ ക്യാമ്പ് സമാപിച്ചു
ജൂനിയർ റെഡ്ക്രോസ് കാസറഗോഡ് ജില്ലാ ദ്വിദിന നേതൃത്യ പരിശീലന ക്യാമ്പ് ജനുവരി 13 ,14 തീയതികളിൽ ചട്ടഞ്ചാൽ സ്‌കൂളിൽ നടന്നു.
|
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി രാവിലെ പതാക ഉയർത്തി. |
രാവിലെ 10 മണിക്ക് മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി പതാക ഉയർത്തി. തുടർന്ന് നടന്ന ഉത്ഘാടന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം. മോഹനൻ നായർ സ്വാഗതം പറഞ്ഞു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കല്ലട്ര അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്തു. കാസർഗോഡ് ഡി .ഇ.ഒ ശ്രീ. നന്ദലാൽ ഭട്ട് മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി. സുഫൈജ അബൂബക്കർ, ശ്രീ ഷംസുദ്ദീൻ തെക്കിൽ , ശ്രീമതി. ആസിയ മുഹമ്മദ് എന്നിവർ സംസാരിച്ചു. വൈകുന്നേരം 4 മണിക്ക് സമാധാന സന്ദേശ റാലി നടത്തി. സമാപന സമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. രാഘവൻ നായർ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത് മെമ്പർ ശ്രീ. ഷാനവാസ് പാദൂർ ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി. കെ. ഗീത സ്വാഗതം പറഞ്ഞു. ശ്രീ. ടി.ഡി. കബീർ, ശ്രീമതി. ഷാസിയ ടീച്ചർ ,ശ്രീ നാരായണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. JRC കൗൺസിലേഴ്‌സ് ശ്രീമതി ശ്രീജ കെ.വി, ശ്രീമതി. സുജ ജോൺ നന്ദി പറഞ്ഞു.
|
JRC ചട്ടഞ്ചാൽ HSS കൗൺസിലേഴ്‌സ് ശ്രീമതി ശ്രീജ കെ.വി, ശ്രീമതി. സുജ ജോൺ |
റെഡ്ക്രോസ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങൾ
|
ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ ഗീതയോടപ്പം |
No comments:
Post a Comment