പഠന യാത്ര നടത്തി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ സയൻസ് പാർക്കിലേക്കു ഏക ദിന പഠന യാത്ര നടത്തി. ശാസ്ത്ര പ്ലാനറ്റോറിയത്തിലെ ബാഹ്യാകാശ പര്യവേഷണ ഉപഗ്രഹങ്ങളുടെ പ്രദർശനവും , വാന നിരീക്ഷണവും കുട്ടികളിൽ കൗതുകമുണ്ടാക്കി. വിവിധ പ്രവർത്തന മാതൃകകൾ , നിശ്ചല മാതൃകകൾ എല്ലാം വിശദമായി മനസിലാക്കാനും പാഠ്യഭാഗങ്ങളിലെ പ്രായോഗിക പ്രവർത്തനങ്ങൾക്കു പ്രയോജനം ചെയ്യുന്നതാണെന്നും അഭിപ്രായപ്പെട്ടു. ശാസ്ത്ര അധ്യാപകരായ ഇന്ദിര. എം , സുജാത , പ്രമോദ്, ഷീബ, ലീന എന്നിവർ നേതൃത്യം നൽകി. സീനിയർ ടീച്ചർ അഹല്യ, ശ്രീകല, പ്രസീത് ,ഉഷ , സജിത എന്നിവരുമൊപ്പം 90 വിദ്യാർത്ഥികൾ രണ്ടു ബസിലായിരുന്നു യാത്ര. ഉച്ചയ്ക്ക് ശേഷം കണ്ണൂർ വിസ്മയ പാർക്കിൽ കുട്ടികൾ വിവിധ റൈഡുകളിലും, വാട്ടർ പൂളുകളിലും ഉല്ലസിച്ചു.
|
പഠന യാത്രയുടെ തുടക്കം സയൻസ് പാർക്ക് enterance |
|
മഹാനായ ഐൻസ്റ്റീനിന്റെ പ്രതിമ |
|
പ്രവർത്തന മാതൃക |
|
പ്രവർത്തന മാതൃക കുട്ടികളോടൊപ്പം ഇന്ദിര ടീച്ചർ, അഹല്യ ടീച്ചർ |
|
മാതൃകകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന കുട്ടികൾ |
|
പ്രവർത്തന മാതൃക പ്രവർത്തിപിച്ചുകൊണ്ട് കുട്ടികൾ |
|
പെൻഡുലത്തിന്റെ ദോലനം വീക്ഷിക്കുന്ന കുട്ടികൾ |
|
പ്രവർത്തന മാതൃകകൾ പ്രവർത്തിപ്പിച്ചു കൊണ്ട് കുട്ടികൾ |
|
ഇത്ര ജലം മതിയോ.......ശാസ്ത്ര കൗതുകം |
|
ദൂര ദർശിനി ശരിയുണ്ടോ .......ശാസ്ത്ര കൗതുകം |
No comments:
Post a Comment