Sunday, January 14, 2018

പതറാതെ പൊരുതി അവസാനം നേടി
ഹൈസ്‌കൂൾ സംഘ നൃത്ത ടീമിനിത്
പരീക്ഷണത്തിന്റെ വിജയ ഗാഥ



സംഘനൃത്ത മത്സരത്തില്‍ ജില്ലാ കലോത്സവത്തില്‍ തഴയപ്പെട്ട് അപ്പീലിനായി പൊരുതി, അധികാരികളിൽ നിന്ന് നീതി ലഭിക്കാത്തപ്പോൾ അവസാനം   ലോകായുക്തയുടെ  അനുമതിയോടെസംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച ചട്ടഞ്ചാല്‍ സ്‌കൂളിന് എ ഗ്രേഡ്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ജന. ജെ. നായരും സംഘവുമടങ്ങുന്ന ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്ത ടീമിനാണ് എ ഗ്രേഡ് ലഭിച്ചത്. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തഴയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ അപ്പീലിന് പോവുകയായിരുന്നു. നല്ല പ്രകടനത്തിന് അര്‍ഹമായ അംഗീകാരം കിട്ടണം എന്ന ആഗ്രഹവുമായി സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ പോയ വിദ്യാര്‍ത്ഥിനികള്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് അത് നേടിയെടുക്കുകയായിരുന്നു.  ജില്ലയിൽ  ഒന്നാം സ്ഥാനം നേടിയ ഉദുമ ഹയർ സെക്കന്ററി സ്‌കൂൾ സംഘനൃത്ത ടീമിനെ സംസ്ഥാനകലോത്സവത്തിൽ  ബഹു ദൂരം പിന്നിലാക്കിയത് കൊണ്ട് മാത്രമാണ് ചട്ടഞ്ചാൽ സ്‌കൂളിന് ഈ അപൂർവ നേട്ടം കൊയ്യാനായത്.   ജില്ലാ കലോത്സവത്തിലെ വിധി നിർണയത്തിൽ  പൊട്ടിക്കരഞ്ഞ കുട്ടികൾ , വിധി നിർണയത്തിൽ അപാകത ഉണ്ടായെന്നു  കാണികളടക്കം പറഞ്ഞിരുന്നെങ്കിലും ,    അവസാനം ലോകായുക്ത യുടെ കാരുണ്യം കൊണ്ട് മാത്രമാണ്  തങ്ങൾക്കർഹതപ്പെട്ട  ഈ വിജയം നേടാൻ കഴിഞ്ഞത്.

No comments:

Post a Comment