Sunday, January 14, 2018

മാങ്ങാടിന്റെ സ്നേഹതലോടലിൽ നാഷണൽ സർവീസ് സ്കീം ക്യാമ്പ്

     ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സ്പെഷ്യൽ ക്യാമ്പ് മാങ്ങാട് പ്രദേശത്തെ ഒന്നടങ്കം ഉത്സവ ലഹരിയിലാക്കി . ഡിസംബർ 23ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറാണ് ഏഴ് ദിവസത്തെ സ്പെഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ബി-ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ രതീഷ് പിലിക്കോട് ക്യാമ്പ് വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂർ, ഉദുമ ഗ്രാമ പഞ്ചായത്തംഗം കമലാക്ഷി ബാലകൃഷ്ണൻ, ബീബി അഷ്റഫ്, ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത്, ബാര GWLPS പി ടി എ പ്രസിഡന്റ് എ.മുഹമ്മദ് കുഞ്ഞി, എം.രാഘവൻ നായർ.ചെമ്മനാട് അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫിസർ ഇ.രാജഗോപാലൻ, ഈശ്വരൻ എം, പി.രതീഷ് കുമാർ, ഷാഹുൽ ഹമീദ് സംസാരിച്ചു, എം.മോഹനൻ നായർ സ്വാഗതവും, കെ.വി.രഘുനാഥൻ നന്ദിയും പറഞ്ഞു. 

കൃഷി പാഠം  പത്തനാഭൻ മാസ്റ്റർ
                        നവ :1 കേരളപ്പിറവി ദിനത്തിൽ പൊയ്നാചി ആടിയത്ത് വയലിൽ തരിശായി കിടന്ന പാടത്ത് വിതച്ച തൊണ്ണൂറാൻ നെൽകൃഷിയുടെ ജലസേചനവുമായ് ബന്ധപ്പെട്ട് ആടിയത്ത് തോടിൽ ചണ ചാക്കിൽ മണലിട്ട് നിർമ്മിച്ച ജൈവതടയണ,ജില്ലാശുപത്രിയും, താലൂക്കാശുപത്രിയുടെയും സംയുക്ത സംരഭമായി നടത്തിയ രക്തദാന ക്യാമ്പ്,യോഗ പരീശീലനം -രതീഷ്ഞാണിക്കടവ് എൻ.എസ്.സ്.രജത വർഷത്തിന്റെ ഭാഗമായ് ബാര സ്കൂൾ പരിസരത്തെ വീടുകളിൽ അടുക്കള പച്ചക്കറി കൃഷി, സ്കൂളിലെ ഔഷധസസ്യ തോട്ടത്തിൽ അമ്പത് ഔഷധസസ്യ തൈകൾ നട്ടുപിടിച്ചു.വാഴത്തോട്ടത്തിൽ ഇരുപത്തിയഞ്ച് ടിഷ്യുകൾച്ചർ നേന്ത്രവാഴ കന്ന് നട്ടു. പി.യു.ചന്ദ്രശേഖരൻ മാസ്റ്ററുടെ നേതൃത്വത്തിൽ സോപ്പ് പരിശീലനം നടന്നു. കൃഷിയിടങ്ങളിൽ ജൈവവേലിയുണ്ടാക്കി.തോടിലെ മാലിന്യങ്ങൾ നീക്കി, തുടങ്ങി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി, ആഗോളീകരണ കാലത്തെ കൃഷി വിഷയത്തിൽ ഡോ: വി.പി.പി.മുസ്തഫ, കൃഷിയും അനുഷ്ഠാനവും വിഷയത്തിൽ ഡോ.ആർ.സി.കരിപ്പത്ത് ക്ലാസെടുത്തു.പി.മുരളീധരൻ, മണികണ്ഠദാസ് കെ വി അധ്യക്ഷത വഹിച്ചു. രതീഷ് അമ്പലത്തറ കൂച്ച് - കൂട്ടം തിരിക്കൽ, മുതിർന്ന കർഷകരുമായ് അഭിമുഖം, പരിസരത്തെ മുതിർന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ് എൻ.ഉണ്ണികൃഷ്ണൻ നടത്തിയ ചർച്ച, കൃസ്തുമസ് കരോൾ ഗൃഹസന്ദർശനം, കടലറിവ് - മത്സ്യത്തൊഴിലാളിയുമായ് വിനോദ് കുമാർ പെരുമ്പളയുടെ വർത്തമാനം, കലാഭവൻ എല്ലാ ദിവസവും രാത്രി 8 ന് നടന്ന കലാസന്ധ്യയിൽ മൈത്രി വായനശാല മാങ്ങാട്, ചട്ടഞ്ചാൽ സ്കൂളിലെ കുട്ടികളുടെ ചവിട്ടുനാടകം, തിരുവാതിര, കലാഭവൻ രാജുവും സംഘവും നടത്തിയ നാടൻപാട്ട് അരങ്ങേറി. 
ജൈവ കൃഷിതോട്ടം  നിർമാണ പരിശീലനം


കൃഷി  പരിശീലനത്തിനിടെ

ഇനി  വെള്ളം നനയ്ക്കട്ടെ    

                    കൃഷിയും സാഹിത്യവും ഇ.പി.രാജഗോപാലൻ,, കൃഷിയുംനക്ഷത്രവും-ബി.രാമപ്പ, കൃഷി സംസ്കാരം -ടി.പി.പത്മനാഭൻ, പ്രകൃതിയും കൃഷിയും -ആനന്ദ് പേക്കടം,  കൃഷിയുടെ ചരിത്രം - കെ.ശശീധരൻ അടിയോടി, കടലാസ് പൂക്കൾ നിർമാണം പ്രമോദ് അടുത്തില, കൃഷിയുംപുരാവൃത്തവും,ഡോ.ഇഉണ്ണികൃഷണ്ൻ, കൃഷി വായന-കെ.വി.സജീവൻ, വിവിധ ദിവസങ്ങളിൽ ക്ലാസെടുത്തു.  സമാപന സമ്മേളനം ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം .ചെയ്തത്. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി മുഖ്യാതിഥി. വിശിഷ്ടാതിഥികളായ് പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ എ.മുഹമ്മദലി ,കല്ലട്ര അബ്ദുൾ ഖാദർ, പങ്കെടു
ത്തു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ മാനേജർ കെ-മൊയ്തീൻ കുട്ടി ഹാജി സമ്മാന വിതരണം  നടത്തി. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment