Sunday, January 28, 2018


ആടിയം  വയലിൽ  കൊയ്ത്തുത്സവം  , മന്ത്രിയും  കൊയ്ത്തിനിറങ്ങി


 

പൊയിനാച്ചി ആടിയംവയലില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു

  പാളത്തൊപ്പി ധരിച്ച് കൊയ്ത്തരിവാളുമായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആദ്യം പാടത്തിറങ്ങി. പിന്നാലെ കെ.കുഞ്ഞിരാമന്‍ എം.എല്‍..യും മറ്റു ജനപ്രതിനിധികളും ,  നാട്ടുകാരും. നാട്ടിപ്പാട്ടിന്റെ ഈണവുമായി സ്ത്രീകളും കുട്ടികളും പാടവരമ്പത്ത് അണിനിരന്നപ്പോള്‍ വെള്ളിയാഴ്ച രാവിലെ ആടിയംവയലില്‍ കൊയ്ത്തുത്സവമായി.
                        ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിലെ  96 വൊളന്റിയര്‍മാര്‍ ചേര്‍ന്നാണ് ഇവിടെ ഒരേക്കറില്‍ തൊണ്ണൂറാന്‍ നെല്‍ക്കൃഷിയിറക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മന്ത്രി ഇ.ചന്ദ്രശേഖരന്‍, കൃഷിക്കാരെ രണ്ടാംതരക്കാരായി കാണുന്ന മനോഭാവം മാറണമെന്ന് അഭിപ്രായപ്പെട്ടു.
കെ.കുഞ്ഞിരാമന്‍ എം.എല്‍.. അധ്യക്ഷതവഹിച്ചു. എന്‍.എസ്.എസ്. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണും ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ..മുഹമ്മദലിയും  മുഖ്യാതിഥിയായിരുന്നു.
സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. തിരഞ്ഞെടുത്ത 25 കുട്ടികള്‍ക്ക് അസി. കൃഷി ഡയറക്ടര്‍ എല്‍.കൃഷ്ണസ്വാമി അരി വിതരണം  ചെയ്തു. മികച്ച എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ക്ക് സ്‌കൂള്‍ പി.ടി.. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത് ഉപഹാരം നല്‍കി. 
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്തംഗം സുഫൈജ അബുബക്കര്‍, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍,
പഞ്ചായത്തംഗങ്ങളായ കലാഭവന്‍ രാജു, സുകുമാരന്‍ ആലിങ്കാല്‍, പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍, എം.രാഘവന്‍ നായര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ രതീഷ്   കുമാര്‍ പിലിക്കോട്, .മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു


പാളത്തൊപ്പി ധരിച്ച് കൊയ്ത്തരിവാളുമായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആദ്യം പാടത്തിറങ്ങി. പിന്നാലെ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യും മറ്റു ജനപ്രതിനിധികളും നാട്ടുക...

Read more at: http://www.mathrubhumi.com/kasaragod/malayalam-news/poyinachi-

No comments:

Post a Comment