വാര്‍ഷിക ജനറൽ ബോഡി യോഗം 2013-14
ചട്ടഞ്ചാല്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ കൃഷ്ണന്‍ ചട്ടഞ്ചാലിന്റെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം ശ്രീ പാദൂര്‍ കുഞ്ഞമു ഹാജി ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൂസ ബി ചെര്‍ക്കള, ചെമ്മനാട്ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തിന്‍കുട്ടി ഹാജി, രാഗിണി കരിച്ചേരി, കണ്ണന്‍, രാഘവന്‍നായര്‍, നാരായണന്‍ കെ, സുലൈമാന്‍ ബാദുഷ, ബാലചന്ദ്രന്‍, സുനിത എന്നിവര്‍ ആശംസ പ്രസംഗം നടത്തി. 2013-14 അധ്യയന വര്‍ഷത്തില്‍ വിരമിച്ച മുന്‍ പ്രിന്‍സിപ്പാള്‍ പി അവനീന്ദ്രനാഥ് , മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ ജെ ആന്റണി , പി ടി എ പ്രസിഡന്റ് ശ്രീ കൃഷ്ണന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ക്ക് പി ടി എ വകയായുള്ള ഉപഹാരവും മംഗളപത്രവും നല്‍കി, യോഗത്തില്‍ പ്രിൻ സിപൽ മോഹനൻ നായർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2014-15വര്‍ഷത്തെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ ടി. കണ്ണനെ പി ടി എ പ്രസിഡന്റായി തിരഞ്ഞെടുത്തു.
|
മുൻ പ്രിൻസിപ്പൽ അവനീന്ദ്രനാധിന് പി.ടി.എ വകയായുള്ള മംഗളപത്രം നല്കുന്നു |
|
മുൻ ഹെഡ് മാസ്റ്റർ കെ . ജെ. ആന്റെനിക്കു പി.ടി.എ വകയായുള്ള മംഗളപത്രം നല്കുന്നു |
|
പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാലിനു പി.ടി.എ വകയായുള്ള ഉപഹാരം നല്കുന്നു |
No comments:
Post a Comment